ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് അടുത്ത പിരീഡ് മുതല്‍ ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന പല കുട്ടികളും ഉണ്ട്.
ഇവരെ പലപ്പോഴും അധ്യാപകര്‍ പൊക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ക്ലാസ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ടീച്ചറാണ്. ദി ഇന്ത്യന്‍ ബുസ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പുറത്ത് വന്ന വിഡിയോ ഇപ്പോള്‍ വൈറലാണ്.
മുന്നിലെ മേശയില്‍ ബാഗും വെള്ളക്കുപ്പിയും വച്ച് കസേരയില്‍ ഇരുന്ന് തല കുമ്പിട്ട് സ്വസ്ഥമായി ഉറങ്ങുന്ന ടീച്ചറെ കാണാം. ടീച്ചറുടെ പുറകിലായി ഒരു ഡാർക്ക് ഗ്രീന്‍ ബോര്‍ഡും വിഡിയോയിലുണ്ട്.
എന്നാല്‍ ഒരു പതിവ് ക്ലാസ് റൂമില്‍ നിന്നും വിരുദ്ധമായി ക്ലാസ് റൂം തികച്ചും നിശബ്ദമായിരുന്നു, ക്ലാസില്‍ ഇരുന്ന് ഉറങ്ങിയതിന് ടീച്ചര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ബേസിക് ശിക്ഷാ അധികാരി ആശാ ചൌധരി മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ടീച്ചർക്കെതിരെ നടപടിയെടുക്കുമെന്നും ആശാ ചൌധരി പറഞ്ഞു.
#teacher #fell #asleep #class #video #viral