ഗർഭകാലത്ത് യാത്രകളും ഇഷ്ട ഭക്ഷണങ്ങൾ രുചിക്കുകയുമാണ് ദിയ കൃഷ്ണയുടെ പ്രധാന വിനോദം. കഴിഞ്ഞ ദിവസം ഭർത്താവ് അശ്വിനൊപ്പം ചെന്നൈയിൽ അവധി ആഘോഷിക്കാൻ ദിയ എത്തിയിരുന്നു. വർഷങ്ങൾക്കുശേഷം മെറീന ബീച്ചിൽ എത്തിയതിന്റെ വീഡിയോ ദിയ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ചു.
കുഞ്ഞായിരുന്നപ്പോൾ അച്ഛനൊപ്പം ഒരിക്കൽ വന്നതല്ലാതെ അതിനുശേഷം മെറീന ബീച്ചിലേക്ക് വരാൻ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞാണ് താരപുത്രി വീഡിയോ ആരംഭിച്ചത്.
ബീച്ചിലെ ചെറിയ തട്ടുകടകളിൽ നിന്നെല്ലാം ബേൽപൂരി, പാനിപൂരി, കോളിഫ്ലവർ ഫ്രൈ തുടങ്ങിയ സ്നാക്സും ഗോലി സോഡയും പച്ച മാങ്ങയുമെല്ലാം ദിയ ആസ്വദിച്ച് കഴിച്ചു. മെറീന ബീച്ചിലെത്തിയതിന്റെ പ്രധാന ഉദ്ദേശം തന്നെ തട്ടുകട വിഭവങ്ങൾ രുചിക്കാനാണെന്നും ദിയ പറഞ്ഞു.
ശേഷം ബീച്ചിൽ വെച്ച് തന്നെ കിളി ജോത്സ്യം പരീക്ഷിച്ചതിന്റെ ദൃശ്യങ്ങളും ദിയ വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് കിളി ജോത്സ്യം ദിയ പരീക്ഷിക്കുന്നത്. ദിയയ്ക്കായി തത്തമ്മ എടുത്തത് മുരുകന്റെ ഫോട്ടോ പതിപ്പിച്ച കാർഡാണ്.
ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ദിയയ്ക്ക് ഉണ്ടാവുകയില്ലെന്ന് പ്രവചിച്ചാണ് ജോത്സ്യൻ സംസാരിച്ച് തുടങ്ങിയത്. എല്ലാ മനോവിഷമത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പുറത്ത് വന്ന് കഴിഞ്ഞു. ഇനിയുള്ള ആയുഷ്കാലത്തേക്ക് ഒരു കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. തൊഴിൽ മേഖലയിൽ തുടർന്നും ഉയർച്ചയുണ്ടാകും.
ജനിച്ച വീട്ടിലും ഭർത്തൃഗൃഹത്തിലും ലക്ഷ്മിയാണ്. പണത്തിന് ഒരു കുറവും ഉണ്ടാവില്ല. പക്ഷെ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല. വെള്ളം പോലെ ഉപയോഗിക്കും എന്നാണ് ദിയയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത്.
ശേഷം ദിയയ്ക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നും ശബരിമല ശാസ്താവായ സ്വാമി അയ്യപ്പൻ തന്നെ മകനായി പിറക്കുമെന്നുമാണ് ജോത്സ്യൻ പറഞ്ഞത്. ജനിക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന ഗട്ട് ഫീലിങ് തനിക്കും ഉണ്ടെന്നും ദിയ ജോത്സ്യനോട് മറുപടിയായി പറഞ്ഞു.
ആൺകുഞ്ഞ് പിറക്കും. പക്ഷെ കെയർഫുള്ളായിരിക്കണം. രാത്രി യാത്രകൾ ഒഴിവാക്കണം. ആരോടും വാഗ്വാദങ്ങൾക്ക് നിൽക്കരുത്. മനസമാധാനത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ. ആദ്യത്തെ കുഞ്ഞായതുകൊണ്ട് നല്ല ശ്രദ്ധ കൊടുക്കണം.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പുറത്തിറങ്ങരുത്. ചെയ്യുന്ന തൊഴിലിനെ ദൈവമായി കാണുന്നതുകൊണ്ട് അതുവഴിയുള്ള മെച്ചങ്ങൾ തുടർന്നും ഉണ്ടാകും. അഞ്ച് ദിവസം ഭർത്താവുമായി സ്നേഹത്തിലാണെങ്കിൽ ബാക്കിയുള്ള പത്ത് ദിവസം വഴക്കായിരിക്കും.
പക്ഷെ സന്തോഷവും സമാധാനവും ദാമ്പത്യത്തിലുണ്ട്. മരിച്ചുപോയ ഒരാൾ ദൈവമായി എപ്പോഴും ഒപ്പമുണ്ട്. എല്ലാവരേയും വഴി നടത്തുന്നുണ്ട്. എന്നിരുന്നാലും ഈ മാസം അവസാനിക്കും മുമ്പ് മുരുകന്റെ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന ചെയ്താൽ നന്നാകും. കേരളം അടക്കി വാഴുന്ന മണികണ്ഠ സ്വാമി മകനായി പിറക്കും. ആൺകുഞ്ഞായിരിക്കും പിറക്കുക.
ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഈ വരുന്ന ജൂണിനുള്ളിൽ അവസാനിക്കുമെന്നും പറഞ്ഞാണ് ജോത്സ്യൻ അവസാനിപ്പിച്ചത്. ദിയയ്ക്ക് ആൺകുഞ്ഞായിരിക്കുമെന്നാണ് താരത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും പ്രഗ്നൻസി റിവീൽ ചെയ്ത സമയം മുതൽ കമന്റ് ബോക്സിൽ കുറിക്കുന്നത്.
അതേസമയം ദിയയുടെ പ്രഗ്നൻസി ഗ്ലോ കണ്ട് മറ്റ് ചിലർ പെൺകുഞ്ഞാണെന്നും പ്രവചിച്ചിരുന്നു. കൃഷ്ണകുമാർ കുടുംബത്തിലേക്ക് ആദ്യമായി എത്താൻ പോകുന്ന പേരക്കുട്ടി ദിയയുടേതാണ്.
ജോത്സ്യന്റെ പ്രവചനം സത്യമാകട്ടെയെന്ന ആശംസകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ദിയയ്ക്കിപ്പോൾ അഞ്ചാം മാസമാണ്. ഗർഭകാലം മൂന്നാം മാസത്തിലേക്ക് കടന്നപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം ദിയ ആരാധകരെ അറിയിച്ചത്. തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനുള്ള പേര് കണ്ടെത്താനുള്ള ഉത്തരവാദിത്വം അമ്മ സിന്ധുവിനെയാണ് ദിയ ഏൽപ്പിച്ചിരിക്കുന്നത്.
#Swami #Ayyappan #born #son #Night #journeys# should #avoided #diyakrishna #Video