വിവാദങ്ങളിലൂടെ പ്രശസ്തിയിലേക്ക് വളര്‍ന്നവരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രേണു സുധി. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ സുധി മരണപ്പെട്ടതോട് കൂടിയാണ് രേണു വാര്‍ത്തകളില്‍ നിറയുന്നത്. സുധിയുടെ വിശേഷങ്ങള്‍ ചോദിച്ച് വന്ന യൂട്യൂബ് അഭിമുഖങ്ങളിലെല്ലാം രേണു പങ്കെടുത്തു. ഇതെല്ലാം വൈറലായതോടെ താരപത്‌നിയും ശ്രദ്ധിക്കപ്പെട്ടു.
ഇതിനിടെ സിനിമയില്‍ നിന്നും നാടകത്തില്‍ നിന്നും മറ്റുമൊക്കെ അഭിനയിക്കാനുള്ള അവസരവും രേണുവിന് ലഭിച്ചു. പക്ഷേ ഒരു ആല്‍ബത്തില്‍ ഇഴുകി അഭിനയിച്ചതിന്റെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടു. ഇതൊരു നെഗറ്റീവ് പബ്ലിസിറ്റിയായി മാറി. അങ്ങനെ പിന്നാലെ രേണുവിനെ കുറിച്ചുള്ള ഓരോന്നും പരിഹാസങ്ങള്‍ക്കുള്ള കാരണമായി മാറി. ഇപ്പോഴിതാ തന്നെ വിറ്റ് കാശാക്കുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി.
ഏറ്റവുമൊടുവില്‍ വിഷുവിന് മുന്നോടിയായി രേണു സുധി ചെയ്ത ഫോട്ടോഷൂട്ടാണ് വൈറലായത്. നടിയുടെ വേഷമാണ് പലരെയും ചൊടിപ്പിച്ചത്. ഭര്‍ത്താവ് മരിച്ച ശേഷം തുണിയുടുക്കാതെയാണോ ശക്തയായ സ്ത്രീയാവാന്‍ നോക്കുന്നത്, ഇത്തരം കോപ്രായം അവസാനിപ്പിക്കൂ... ജീവിക്കാന്‍ മാന്യമായ വേറെ ജോലിയില്ലേ എന്നിങ്ങനെ രേണുവിനോട് നിരവധി ചോദ്യങ്ങളുമായിട്ടാണ് ആളുകള്‍ എത്തിയത്. മാത്രമല്ല ഇവരെ വിമര്‍ശിച്ച് യൂട്യൂബ് ചാനലുകാര്‍ ആഘോഷമാക്കുകയും ചെയ്തു. ഇതിലൊരു വിശദീകരണമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ രേണു പങ്കുവെച്ച വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്നത്.
'ഞാന്‍ രേണു സുധിയാണ്. എല്ലാവര്‍ക്കും അറിയാമായിരിക്കുമല്ലോ. കുറ്റം പറയാനാണെങ്കിലും അറിയാമല്ലോ. സ്‌നേഹിക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും നന്ദി. ഞാന്‍ ഒരു കാര്യം പറയാന്‍ വന്നതാണ്. യൂട്യൂബിലെ കുറേ വീഡിയോസ് സ്‌ക്രോള്‍ ചെയ്ത് നോക്കുമ്പോള്‍ എന്റെ പേര് പറഞ്ഞും എന്നെ കുറ്റപ്പെടുത്തിയും ഒത്തിരി വീഡിയോസ് വന്നിട്ടുണ്ട്. എനിക്ക് അവരോടൊക്കെ സ്‌നേഹമേയുള്ളു. എന്റെ പേര് വെച്ചിട്ട് നിങ്ങളൊക്കെ പൈസ ഉണ്ടാക്കുകയും വ്യൂസ് കൂട്ടുകയും ചെയ്യുന്നുണ്ടല്ലോ. അതില്‍ ഒത്തിരി സന്തോഷം എനിക്കുമുണ്ട്. ഞാന്‍ കാരണം അങ്ങനെയെങ്കിലും ഒരു പ്രയോജനം നിങ്ങള്‍ക്ക് ഉണ്ടായല്ലോ.
എനിക്കതില്‍ വിഷമം ഒന്നുമില്ല. കാരണം നിങ്ങളൊന്നും എന്നെ കുറിച്ച് അറിയാതെയാണ് ഈ പറയുന്നത്. എനിക്കതില്‍ പ്രശ്‌നമില്ല. പിന്നെ എനിക്ക് യൂട്യൂബ് ചാനലൊന്നുമില്ല. ഞാന്‍ ആരെയും പ്രത്യേകിച്ച് എന്റെ ചേട്ടനെ വിറ്റ് കാശാക്കുന്നില്ല. എനിക്ക് യൂട്യൂബ് ചാനലുമില്ല, ഇന്‍സ്റ്റാഗ്രാമില്‍ നിന്നോ ഫേസ്ബുക്കില്‍ നിന്നോ വരുമാനവും വരുന്നില്ല. എന്നെ അറിയുന്നവര്‍ക്ക് ഇതെല്ലാം അറിയാം. ചെറിയ രീതിയില്‍ അഭിനയിച്ചാണ് ഞാന്‍ ജീവിക്കുന്നത്.... താങ്ക്യൂ!' എന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിക്കുന്നത്.
#kollamsudhi #wife #renusudhi #opens #up #about #negative #comments #her #latest #glamour #photoshoot