ബിഗ് ബോസ് വീഴുമോ? 50 പേരുമായി പുതിയ ഷോ എത്തുന്നു; ആവേശത്തിൽ പ്രേക്ഷകർ

ബിഗ് ബോസ് വീഴുമോ? 50 പേരുമായി പുതിയ ഷോ എത്തുന്നു; ആവേശത്തിൽ പ്രേക്ഷകർ
2026-02-17T12:05:00 | By Anusree vc

(moviemax.in) ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്, പ്രാദേശിക ഭാഷകളിലെല്ലാം വൻ വിജയമാണ്. തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഈ ഷോയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

മോഹൻലാൽ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം സീസൺ 7 കഴിഞ്ഞ നവംബറിലാണ് സമാപിച്ചത്. ഇതിനുപിന്നാലെ സീസൺ 8-നായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ, ഷോയുടെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആകസ്മിക വിയോഗം ഇപ്പോൾ ബിഗ് ബോസ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

മലയാളം ബി​ഗ് ബോസ് സീസൺ 8നെ സംബന്ധിച്ച പ്രേക്ഷക ആശങ്ക തുടരുന്നതിനിടെ പുതിയൊരു ഷോ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബി​ഗ് ബോസിന് സമാനമായ അല്ലെങ്കിൽ അതിനെ വെല്ലുന്ന തരത്തിലുള്ള ഷോയാണിത്. ദി 50 എന്നാണ് ഷോയുടെ പേര്. ഹിന്ദിയിലാണ് ഇപ്പോഴ്‍ ഷോ ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 1ന് ആരംഭിച്ച ഷോയുടെ 15 എപ്പിസോഡുകൾ പൂർത്തിയായി കഴിഞ്ഞു. എല്ലാ ദിവസവും രാത്രി 9 മണിക്ക് ജിയോ ഹോർട് സ്റ്റാറിലും 10.30ന് കളേഴ്സ് ടിവിയിലും(ഹിന്ദി) ഷോ സംപ്രേഷണം ചെയ്യും. ഇതൊരു ഫ്രഞ്ച് റിയാലിറ്റി ഷോ ആയിരുന്നു. സ്പാനിഷ് ഭാഷയിൽ അമേരിക്കയിലും ഇത് നടന്നിരുന്നു.

എന്താണ് ദി 50 ഷോ ?

വലിയൊരു മഹലിലാണ് ഷോ നടക്കുന്നത്. വിവിധ മേഖലയില്‍ നിന്നുള്ള 50 മത്സരാർത്ഥികൾ ഷോയിൽ ഉണ്ടാകും.

ഒരു സിംഹ തലയാണ് ഷോയുടെ ലോ​ഗോ.

നോ റൂൾസ് എന്നാണ് ഷോയുടെ ടാ​ഗ് ലൈൻ.

ലയൺ എന്ന് പറയുന്ന ആളാണ് ഷോയെ നിയന്ത്രിക്കുന്നത്(ബി​ഗ് ബോസിനെ പോലെ). ഫറാ ഖാൻ ആണ് അവതാരക.

വോട്ടിം​ഗ് സിസ്റ്റത്തിലൂടെ അല്ല മത്സരാർത്ഥികൾ ഔട്ട് ആകുന്നത്.

വിവിധ ടാസ്കുകൾ കൊടുക്കുന്നു. ഇതിൽ കളിച്ച് ഔട്ട് ആകുന്നവർ ഷോയിൽ നിന്നും പുറത്തേക്ക് പോകും. ഫിസിക്കൽ ടാസ്കുകൾ ആയിരിക്കും ഏറെയും.

ടാസ്കിൽ ജയിക്കുന്നവർക്ക് സ്പെഷ്യൽ നോമിനേഷൻ പവറുണ്ടാകും. ഇവർക്ക് ഡയറക്ട് എലിമിനേഷനോ നോമിനേറ്റോ ചെയ്യാം. മത്സരാർത്ഥികൾ തന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. പുറത്തായവരെ സേവ് ചെയ്ത് തിരിച്ചു കയറ്റും സാധിക്കും.

ഷോയിൽ വിജയിച്ച് കഴിഞ്ഞാൽ ആ തുക മത്സരാർത്ഥിക്ക് കിട്ടില്ല. പകരം അവരെ പിന്തുണക്കുന്നവർ, ചാരിറ്റി, ഫാൻസ് തുടങ്ങിയവർക്ക് ആകും കാശ് കിട്ടുക. അതായത് കാശ് കിട്ടുന്നത് ജനങ്ങൾക്കാണ് കിട്ടുക.













Content Highlight: New show arrives with 50 people; audience is excited

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup