ഒരു ​ഗ്ലാസ് വെള്ളം മാത്രം കുടിച്ച് തള്ളി നീക്കിയ ദിവസങ്ങൾ, പത്തൊമ്പതുകാരനോട് ചെയ്യാൻ പാടില്ലാത്തത് അയാൾ ചെയ്തു ​​-ഗദ്ദാഫി

ഒരു ​ഗ്ലാസ് വെള്ളം മാത്രം കുടിച്ച്  തള്ളി നീക്കിയ ദിവസങ്ങൾ,  പത്തൊമ്പതുകാരനോട് ചെയ്യാൻ പാടില്ലാത്തത് അയാൾ ചെയ്തു ​​-ഗദ്ദാഫി
Mar 19, 2025 09:08 PM | By Jain Rosviya

(moviemax.in) അവതാരകൻ, നടൻ, മോഡൽ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന ആർജെ യാണ് ​ഗദ്ദാഫി. ഇന്ന് കേരളത്തിൽ നിലവിലുള്ള അവതാരകരിൽ സെലിബ്രി​റ്റി അഭിമുഖങ്ങൾ മനോഹരമായി ചെയ്യാൻ കഴിയുന്ന ഒരാൾ കൂടിയാണ് ആർജെ ​ഗദ്ദാഫി.

ക്ലബ് എഫ് എമ്മിൽ ആർജെയായിട്ടാണ് ​ഗദ്ദാഫി ലൈം ലൈറ്റിലേക്ക് എത്തുന്നത്. പിന്നീടാണ് ഓൺലൈൻ ചാനലുകളിൽ അവതാരകനായി ശ്രദ്ധിക്കപ്പെട്ടത്. കോളേജ് കാലം മുതൽ അഭിനയ മോഹം ​ഗദ്ദാഫിക്കുണ്ടായിരുന്നു. ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തന്റെ ആശയങ്ങളും മറ്റും പങ്കുവെക്കാനായി താരം ഒരു യുട്യൂബ് ചാനൽ ആരംഭിച്ചത്. അതിൽ പങ്കുവെച്ച ആദ്യത്തെ വീഡിയോ മത്സ്യത്തൊഴിലാളിയുടെ മകനായി ദരിദ്ര കുടുംബത്തിൽ ജനിച്ച താൻ ആർജെ ​ഗദ്ദാഫിയായി മാറുന്നത് വരെയുള്ള ജീവിത കഥ വിവരിച്ചുള്ളതായിരുന്നു.

ദാരിദ്ര്യവും ഇല്ലായ്മയും നിറഞ്ഞ ബാല്യമായിരുന്നു തന്റേതെന്നും ഒരു ​ഗ്ലാസ് വെള്ളം മാത്രം കുടിച്ച് ദിവസങ്ങൾ തള്ളി നീക്കിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും ​ഗദ്ദാഫി പറയുന്നു.

ഒരുപാട് നാളത്തെ എന്റെ സ്വപ്നസാക്ഷാത്കാരമാണ് സ്വന്തമായി ഒരു ചാനൽ എന്നത്. പല ചാനലുകൾക്ക് വേണ്ടി ജോലി ചെയ്തപ്പോഴും ഞാൻ മനസിൽ കരുതിയത് പോലെ എന്റെ ഇഷ്ടപ്രകാരമുള്ള ഒരു ചാനൽ‌ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്.

സ്വന്തമായി ഒരു ചാനൽ തുടങ്ങുമ്പോൾ അതിൽ ഇടുന്ന ആദ്യത്തെ കണ്ടന്റ് എന്താകണമെന്ന് ഒരുപാട് ആലോചിച്ചു. എല്ലാവർക്കും എന്നെ ചാനൽ അവതാരകനായും റേ‍ഡിയോ ജോക്കിയായും സീരിയൽ നടനായുമെല്ലാം അറിയുമായിരിക്കും. അതിന് അപ്പുറത്തേക്ക് ഞാൻ ആരാണ്? എന്താണ്? എവിടെ നിന്നാണ് എന്റെ കഥ എന്താണ് എന്നൊന്നും പലർക്കും അറിയുമായിരിക്കില്ല.

അതുകൊണ്ടാണ് എന്തുകൊണ്ട് എന്റെ കഥ പറഞ്ഞുകൂടാ..? എന്ന് ചിന്തിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ​ഗദ്ദാഫി സംസാരിച്ച് തുടങ്ങുന്നത്. എന്റെ കഥയാണ് ഞാൻ‌ നിങ്ങളോട് പറയാൻ പോകുന്നത്. പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മയും ഉള്ള ഒരു ബാല്യമായിരുന്നു എന്റേത്. ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.

അച്ഛൻ ഒരു മത്സതൊഴിലാളിയാണ്. അച്ഛനും അമ്മയും ചേട്ടനും ഞാനും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ മത്സബന്ധത്തിന് പോയിട്ടാണ് ഞങ്ങൾ രണ്ട് ആൺകുട്ടികളേയും വളർത്തിയത്. ഞങ്ങളെ പഠിപ്പിക്കാനോ നല്ല ഭക്ഷണം വാങ്ങിത്തരാനോ വസ്ത്രം വാങ്ങിത്തരാനോ അച്ഛന് പൈസയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ ഇല്ലായ്മകളെ പറ്റിയുള്ള ഓർമകളാണ് മനസിൽ ആദ്യം എപ്പോഴും ഓടി വരിക.

പണം ഇല്ലാതിരുന്നിട്ടും അച്ഛൻ എന്നേയും ചേട്ടനേയും പണക്കാർ മാത്രം പഠിക്കുന്ന വലിയൊരു നല്ല സ്കൂളിലാണ് ചേർത്തത്. അച്ഛൻ മത്സ്യതൊഴിലാളിയായതുകൊണ്ട് ജൂൺ, ജൂലൈ മാസത്തിൽ ട്രോളിങ് നിരോധനം വരുമ്പോൾ അച്ഛന് ജോലിയുണ്ടാകില്ല.

ആ സമയത്താണ് ഏറ്റവും കൂടുതൽ ഞങ്ങൾ കഷ്ടപ്പെട്ടിട്ടുള്ളത്. പഠിപ്പിക്കാൻ പണം ഇല്ലായിരുന്നുവെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്ന വാശി അച്ഛനുണ്ടായിരുന്നു.

പൈസ ഇല്ലാത്ത അവസ്ഥയിൽ വലിയൊരു സ്കൂളിൽ ചേർത്ത് ഞങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛനെ ബന്ധുക്കൾ അടക്കം കുറ്റപ്പെടുത്തിയിരുന്നു. ഒറ്റമുറി വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. എന്നും പറമ്പിലുള്ള ചീര മാത്രമായിരുന്നു ഞങ്ങളുടെ കറി.

സഹപാഠികൾ പലപ്പോഴും അതേ കുറിച്ച് ചോ​ദിക്കാറുണ്ട്. അവരൊക്കെ വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് എന്നും ലഞ്ചിനായി കൊണ്ടുവന്നിരുന്നത്. ഏറ്റവും ഇഷ്ടം ചീരയാണെന്ന് കള്ളം പറഞ്ഞ് അന്ന് ഒഴിഞ്ഞുമാറി നമ്മുടെ ഇല്ലായ്മ ആരേയും അറിയിക്കേണ്ടെന്ന് കരുതി. ചില ദിവസങ്ങളിൽ വീട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല കഴിക്കാൻ.

സിനിമയിലൊക്കെ കേട്ടിട്ടുള്ളത് പോലെ ഒരു ​ഗ്ലാസ് വെള്ളത്തിന്റെ പുറത്താണ് ജീവിച്ചിരുന്നത്. നമ്മുടെ ഇല്ലായ്മ നമ്മൾ അറിഞ്ഞാൽ മതിയെന്ന് അമ്മ എപ്പോഴും പറഞ്ഞ് തരുമായിരുന്നു. ഒരു നേരം മാത്രമാണ് ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചിരുന്നത്.

ഒരു ദിവസം ഞങ്ങളുടെ അയൽപ്പക്കത്തുള്ളവർ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് മനസിലാക്കി ചോറ് തന്നു. അന്ന് കഴിച്ച ഭക്ഷണത്തിനാണ് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ രുചി തോന്നിയിട്ടുള്ളതെന്നും ​ഗദ്ദാഫി പറഞ്ഞു.

സ്കൂളിൽ പഠിക്കുമ്പോൾ എന്നെ കലയുമായി അടുപ്പിച്ചതും ഇവർ തന്നെയാണ്. അന്ന് സം​ഗീതം, ഡാൻസ് തുടങ്ങി എല്ലാത്തിലും പങ്കെടുക്കുമായിരുന്നു. സ്കൂളിൽ കലോത്സവം വരുമ്പോൾ എന്റെ തല എന്റെ ഫുൾ ഫി​ഗറായിരിക്കും. കാരണം എല്ലാത്തിലും പങ്കെടുക്കും. അതുപോലെ സ്കൂൾ കാലഘട്ടത്തിൽ ഒരുപാട് ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ട്.

നാണം കുണുങ്ങിയാണ്, കൊഞ്ചിയാണ് സംസാരിക്കുന്നത് എന്നൊക്കെ പറഞ്ഞായിരുന്നു ട്രോളുകൾ. അത് എന്നിൽ വലിയ ട്രോമ ഉണ്ടാക്കിയിരുന്നു. അതുപോല ഞാൻ തന്നെ എഴുതിയ സ്ക്രിപ്റ്റിലാണ് അ‍ഞ്ചാം ക്ലാസ് മുതൽ ഞാൻ മോണോ ആക്ട് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളത്.

കോളേജ് പഠന കാലം മുതലാണ് മോഡലിങ്, സിനിമ ഭ്രമം വരുന്നത്. എങ്ങനെ എങ്കിലും സിനിമാ നടനായാൽ മതിയെന്ന ചിന്തയായിരുന്നു. അങ്ങനെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയയിൽ ഇടാൻ തുടങ്ങി. എന്റെ പോർട്ട്ഫോളിയോ കണ്ട് മോഡലിങിനായി ഒരു കോൾ വന്നു. അന്ന് പതിനെട്ട് വയസ് മാത്രമായിരുന്നു പ്രായം.

സുഹ‍ൃത്തിനേയും കൂട്ടി കാറിലാണ് പോയത്. ഓഡീഷൻ ഉണ്ടാകുമെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോൾ അദ്ദേഹം മാത്രം അവിടെ ഇരിക്കുന്നുണ്ടായിരുന്നു. നമ്മളെ സെക്ഷ്വലി എക്സ്പ്ലോയിറ്റ് ചെയ്യാൻ പോകുന്ന ഒരാളുടെ അടുത്തേക്കാണ് പോകാൻ പോകുന്നതെന്ന് കരുതിയില്ല.

ഡ്രസ് ഊരി മാറ്റാനാണ് അദ്ദേ​ഹം പറഞ്ഞത്. എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായില്ല. മോഡലിങ്ങായതുകൊണ്ട് ഫിസീക്ക് നോക്കാൻ വേണ്ടിയാകുമെന്ന് കരുതി. ശേഷം ഒരു പത്തൊമ്പത് വയസുകാരനോട് ചെയ്യാൻ പാടില്ലാത്തതും പറയാൻ പാടില്ലാത്തതും എല്ലാം അയാൾ ചെയ്തു.

എനിക്കും സുഹൃത്തിനും ഇത് എന്താണ് ഇങ്ങനെ... ഓഡീഷൻ ഇങ്ങനെയാണോ നടക്കുക എന്നൊക്കെ തോന്നാൻ തുടങ്ങി. ഞങ്ങൾ പൊട്ടന്മാരായതുകൊണ്ടാണോ നിഷ്കളങ്കരായതുകൊണ്ടാണോ എന്നറിയില്ല. അദ്ദേഹം ചെയ്യാൻ പറഞ്ഞതെല്ലാം ചെയ്തു. അപ്പോഴൊന്നും അദ്ദേഹത്തിന്റെ ദുരുദ്ദേശം മനസിലായില്ല.

അയാൾക്ക് സെക്ഷ്വൽ പ്ലഷർ കിട്ടുന്ന രീതിയിൽ കാണേണ്ടതെല്ലാം അയാൾ ഞങ്ങളെ ഉപയോ​ഗിച്ച് പറയുകയും ചെയ്തു. തിരിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെല്ലാം ഞാനും സുഹൃത്തും സംസാരിച്ചത് അവിടെ നടന്ന ഈ കാര്യങ്ങളെ കുറിച്ചായിരുന്നു.

പിന്നീട് അയാൾ കോൺടാക്ട് ചെയ്ത് ഞങ്ങൾ സെലക്ടടാണെന്ന് പറഞ്ഞു.മാത്രമല്ല ഒരു ഫെയ്മസ് നടനൊപ്പം അനിയനായി പരസ്യം ചെയ്യാൻ അവസരവും വാ​ഗ്ദാനം ചെയ്തു. രണ്ട് ദിവസത്തെ ഷൂട്ട് ഉണ്ടാകും ഒരു ദിവസം അയ്യായിരം രൂപ പ്രതിഫലമായി ലഭിക്കുമെന്ന് പറഞ്ഞു.

ഒപ്പം ഒരു കണ്ടീഷനും പറഞ്ഞു. തലേദിവസം വന്ന് ​ബെഡ്ഡിൽ എന്നെ നിങ്ങൾ ഫീഡ് ചെയ്യണമെന്നാണ് പറഞ്ഞത്. അർത്ഥം അന്ന് മനസിലായില്ല. പിന്നീട് മനസിലായില്ല. മോഡലിങ്ങ് എന്ന ആ​ഗ്രഹം അന്ന് ഉപേക്ഷിച്ചു. പിന്നീട് ഏവിയേഷൻ പഠിച്ച് ജോലി നേടി. അതിൽ തുടരാൻ ബുദ്ധിമുട്ടായപ്പോൾ‌ ന്യൂസ് റീഡിങ്ങിലേക്ക് തിരിഞ്ഞു. പിന്നീടാണ് ആർജെയായത്.

ക്ലബ് എഫ് എമ്മിന്റെ ആർ ജെ ഓഡീഷന് പോകാൻ ഒരു കോൺഫിഡൻസും ഉണ്ടായിരുന്നില്ല. ഓഡീഷന്റെ ഏഴാം റൗണ്ട് കഴിഞ്ഞപ്പോഴാണ് എനിക്ക് കോൺഫിഡൻസ് വന്ന് തുടങ്ങിയത്. ക്ലബ് എഫ് എമ്മാണ് എനിക്ക് കരിറിൽ വലിയൊരു ബ്രേക്ക് തന്നതെന്നും അനുഭവങ്ങൾ പങ്കുവെച്ച് ആർജെ ​​ഗദ്ദാഫി പറ‍ഞ്ഞു.



#nineteen #year #old #casting #couch #days #spent #drinking #glass #water #Gaddafi

Next TV

Related Stories
സുധിയുടെ ഭാര്യയല്ലെന്ന് വന്നാല്‍ അവര്‍ക്കങ്ങനെ പറയാം! വിവാദമായ ക്യാപ്ഷന് പിന്നിലെ കാരണത്തെ കുറിച്ച് രേണു സുധി

Mar 16, 2025 08:08 PM

സുധിയുടെ ഭാര്യയല്ലെന്ന് വന്നാല്‍ അവര്‍ക്കങ്ങനെ പറയാം! വിവാദമായ ക്യാപ്ഷന് പിന്നിലെ കാരണത്തെ കുറിച്ച് രേണു സുധി

ബ്രൈഡല്‍ ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ രേണു സമ്മതമാണെന്നാണ് പറഞ്ഞത്. പക്ഷേ ഇതിന്റെ പേരില്‍ ഒത്തിരി പഴി കേള്‍ക്കേണ്ടി വരുമെന്നാണ്...

