'എനിക്കെതിരെ ട്രോള്‍ വരാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ മുടക്കിയവരുണ്ട്'

'എനിക്കെതിരെ ട്രോള്‍ വരാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ മുടക്കിയവരുണ്ട്'
Mar 23, 2025 09:16 PM | By VIPIN P V

ബോളിവുഡില്‍ ടാര്‍ഗറ്റ് ചെയ്​ത് ട്രോള്‍ ചെയ്യാന്‍ ലക്ഷങ്ങള്‍ മുടക്കുമെന്ന വെളിപ്പെടുത്തലുമായി നടി പൂജ ഹെഗ്​ഡേ. പല തവണ താന്‍ ഇതിന് ഇരയായിട്ടുണ്ടെന്നും പൂജ പറഞ്ഞു. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജയുടെ വെളിപ്പെടുത്തല്‍.

'പല സമയത്തും പല മീം പേജുകളിലും എന്നെപറ്റിയുള്ള ട്രോളുകള്‍ കണ്ടിട്ടുണ്ട്. എന്തിനാണ് എന്നെ പറ്റി ഇത്രയും മോശമായി പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ടാര്‍ഗെറ്റ് ചെയ്യുന്നത് പോലെ തോന്നി.

മറ്റൊരാളെ ഫീല്‍ഡില്‍ നിന്നും താഴ്ത്താനായി വലിയ പണം തന്നെ ഈ ഏരിയയില്‍ ഇറക്കുന്നുണ്ട്. ആദ്യം ഇതിനെ പറ്റി അറിഞ്ഞപ്പോള്‍ എനിക്കും കുടുംബത്തിനും വലിയ വിഷമമായി. എന്നാല്‍ പിന്നീട് ഇതൊരു അംഗീകാരമായി ഞാനെടുത്തു.

കാരണം മറ്റൊരാള്‍ എന്നെ താഴ്​ത്തണമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അവരെക്കാള്‍ മുകളിലാണെന്നാണ് അര്‍ഥം. എന്നാല്‍ ഒരു സമയത്ത് ഇത് കൂടുതലായി. എനിക്കെതിരെ ട്രോള്‍ വരാന്‍ വേണ്ടി മാത്രം ആളുകള്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നതായി ഞാന്‍ കണ്ടെത്തി.

മീം പേജുകളെ ബന്ധപ്പെടാന്‍ എന്‍റെ ടീമിനോട് പറ‍ഞ്ഞു. അപ്പോഴാണ് ഈ കാര്യം അറിഞ്ഞത്. ട്രോള്‍ നിര്‍ത്തണമെങ്കിലോ, തിരിച്ച് ട്രോളണമെങ്കിലോ നിശ്ചിത തുക തരണമെന്നും അവര്‍ ആവശ്യപ്പെട്ടു,' പൂജ പറഞ്ഞു.

#people #who #spent #lakhs #just #troll

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories