---
title: " അഭിനയം മാത്രമല്ല ഇതും വശമുണ്ട് ....! 52 ലിറ്റര്‍ മദ്യവുമായി സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍"
english_title: "Junior film artist arrested with liquor."
publisher: "moviemax.in"
canonical_url: "https://moviemax.in/news/342680/junior-film-artist-arrested-with-liquor-new-"
published_at: "2026-02-18T14:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699585aef1ee0_arrest.jpg"
keywords: []
---

#  അഭിനയം മാത്രമല്ല ഇതും വശമുണ്ട് ....! 52 ലിറ്റര്‍ മദ്യവുമായി സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

> **Lead Summary:** സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന ഷെഫീക്കിനെ വൻ മദ്യശേഖരവുമായി എക്സൈസ് പിടികൂടി

## Article Content

സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന ഷെഫീക്കിനെ വൻ മദ്യശേഖരവുമായി എക്സൈസ് പിടികൂടി

52 ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം മദ്യം ലഭിക്കാത്ത സാഹചര്യം മുതലെടുത്തായിരുന്നു ഇയാളുടെ കച്ചവടം.

ഫോൺ വിളിക്കുന്ന ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് രാത്രി വൈകി മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഷെഫീക്കിന്റെ രീതി. ഇയാളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച എക്സൈസ് സംഘം കെണിയൊരുക്കി പിടികൂടുകയായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട തന്റെ ബന്ധങ്ങളും മറ്റും മദ്യക്കടത്തിനായി ഇയാൾ ഉപയോഗിച്ചിരുന്നോ എന്നും എക്സൈസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/342680/junior-film-artist-arrested-with-liquor-new-)