സുധിയുടെ ഭാര്യയല്ലെന്ന് വന്നാല്‍ അവര്‍ക്കങ്ങനെ പറയാം! വിവാദമായ ക്യാപ്ഷന് പിന്നിലെ കാരണത്തെ കുറിച്ച് രേണു സുധി

സുധിയുടെ ഭാര്യയല്ലെന്ന് വന്നാല്‍ അവര്‍ക്കങ്ങനെ പറയാം! വിവാദമായ ക്യാപ്ഷന് പിന്നിലെ കാരണത്തെ കുറിച്ച് രേണു സുധി
Mar 16, 2025 08:08 PM | By Athira V

( moviemax.in ) വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ് രേണു സുധി. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പേരിലാണ് അദ്ദേഹത്തിന്റെ ഭാര്യയായ രേണു സുധി ശ്രദ്ധിക്കപ്പെടുന്നത്. സുധിയ്ക്ക് അപകടമുണ്ടായതിന് ശേഷം താങ്ങും തണലുമില്ലാത്ത ആ കുടുംബത്തെ സഹായിക്കാന്‍ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ അഭിനയിക്കാനുള്ള അവസരം രേണുവിനും ലഭിച്ചു.

എന്നാല്‍ ആല്‍ബത്തിലും ഫോട്ടോഷൂട്ടിലുമൊക്കെ അഭിനയിക്കുന്നതിന്റെ പേരില്‍ സൈബര്‍ ബുള്ളിയിങ്ങാണ് രേണുവിന് നേരിടേണ്ടി വന്നത്. അടുത്തിടെ ഡോ. മനു ഗോപിനാഥിനൊപ്പം ബ്രൈഡല്‍ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രേണു മനുവിനെ വിവാഹം കഴിച്ചെന്ന തരത്തിലും പ്രചരണമുണ്ടായി. ഈ വിഷയത്തില്‍ ഫൈനല്‍ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രേണുവും മനുവും.

ബ്രൈഡല്‍ ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ രേണു സമ്മതമാണെന്നാണ് പറഞ്ഞത്. പക്ഷേ ഇതിന്റെ പേരില്‍ ഒത്തിരി പഴി കേള്‍ക്കേണ്ടി വരുമെന്നാണ് അവര്‍ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നാണ് മനു പറയുന്നത്.

ആളുകള്‍ എന്ത് പറയുമെന്നത് തനിക്കൊരു പ്രശ്‌നവുമല്ലെന്നാണ് ഈ വിഷയത്തില്‍ രേണുവിന്റെ അഭിപ്രായം. ദാസേട്ടന്റെ കൂടെ ചെയ്യുമ്പോഴും അങ്ങനൊന്നും തോന്നിയിട്ടില്ല. പിന്നെ നാടകുമായി ബന്ധപ്പെട്ട് ഞാന്‍ തിരക്കിലായിരുന്നു. കൊച്ചിന്‍ സംഘമിത്രയുടെ ആര്‍ട്ടിസ്റ്റാണ് ഞാനിപ്പോള്‍. കലാകാരി എന്ന നിലയില്‍ എന്തും ചെയ്യാം. അതിനെ കുറിച്ച് ആളുകള്‍ എന്ത് പറയുമെന്ന് ഒരിക്കലും ചിന്തിക്കാറില്ല.

പക്ഷേ ഡോക്ടര്‍ നേരത്തെ ചെയ്തത് പോലെയല്ല, എന്റെ കൂടെ ഫോട്ടോ എടുത്താല്‍ നല്ല രീതിയില്‍ കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം കൊല്ലം സുധിയുടെ വിധവയായ ഭാര്യ രേണു സുധിയാണ്. ഞാന്‍ എന്ത് ഇട്ടാലും അമ്പത് ശതമാനം ആളുകള്‍ മോശമേ പറയൂ. ബാക്കി അമ്പത് ശതമാനം കൂടെ നില്‍ക്കുന്നവരുമാണ്. ഇപ്പോള്‍ വന്നത് നെഗറ്റീവ് എന്നൊന്നുമല്ല പറയേണ്ടത്. അതിനും അപ്പുറമുള്ളതാണ് ഞങ്ങളുടെ ഫോട്ടോയ്ക്ക് വന്നത്.

'രേണു സുധി ഇനി മുതല്‍ രേണു മനു' എന്ന ക്യാപ്ഷന്‍ ഇട്ടതിന് പിന്നിലെ കാരണത്തെ കുറിച്ചും താരങ്ങള്‍ സംസാരിച്ചു. അതൊരു ടീം വര്‍ക്ക് ആയി ചെയ്തതാണ്. പക്ഷേ രേണുവിന് അതേ കുറിച്ച് അറിയില്ലായിരുന്നു. ഇത് പോസ്റ്റ് ചെയ്തയാള്‍ അങ്ങനെ ക്യാപ്ഷനിട്ടു. ഞങ്ങളത് ശ്രദ്ധിക്കാതെ സ്വന്തം പ്രൊഫൈലില്‍ സ്വീകരിക്കുകയും ചെയ്തു.

