ജനനേന്ദ്രിയത്തിൽ ലോഹവസ്തുകൊണ്ട് തുടരെ പ്രയോ​ഗിച്ചു; നടനെതിരെ ​ഗുരുതരാരോപണവുമായി നടി ബെല്ലാ തോൺ

ജനനേന്ദ്രിയത്തിൽ ലോഹവസ്തുകൊണ്ട് തുടരെ പ്രയോ​ഗിച്ചു; നടനെതിരെ ​ഗുരുതരാരോപണവുമായി നടി ബെല്ലാ തോൺ
Apr 13, 2025 11:54 AM | By Athira V

(moviemax.in) നടൻ മിക്കി റൂർക്കിനെതിരെ ​ഗുരുതര ആരോപണവുമായി നടി ബെല്ലാ തോൺ. ​ഗേൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മിക്കി റൂർക്ക് തന്നെ ഉപദ്രവിച്ചെന്ന് ബെല്ല പറഞ്ഞു. നടിയെന്ന നിലയിൽ ജീവിതത്തിലുണ്ടായ ഏറ്റവും മോശം അനുഭവങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായതെന്നും ബെല്ലാ തോൺ പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

അമേരിക്കൻ ​ഗായികയായ ജോജോ സിവയ്ക്കെതിരെ കഴിഞ്ഞദിവസം മിക്കി റൂർക്ക് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണ് മിക്കിയിൽനിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തേക്കുറിച്ച് ബെല്ലാ തോൺ തുറന്നെഴുതിയത്. ​ഗേൾ എന്ന ചിത്രത്തിൽ മിക്കിയും ബെല്ലയും ഒരുമിച്ചുള്ള രം​ഗമായിരുന്നു ചിത്രീകരിക്കുന്നത്. മുട്ടിൽ നിൽക്കുന്ന ബെല്ലയുടെ കഥാപാത്രത്തിന്റെ കാൽമുട്ടിൽ ​ലോഹവസ്തു പ്രയോ​ഗിക്കുന്ന രം​ഗത്തിലാണ് മിക്കി ഉപദ്രവിച്ചതെന്ന് ബെല്ല പറഞ്ഞു.

"എനിക്ക് ഈ മനുഷ്യനൊപ്പം ജോലി ചെയ്യേണ്ടിവന്നു. ഞാൻ, കൈകൾ പിന്നിലേക്ക് ബന്ധിക്കപ്പെട്ട് മുട്ടിൽ നിൽക്കുന്ന രം​ഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. എന്റെ കാൽമുട്ടിൽ ലോഹ ​ഗ്രൈൻഡർ പ്രയോ​ഗിക്കുകയായിരുന്നു ആ സീനിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അയാൾ ജീൻസിന് പുറത്തുകൂടി ആ വസ്തു എന്റെ ജനനേന്ദ്രിയത്തിൽ തുടരെ പ്രയോ​ഗിച്ചു. ഇക്കാരണത്താൽ പെൽവിക് അസ്ഥിയിൽ ചതവുകൾ ഉണ്ടായി." ബെല്ലാ തോൺ പറഞ്ഞു. മിക്കി റൂർക്ക് കാർ ഉപയോ​ഗിച്ച് തന്റെ ദേഹത്ത് മുഴുവൻ അഴുക്കാക്കിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ബെല്ല പറഞ്ഞു.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് മിക്കി റൂർക്കിന്റെ ടീം വാർത്താക്കുറിപ്പ് പുറത്തിറക്കി. എല്ലാ കക്ഷികളോടും ഉള്ള ബഹുമാനം കണക്കിലെടുത്ത്, അവകാശവാദങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ഇപ്പോൾ കൂടുതൽ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് റൂർക്ക് വിട്ടുനിൽക്കും. ഉചിതമായ ഏതൊരു അന്വേഷണവുമായും പൂർണ്ണമായും സഹകരിക്കാൻ അദ്ദേഹം തയ്യാറാണെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.





#bellathorne #mickeyrourke #assault #allegations

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories