നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ വിസ്മയമായി തുടരുന്ന മോഹൻലാൽ ഇപ്പോൾ പരീക്ഷാ ഹാളിലും താരമായിരിക്കുകയാണ്. ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് മോഡൽ പരീക്ഷയിലെ ചോദ്യപേപ്പറിലാണ് 'മലയാളത്തിന്റെ പത്മഭൂഷൺ' മോഹൻലാലിനെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയത്.
ലാലേട്ടന്റെ ജീവിതരേഖ തയ്യാറാക്കാനായിരുന്നു പരീക്ഷയിലെ ചോദ്യം. താരത്തിന്റെ നേട്ടങ്ങളും പ്രധാന വിവരങ്ങളും ഉൾപ്പെടുത്തി പത്ത് സൂചനകളും ചോദ്യപേപ്പറിൽ നൽകിയിരുന്നു. ആറ് മാർക്കിനുള്ള ഈ ചോദ്യം കണ്ടതോടെ വിദ്യാർത്ഥികൾ മാത്രമല്ല, ആരാധകരും ആവേശത്തിലായി.
ചോദ്യപേപ്പറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, "ഈ ആറ് മാർക്ക് പിള്ളേർ തൂക്കും" എന്നാണ് ലാൽ ആരാധകരുടെ കമന്റുകൾ. നിലവിൽ പുതിയ ചിത്രങ്ങളുടെ തിരക്കിലായ മോഹൻലാലിനെ കുറിച്ചുള്ള ഈ വാർത്താ വിശേഷം സിനിമാ പ്രേമികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.
ചോദ്യപ്പേപ്പറിലെ പോയിന്റുകൾ ഇങ്ങനെ
ജനനം- 1960 മെയ് 21
ജനന സ്ഥലം- എലന്തൂര്‍ പത്തനംതിട്ട, കേരള
മാതാപിതാക്കള്‍- ശാന്തകുമാരി നായര്‍, വിശ്വനാഥന്‍ നായര്‍
ജോലി- ലീഡിംഗ് സൂപ്പര്‍ സ്റ്റാര്‍ ഇന്‍ മലയാളം ഫിലിം ഇന്‍റസ്ട്രി
അവാര്‍ഡുകള്‍- 150ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മഭൂഷണ്‍, പത്മശ്രീ, നാല് നാഷണല്‍ അവാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.
കരിയര്‍ ആരംഭം- 1978ല്‍ റിലീസ് ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ
പ്രധാന സിനിമകള്‍- ചിത്രം, വന്ദനം, വാനപ്രസ്ഥം, ഒടിയന്‍, തന്മാത്ര, പ്രണയം, കിലുക്കം, മിന്നാരം, ചെപ്പ്, നേര്, ചന്ദ്രോത്സവം, മണിച്ചിത്രത്താഴ്, വര്‍ണപകിട്ട്
വരാനിരിക്കുന്ന സിനിമ- ജയിലര്‍ 2, വൃഷഭ(റിലീസ് ചെയ്തു)
ഭാര്യ- സുചിത്ര മോഹന്‍ലാല്‍
മക്കള്‍- പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍
Are you a 'Lalettan' fan writing the exam? If so, you will get these six marks


