അടിയിലെഴുതിയ ക്യാപ്ഷന്‍ വായിച്ചില്ല. യൂട്യൂബില്‍ റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവരാണ് അതിനെ കുറിച്ച് ചോദ്യവുമായി വന്നത്. ഇവര്‍ വിവാഹിതരായോ എന്നത് എഡിറ്ററാണ് ഇടുന്നത്. ആ പോസ്റ്റാണ് ഞാന്‍ പങ്കുവെച്ചത്. മറ്റേത് കണ്ടില്ലായിരുന്നു എന്നാണ് മനു പറയുന്നത്.

പിന്നെ ഇട്ട ക്യാപ്ഷനും മറ്റുമൊക്കെ വേണമെങ്കില്‍ നമുക്ക് റീമൂവ് ചെയ്യാം. പക്ഷേ അത് ചെയ്യാത്തത് ക്ലാരിഫിക്കേഷന്‍ കൊടുക്കേണ്ടത് കൊണ്ടാണ്. ഞാനത് ഡിലീറ്റ് ചെയ്തിട്ട് എത്ര വലിയ ക്ലാരിഫിക്കേഷന്‍ അതിന് കൊടുത്താലും ഓഡിയന്‍സ് അത് സ്വീകരിക്കില്ല. ആര്‍ക്ക് വേണമെങ്കിലും കയറി നോക്കാം. അത് കോളാബ് ചെയ്തിരിക്കുന്നതാണ്. സംഭവിച്ചത് അതാണ്. ഈയൊരു കാര്യം കൊണ്ടാണ് നേരെ പോയ നമ്മള്‍ ഒരു സൈഡിലേക്ക് ആയതെന്നും മനു ഗോപിനാഥും രേണു സുധിയും പറയുന്നു.

ഞാനൊരു റീച്ചിന് വേണ്ടി ചെയ്യുന്നതല്ല. ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ്. ഞാന്‍ കംഫര്‍ട്ടാണെങ്കില്‍ എന്തും ചെയ്യും. ആരും എനിക്ക് സ്‌ക്രീന്‍ഷോട്ടോ ലിങ്കുകളോ ഒന്നും അയച്ച് തരാറില്ല. എല്ലാവര്‍ക്കും എന്നെ അറിയാം. ഇതിന് വന്ന കമന്റുകളൊന്നും ഞാന്‍ നോക്കിയിട്ടില്ല. അല്ലാതെ ഉള്ള വീഡിയോയ്ക്ക് കണ്ണില്‍ കാണുന്നതിനൊക്കെ ഞാന്‍ മറുപടി കൊടുക്കും.

സുധി ചേട്ടന്റെ പ്രൊഫൈല്‍ മാറ്റാനാണ് ചിലര്‍ എന്നോട് പറയുന്നത്. അങ്ങനെ പറയുന്നവരുടെ ഫോട്ടോ താ അത് ഞാന്‍ ഇടാം. ഞാനിപ്പോഴും കൊല്ലം സുധിയുടെ ഭാര്യയാണ്. എന്തിനാണ് ഞാന്‍ സുധിചേട്ടന്റെ ഫോട്ടോ മാറ്റുന്നത്.

അതെന്റെ അക്കൗണ്ട് ആണ്. എനിക്കിഷ്ടമുള്ളത് ചെയ്യും. പിന്നെ ഞാന്‍ വേറൊരുത്തനെ കെട്ടിപ്പോയാല്‍, അതായത് സുധിയുടെ ഭാര്യ അല്ലാതെയാല്‍ ഈ പറയുന്നവര്‍ക്കൊക്കെ എന്തും പറയാം. ഒരു പരസ്യചിത്രം വന്നപ്പോള്‍ ഇത്രയും പ്രശ്‌നം. ഇനി ഞാനെങ്ങാനും ഒരു കല്യാണം കഴിച്ചിരുന്നെങ്കിലോ, ചിലപ്പോള്‍ എന്നെ കൊന്ന് കുഴിച്ച് മൂടിയേക്കുമെന്നുമാണ് രേണു പറയുന്നത്.

#renusudhi #reveal #her #wedding #rumours #latest #photoshoot #controversy

Next TV

Related Stories
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
പൊലീസ് വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന് മറുപടി; അറസ്റ്റിലായ വേടന്റെ ആദ്യ പ്രതികരണം

Apr 28, 2025 07:19 PM

പൊലീസ് വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന് മറുപടി; അറസ്റ്റിലായ വേടന്റെ ആദ്യ പ്രതികരണം

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ ആദ്യ പ്രതികരണം...

Read More >>
Top Stories










News Roundup