ലക്ഷക്കണക്കിന് ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് സാമന്ത രുത് പ്രഭു. നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള നടിയുടെ പ്രണയ വിവാഹവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. പിരിയാനുണ്ടായ കാരണമെന്താണെന്ന് ഇനിയും താരങ്ങള്‍ തുറന്ന് സംസാരിച്ചിട്ടില്ല. എന്നാല്‍ വിവാഹമോചനത്തിന് ശേഷമുള്ള സാമന്തയുടെ ജീവിതം വളരെ ദുരിതപൂര്‍ണമായിരുന്നു. സോഷ്യല്‍ മീഡിയ അനാവശ്യമായി നടിയെ ആക്രമിച്ചിരുന്നു.
വേര്‍പിരിയലിന് കാരണമായത് സാമന്തയുടെ തെറ്റാണെന്നാണ് പ്രധാനമായും ആരോപണം വന്നത്. ഈ സമയത്തൊക്കെ നാഗ ചൈതന്യ മൗനം പാലിച്ചത് കൊണ്ട് അദ്ദേഹത്തിനെതിരെ ആരും സംസാരിച്ചതുമില്ല. എന്നാല്‍ പിന്നീട് നാഗ മറ്റൊരു വിവാഹം കഴിച്ചതോട് കൂടിയാണ് സാമന്തയെ പുകഴ്ത്തി സംസാരിച്ച് ആരാധകരെത്തിയത്. ഇപ്പോഴിതാ സാമന്ത മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് നാഗ ചൈതന്യയും തെന്നിന്ത്യന്‍ നടി ശോഭിത ധൂലിപാലയും വിവാഹിതരാവുന്നത്. വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സാമന്തയുമായി വേര്‍പിരിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് നാഗ ചൈതന്യ മറ്റൊരു ജീവിതത്തിലേക്ക് പോകുന്നത്. എന്നാല്‍ സാമന്ത ഇപ്പോഴും സിംഗിളായി ജീവിക്കുകയുമാണ്. അങ്ങനെയെങ്കില്‍ ഇനി നടിയ്ക്കും പുതിയൊരു റിലേഷന്‍ഷിപ്പിലേക്ക് പ്രവേശിച്ചൂടേ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നത്.
ആ ഉത്തരം ചെന്ന് നില്‍ക്കുന്നത് പ്രമുഖ സംവിധായകനായ രാജ് നിഡിമോരുവിന്റെ പേരിലാണ്. അടുത്തിടെ സാമന്ത അഭിനയിച്ച ഫാമിലി മെന്‍ 2 വെബ് സീരിസിന്റെ അടക്കം സംവിധായകനാണ് രാജ്. ഈ ബന്ധം വ്യക്തി ജീവിതത്തിലെ നല്ല സൗഹൃദമായി മാറി. മാത്രമല്ല സാമന്തയുടെ പ്രധാനപ്പെട്ട ചില നിമിഷങ്ങളിലെല്ലാം രാജ് നിഡിമോരുവിന്റെ സാന്നിധ്യവും വന്ന് തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നടി വീണ്ടും റിലേഷനിലായോ എന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.
ഈ വാര്‍ത്തകളോടൊന്നും പ്രതികരിക്കാന്‍ സാമന്തയോ രാജുവോ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് താരങ്ങളുടെ പുതിയ ചില ചിത്രങ്ങള്‍ കൂടി പുറത്ത് വന്നത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് അടുത്തി സാമന്ത ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ ആഘോഷങ്ങളിലും നടിയ്‌ക്കൊപ്പമുള്ള സൗഹൃദങ്ങളില്‍ പ്രധാനി രാജ് നിഡിമോരവായിരുന്നു. അങ്ങനെ നിരന്തരം താരങ്ങളെ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ കാരണമായത്.
ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോയപ്പോള്‍ നടിയുടെ ജീവിതത്തിലേക്ക് വന്ന സൗഹൃദമായിരുന്നു രാജിന്റേത്. മയോറ്റൈസിസ് എന്ന ഓട്ടോ ഇമ്യൂണ്‍ അസുഖത്തിന് ചികിത്സയിലായിരുന്നു സാമന്ത. അതില്‍ നിന്നും മുക്തയായി ജീവിതം തിരിച്ച് പിടിക്കുമ്പോള്‍ കൂടെ നിന്നവരില്‍ ഒരാള്‍ രാജ് ആണ്. ഈ സ്‌നേഹവും കടപ്പാടും തിരിച്ചും നടിയ്ക്കുണ്ടാവും. സാമന്തയുടെ കൂടെ ഒരുമിച്ച് യാത്ര ചെയ്തും ചില കായിക മത്സരങ്ങള്‍ കാണാന്‍ താരങ്ങള്‍ ഒന്നിച്ചെത്തുകയും ചെയ്തിരുന്നു.
ഇനിയിപ്പോള്‍ മറച്ച് പിടിക്കേണ്ടതില്ല, ഇഷ്ടമാണെങ്കില്‍ ഒരുമിച്ച് ജീവിച്ചൂടടേ എന്നാണ് ആരാധകരുടെ ചോദ്യം. അതേ സമയം രാജ് നിഡിമോരു നേരത്തെ വിവാഹിതനായിരുന്നു. ഇദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് ഇനിയും വ്യക്തമല്ല. വൈകാതെ ഇതിലൊരു വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം. അതേ സമയം രാജിനെ നടി വിവാഹം കഴിക്കുകയാണെങ്കില്‍ വീണ്ടും തെലുങ്കിലെ മരുമകളാവും എന്നതാണ് മറ്റൊരു കാര്യം. ബോളിവുഡില്‍ സംവിധായകനായി തിളങ്ങിയ ആളാണെങ്കിലും രാജിന്റെ ജന്മനാട് ആന്ധ്രയിലെ തിരുപ്പതിയാണ്. അങ്ങനെ ഇരുവരും ഒരുമിക്കുകയാണെങ്കില്‍ സാമന്ത വീണ്ടും തെലുങ്ക് മരുമകളായി മാറുമെന്നും പറയപ്പെടുന്നു.
#samantharuthprabhu #ready #get #married #soon #latest #report #goes #viral