അഴുക്ക് ഉണ്ടാകരുത്, ഫ്രിഡ്ജിൽ വെച്ച തക്കാളി പോലെയായിരിക്കണം; നയൻതാരയുടെ ഡിമാന്റ്? ബിസ്മിയുടെ വാദങ്ങൾ

 അഴുക്ക് ഉണ്ടാകരുത്, ഫ്രിഡ്ജിൽ വെച്ച തക്കാളി പോലെയായിരിക്കണം; നയൻതാരയുടെ ഡിമാന്റ്? ബിസ്മിയുടെ വാദങ്ങൾ
Mar 25, 2025 08:19 PM | By Jain Rosviya

കരിയറിൽ എല്ലായ്പ്പോഴും വിവാദങ്ങൾ നേരിട്ട നടിയാണ് നയൻതാര. വിവാദങ്ങൾ തന്നെ തേടി വരികയാണെന്ന് ഒരിക്കൽ നയൻതാര പറയുകയുമുണ്ടായി. സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അഭിനയിക്കുന്നതിലും നയൻതാരയ്ക്കുള്ള നിബന്ധനകളാണ് കഴിഞ്ഞ കുറേ നാളുകളായുള്ള ചർച്ച.

ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വർഷങ്ങളായി കരിയറിൽ ചില നിബന്ധനകൾ നയൻതാരയ്ക്കുണ്ട്. എന്നാൽ മക്കൾ പിറന്ന ശേഷം ഈ നിബന്ധനകൾ ഒന്ന് കൂടെ കടുപ്പിച്ചെന്ന് തമിഴ് ഫിലിം ജേർണലിസ്റ്റുകൾ‌ വാദിക്കുന്നു.

പക്ഷെ നയൻതാരയോ നടിക്കൊപ്പം പ്രവർത്തിച്ച സംവിധായകരോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നയൻതാരയെ നിരന്തരം വിമർശിക്കുന്ന ഫിലിം ജേർണലിസ്റ്റുകളിൽ ഒരാളാണ് ബിസ്മി. നടിക്ക് സിനിമകളിൽ അഭിനയിക്കുന്നതിന് കടുത്ത നിബന്ധനകളുണ്ടെന്നാണ് ബിസ്മിയുടെ വാദം.

ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിലും ബിസ്മി സംസാരിക്കുന്നുണ്ട്. 2022 ൽ പുറത്തിറങ്ങിയ നയൻതാരയുടെ ഒ2 എന്ന സിനിമയെക്കുറിച്ചാണ് ബിസ്മി സിറ്റി ഫോക്സ് മീഡിയ എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിച്ചത്.

നയൻതാരയെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. സത്യം പറഞ്ഞതിന്റെ പേരിലാണ് നയൻതാര മൂന്ന് കുരങ്ങൻമാർ എന്ന് ഞങ്ങളെ വിളിച്ചത്. ഒ2 എന്നൊരു സിനിമയുണ്ട്. ബസ് മണ്ണിനുള്ളിലാകുന്നതാണ് സിനിമയുടെ കഥ. ആ സിനിമയുടെ ഷൂട്ടിം​ഗ് സമയത്ത് നയൻതാര പറഞ്ഞത് എന്റെ ദേഹത്ത് മണ്ണ് ആകരുതെന്നാണ്.

എന്റെ മുഖത്ത് ഒരു തുള്ളി അഴുക്ക് പോലും ഉണ്ടാകരുത്, ഫ്രിഡ്ജിൽ വെച്ച തക്കാളി പോലെയായിരിക്കണം എന്റെ മുഖം എന്ന് പറഞ്ഞു. ഒരു ബസ് മുഴുവൻ മണ്ണിനടിയിലായിരിക്കുകയാണ്. അതിലുള്ള അത്രയും പേരുടെ ദേഹത്തും മണ്ണും പൊടിയും ഉണ്ടാകും. എന്നാൽ സംവിധായകൻ ഉദ്ദേശിച്ചത് ഷൂട്ട് ചെയ്യാനായില്ല.

അവസാനം ആ സിനിമ പരാജയപ്പെട്ടു. നിർമാതാക്കളിൽ നിന്നും പണം വാങ്ങിയിട്ട് അവർ പറയുന്നത് ചെയ്യാൻ നയൻതാര തയ്യാറാകുന്നില്ലെന്നും ബിസ്മി വിമർശിച്ചു.

മൂക്കൂത്തി അമ്മൻ 2 വിന്റെ സെറ്റിലും നയൻതാരയ്ക്ക് നിബന്ധനകളുണ്ടെന്ന് ബിസ്മി പറയുന്നുണ്ട്. മറ്റ് സിനിമകളിലേക്കാൾ അധികം പ്രതിഫലം മൂക്കുത്തി അമ്മനിൽ നയൻതാരയ്ക്ക് കൊടുത്തിട്ടുണ്ട്. അപ്പോൾ എത്രമാത്രം നിങ്ങൾ ആ സിനിമയുമായി സഹകരിക്കേണ്ടതുണ്ടെന്നും ബിസ്മി ചോദിക്കുന്നു.

അതേസമയം ഒപ്പം പ്രവർത്തിച്ച സംവിധായകരോ നിർമാതാക്കളോ ഒരിക്കലും നയൻതാരയെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല. നടി വളരെ പ്രൊഫഷണലാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ ബിസ്മി, അന്തനൻ തുടങ്ങിയ തമിഴ് ഫിലിം ജേർണലിസ്റ്റുകൾ നയൻതാരയ്ക്ക് വലിയ നിബന്ധനകളുണ്ടെന്ന് നിരന്തരം വാദിക്കുന്നു.

തന്റെ പേര് വെച്ച് യൂട്യൂബിൽ വ്യൂവേഴ്സിനെക്കൂട്ടുകയാണ് ഇവർ ചെയ്യുന്നതെന്നും താനിത് കാര്യമാക്കുന്നില്ലെന്നും നയൻതാര അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

നടൻ ധനുഷിനെതിരെ പരസ്യമായി രം​ഗത്ത് വന്നതിന് ശേഷം നയൻതാരയ്ക്ക് നേരെ കടുത്ത സെെബർ ആക്രമണം നടക്കുന്നുണ്ട്. ഫിലിം ജേർണലിസ്റ്റുകളുടെ ആരോപണങ്ങളും അതിന്റെ ഭാ​ഗമാണെന്ന് ആരാധകർ വാദിക്കുന്നുണ്ട്. ​ഗോസിപ്പുകൾക്ക് വിശദീകരണം നൽകാൻ നയൻതാര തയ്യാറാകാറില്ല.

സിനിമകളുടെ തിരക്കിലാണ് നടി. മൂക്കൂത്തി അമ്മൻ 2 വിന് പുറമെ മറ്റ് പ്രൊജക്ടുകളും ഒരുങ്ങുന്നുണ്ട്. ടെസ്റ്റ് ആണ് റിലീസിനൊരുങ്ങുന്ന തമിഴ് സിനിമ. മലയാളത്തിൽ ഡിയർ സ്റ്റു‍ഡന്റ്സ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്.


#There #no #dirt #should #like #tomato #kept #fridge #Nayanthara #demand #movie #Bismi #arguments

Next TV

Related Stories
നടൻ മനോജ് ഭാരതിരാജ അന്തരിച്ചു

Mar 25, 2025 09:01 PM

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു

ഒരു മാസം മുമ്പ് ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനായിയിരുന്നു....

Read More >>
നൃത്താലാപനവുമായി വിക്രം; ജിവി പ്രകാശിന്റെ സം​ഗീതത്തിൽ 'വീര ധീര സൂരൻ' ​ഗാനം

Mar 25, 2025 11:17 AM

നൃത്താലാപനവുമായി വിക്രം; ജിവി പ്രകാശിന്റെ സം​ഗീതത്തിൽ 'വീര ധീര സൂരൻ' ​ഗാനം

മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ്...

Read More >>
വിജയ്ക്ക് ചെക്ക് വയ്ക്കാൻ  'പരാശക്തി' എത്തും; റിപ്പോർട്ട്

Mar 25, 2025 10:54 AM

വിജയ്ക്ക് ചെക്ക് വയ്ക്കാൻ 'പരാശക്തി' എത്തും; റിപ്പോർട്ട്

ഇതിന് പിന്നാലെ മറ്റൊരു സിനിമയും പൊങ്കലിന് തിയറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന...

Read More >>
ഓഡീഷനെന്ന പേരിൽ ന​ഗ്നവീ‍ഡിയോ ചിത്രീകരിച്ച് ലീക്ക് ചെയ്തു; കെണിയിൽ കുടുങ്ങിയത് തമിഴ് സീരിയൽ താരം

Mar 25, 2025 09:41 AM

ഓഡീഷനെന്ന പേരിൽ ന​ഗ്നവീ‍ഡിയോ ചിത്രീകരിച്ച് ലീക്ക് ചെയ്തു; കെണിയിൽ കുടുങ്ങിയത് തമിഴ് സീരിയൽ താരം

ഇതോടെയാണ് ഓ‍ഡീഷന്റെ പേരിലുള്ള തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായത്....

Read More >>
‘ജനനായകൻ’ ജനുവരിയിൽ; പുതിയ പോസ്റ്റർ പുറത്ത്

Mar 24, 2025 10:07 PM

‘ജനനായകൻ’ ജനുവരിയിൽ; പുതിയ പോസ്റ്റർ പുറത്ത്

ഈ വർഷത്തെ ദീപാവലിക്കാണ് ജനനായകൻ റിലീസ് എന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്....

Read More >>
കൊടുവാളുമായി റീൽ ചിത്രീകരണം; ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്

Mar 24, 2025 09:43 AM

കൊടുവാളുമായി റീൽ ചിത്രീകരണം; ബിഗ് ബോസ് മത്സരാർത്ഥികൾക്കെതിരെ കേസ്

ആയുധ നിയമപ്രകാരമാണ് ബെംഗളൂരു പോലീസ് കേസ് എടുത്തിരിക്കുന്നത്....

Read More >>
Top Stories