Read More >>
 'ഒരു ഉമ്മ തരാന്‍ തോന്നുന്നു, വയര്‍ കാണുന്നില്ല എന്താ ചെയ്യാ...! സാരി ഉടുക്കുമ്പോല്‍ കാണിക്ക്'  ഇന്‍ബോക്‌സിലെ 'ദാനശീലനെ' പൊക്കി അമൃത

Mar 16, 2025 07:40 PM

'ഒരു ഉമ്മ തരാന്‍ തോന്നുന്നു, വയര്‍ കാണുന്നില്ല എന്താ ചെയ്യാ...! സാരി ഉടുക്കുമ്പോല്‍ കാണിക്ക്' ഇന്‍ബോക്‌സിലെ 'ദാനശീലനെ' പൊക്കി അമൃത

'ഇതിലെന്താണ് ഒരു തെറ്റ് ? നിന്റെ ഓഞ്ഞ മോന്ത കണ്ടിട്ട് അവന്‍ ഹായ് അയച്ചല്ലൊ എന്നോര്‍ത്താണ് വിഷമം. ഫീല്‍ഡ് ഔട്ട് ആയ തനിക്ക് ഇതൊക്കെ വലുതാണ്, ഒന്ന്...

Read More >>
'മകളെ ഒരു രാത്രി നിര്‍ത്താം, അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്'; തെളിവുണ്ടെന്നും ശ്രുതി

Mar 16, 2025 05:10 PM

'മകളെ ഒരു രാത്രി നിര്‍ത്താം, അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്'; തെളിവുണ്ടെന്നും ശ്രുതി

എനിക്കും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ടൊക്കെ ഇവരോട് തിരിച്ച് പറയണം എന്ന് തോന്നിയിരുന്നു. പക്ഷെ ഒരു കാര്യവുമില്ല. വെറുതെ നമ്മുടെ പേരും കൂടെ...

Read More >>
'രേണു സുധി ഇനി രേണു മനു'; വിവാദമായത് അയാള്‍ ഇട്ട ക്യാപ്ഷന്‍; ഫോട്ടോഷൂട്ടിന്റെ സത്യം വെളിപ്പെടുത്തി മനു

Mar 15, 2025 09:32 PM

'രേണു സുധി ഇനി രേണു മനു'; വിവാദമായത് അയാള്‍ ഇട്ട ക്യാപ്ഷന്‍; ഫോട്ടോഷൂട്ടിന്റെ സത്യം വെളിപ്പെടുത്തി മനു

'ശരിക്കും അത് തിരുവനന്തപുരത്തുള്ള ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ട ചെയ്ത പരസ്യമാണ്. നേരത്തെ രേണുവിനെ വച്ചല്ല പ്ലാന്‍ ചെയ്തിരുന്നത്. സറ്റാര്‍...

Read More >>
റോബിൻ വീണ്ടും ഹോസ്പിറ്റലില്‍! ഹണിമൂണ്‍ യാത്ര മുടങ്ങി, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകരും

Mar 15, 2025 08:27 PM

റോബിൻ വീണ്ടും ഹോസ്പിറ്റലില്‍! ഹണിമൂണ്‍ യാത്ര മുടങ്ങി, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകരും

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു ആരതിയുടെയും റോബിന്റെയും വിവാഹം. ഒന്ന് രണ്ട് വര്‍ഷമായി ആരാധകരടക്കം കാത്തിരുന്ന വിവാഹമായിരുന്നു...

Read More >>
വ്‌ലോഗര്‍ ജുനൈദ് മദ്യപിച്ചിരുന്നു, അലക്ഷ്യമായി വാഹനമോടിച്ചു; മരണത്തില്‍ അസ്വാഭാവികത തള്ളി പൊലീസ്

Mar 15, 2025 03:20 PM

വ്‌ലോഗര്‍ ജുനൈദ് മദ്യപിച്ചിരുന്നു, അലക്ഷ്യമായി വാഹനമോടിച്ചു; മരണത്തില്‍ അസ്വാഭാവികത തള്ളി പൊലീസ്

മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ...

Read More >>
Top Stories