( moviemax.in ) റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറുകയും മറിമായം, ഉപ്പും മുളക് സിറ്റ്കോമുകളിലൂടെ ആരാധകരെ സമ്പാദിക്കുകയും ചെയ്ത നടനാണ് എസ്. പി ശ്രീകുമാർ. രണ്ട് മാസം മുമ്പ് ശ്രീകുമാറിനും ഉപ്പും മുളകിൽ പ്രധാന വേഷം ചെയ്യുന്ന ബിജു സോപാനത്തിനുമെതിരെ നടി ലൈംഗീകാതിക്രമ പരാതി നൽകിയിരുന്നു. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു ഇത്.
വിഷയത്തിൽ ഇപ്പോൾ എസ്.പി ശ്രീകുമാറും ഭാര്യയും നടിയുമായ സ്നേഹയും പ്രതികരിച്ചിരിക്കുകയാണിപ്പോൾ. വ്യാജ പരാതിയാണെന്നും ഇതിൽ സത്യമില്ലെന്ന് തെളിയിക്കുമെന്നും സാർക്ക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇരുവരും ആവർത്തിച്ച് പറഞ്ഞു. നിയമസംവിധാനത്തിൽ വിശ്വാസമുള്ളതിന്റെ ഒറ്റ ബലത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ഇരുവരും പറയുന്നു.
എല്ലാവരും മറന്ന കാര്യമായിരിക്കും. എന്റെ ശ്രീയുടെ ഫോട്ടോ രണ്ട് മാസം മുമ്പ് എല്ലാ ന്യൂസ് ചാനലിലും വന്നു. ലൈംഗീക അതിക്രമം എന്നൊക്കെ പറഞ്ഞാണ് വാർത്ത വന്നത്. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചിട്ടല്ല ആ ന്യൂസുകൾ വന്നത്. കൂടുതലായി അന്വേഷിച്ചിരുന്നുവെങ്കിൽ ന്യൂസുകാർക്ക് അറിയാൻ പറ്റുമായിരുന്നു ലൈംഗീകാതിക്രമം എന്ന് പറയുന്ന സംഗതിയെ ശ്രീക്ക് എതിരെ വന്നിട്ടില്ലെന്ന്. പരാതിയിൽ പോലും വന്നിട്ടില്ല.
ആ സ്ത്രീ ആരാണെന്നോ കേസ് എന്താണന്നോ പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ല. ഞാനും ഒരു സ്ത്രീയാണ്. അവർ അനുഭവിക്കുന്ന അതേ സംരക്ഷണം എനിക്കും ആവശ്യമാണ്. പക്ഷെ അത് പറയാൻ പറ്റാത്തത് എന്റെ ഗതികേടാണെന്നെ ഞാൻ പറയൂ. ആ പരാതി നൂറ് ശതമാനവും വ്യാജമാണ്. നിയമപരമായി തന്നെ അതിനെ നേരിടും എന്നുള്ള വിശ്വാസമൊക്കെ എനിക്കുണ്ട്. സുഹൃത്തുക്കൾ എന്റെ കൂടെയുണ്ടായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ വാർത്ത കേട്ട നിമിഷം ഞാൻ കടന്നുപോയ മാനസീകാവസ്ഥയുണ്ട്.
അതേ കുറിച്ചും ആരും ചിന്തിക്കുന്നില്ല. ഓപ്പോസിറ്റ് നിൽക്കുന്നതും ഒരു സ്ത്രീയല്ലേ അവരും ചിന്തിച്ചിട്ടില്ലല്ലോ. നിയമങ്ങൾ ദുരുപയോഗിക്കപ്പെടുകയാണ്. ഇത്തരം വ്യാജ പരാതികൾ വരുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് അതും അന്വേഷിക്കേണ്ടി വരികയും തിരക്കുകൾ കൂടുകയുമാണ്. അതിനുള്ള പണിയെടുക്കാൻ അവർക്ക് സമയം കൊടുക്കുന്നില്ല. ശ്രീക്ക് എതിരെ ആ സ്ത്രീ കൊടുത്തത് നൂറ് ശതമാനവും കള്ള പരാതിയാണ്. അത് ഞങ്ങൾക്ക് അറിയാം.
ഞങ്ങളുമായി ബന്ധപ്പെട്ടവർക്ക് അറിയാം. അതുപോലെ ഇത് പറയുന്നവർക്കും അറിയാം. അത് ഞങ്ങൾ തെളിയിക്കും. അതിൽ ഒരു കോംപ്രമൈസും ഒരാളുമായിട്ടും ഇല്ല. നിയമസംവിധാനത്തിൽ വിശ്വാസമുള്ളതിന്റെ ഒറ്റ ബലത്തിലാണ് ഇപ്പോഴും ഞങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്കുന്നത്. തെളിയിച്ചശേഷം ഒരു വരവ് ഞാൻ വരും. നട്ടാൽ കുരുക്കാത്ത നുണയാണ് പരാതിയിലൂടെ പറഞ്ഞിരിക്കുന്നത്.
വാർത്ത വന്നശേഷം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ഒരുപാട് കമന്റ്സ് വരുന്നുണ്ട്. നിയമം അനുവദിക്കുന്ന കാര്യങ്ങളെ ഞങ്ങൾക്ക് ചെയ്യാൻ പറ്റൂ. ഞങ്ങൾക്ക് നീതി തേടി തരാൻ പോകുന്നത് ഇന്ത്യൻ നിയമ വ്യവസ്ഥയാണെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. വ്യാജ പരാതി വെറുതെ വിടരുതെന്നാണ് അടുപ്പമുള്ളവർ എല്ലാം പറയുന്നത്. കേസുമായി മുന്നോട്ട് പോകും. ഒരിക്കലും കോംപ്രമൈസ് ചെയ്യില്ലെന്നും സ്നേഹ പറഞ്ഞു.
സ്വന്തം വീട്ടുകാരും സ്നേഹയുടെ വീട്ടുകാരുമെല്ലാം തന്നെ മനസിലാക്കി എന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം. എന്നെ അടുത്ത് അറിയാവുന്നവർക്ക് എന്റെ വർക്കിനെ പറ്റിയും ഞാൻ എന്താണ് ചെയ്യുന്നതെന്നും അടുത്ത് അറിയാം. അതുകൊണ്ട് തന്നെ മറ്റൊരാളെ ബോധിപ്പിക്കേണ്ട അവസ്ഥ എനിക്ക് വളരെ കുറവാണ്. എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ അയാൾക്ക് അവരെയെല്ലാം ബോധിപ്പിക്കേണ്ടി വരും.
ലൈംഗീകാതിക്രമം എന്നാണല്ലോ പരാതിയിൽ പറയുന്നത്. ലൈഫിനെ തന്നെ അത് ബാധിക്കും. അടുത്ത സിഹൃത്തുക്കളെപ്പോലും ബാധിക്കും. എന്റെ വീട്ടുകാരും സ്നേഹയുടെ വീട്ടുകാരുമെല്ലാം എന്നെ മനസിലാക്കി എന്ന് ശ്രീകുമാർ പറഞ്ഞു.
#snehasreekumar #and #spsreekumar #reacted #latest #controversy