താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഇന്ന് ഒഴിച്ചു നിര്‍ത്താന്‍ പറ്റില്ല. തങ്ങളുടെ ആരാധകരുമായി നിരന്തരം ബന്ധപ്പെടാന്‍ മാത്രമല്ല സോഷ്യല്‍ മീഡിയ സഹായിക്കുന്നത്. സ്‌ക്രീനില്‍ കാണുന്ന കഥാപാത്രങ്ങള്‍ക്ക് അപ്പുറം വ്യക്തി എന്ന നിലയില്‍ തങ്ങള്‍ ആരാണ്? ഇഷ്ടങ്ങളും അനിഷ്ടങ്ങളും കാഴ്പപ്പാടുകളുമൊക്കെ എന്താണെന്ന് അറിയിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിക്കും. അതുപോലെ തന്നെ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനും സോഷ്യല്‍ മീഡിയ താരങ്ങളെ സഹായിക്കുന്നുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയ എന്നത് ഒരുതലയ്ക്കലും മൂര്‍ച്ചയുള്ളൊരു വാളാണ്. ഒരു വശത്ത് അനുഗ്രഹമാണെങ്കില്‍ മറുവശത്ത് ശാപവുമായി മാറും. സോഷ്യല്‍ മീഡിയയിലെ ശല്യക്കാരെക്കൊണ്ട് പൊറുതി മുട്ടിയ താരങ്ങള്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം മൂലം മാനസിക നില തകര്‍ന്നു പോയവരുമുണ്ട്. അതേസമയം കാലം മാറിയതോടെ സോഷ്യല്‍ മീഡിയയിലെ പ്രശ്‌നക്കാരെ നേരിടാനും താരങ്ങള്‍ പഠിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയ ആളെ തുറന്നു കാണിക്കുകയാണ് നടി അമൃത നായര്‍. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അമൃത നായര്‍. കുടുംബവിളക്കിലൂടെ കടന്നു വന്ന അമൃത പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായി.
ലേഡീസ് ഹോസ്റ്റല്‍ എന്ന പരമ്പരയിലെപ്രകടനവും കയ്യടി നേടിക്കൊടുത്തതാണ്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായ ഗീതാഗോവിന്ദത്തിലും സജീവ സാന്നിധ്യമാണ് അമൃത. സോഷ്യല്‍ മീഡിയിയലും താരമാണ് അമൃത. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അമൃതയുടെ യൂട്യുബ് ചാനലിലും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്.
അമൃത സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചൊരു സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം അമൃത തന്റെ സുഹൃത്തിനൊപ്പം ഒരു സ്‌റ്റോറി പങ്കുവച്ചിരുന്നു. അതിന് കമന്റുമായി ഒരാള്‍ എത്തുകയായിരുന്നു. ഹായ് എന്ന് ആദ്യം മെസേജ് അയച്ചയാള്‍ അടുത്തതായി അയച്ചിരിക്കുന്ന മെസേജ് ഒരു ഉമ്മ തരാന്‍ തോന്നുന്നു എന്നാണ്. ഇയാളുടെ മേസജ് പേരും ഫോട്ടോയും സഹിതം അമൃത പങ്കുവച്ചിരിക്കുന്നത്.
അമൃതയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. 'ഇതുപോലെ ഉള്ള ഞരമ്പ് രോഗികള്‍ക്ക് ഇങ്ങനെ തന്നെ പബ്ലിക് ആയിട്ട് മറുപടി പറയണം, എന്നാലേ ഇയാളെ പോലുള്ളവന്മാര്‍ പഠിക്കു, ഇവനൊക്കെ ഇത്രയും ഫെയിം ആയിട്ടുള്ള ഒരാള്‍ക്ക് ഇങ്ങനെ മെസ്സേജ് അയക്കുന്നുണ്ടെങ്കില്‍ ഇവന്റെ അടുത്ത് താമസിക്കുന്ന സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ ആയിരിക്കും' എന്നായിരുന്നു ഒരു കമന്റ്. അതേസമയം അമൃതയുടെ പ്രതികരണത്തെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
'ഇതിലെന്താണ് ഒരു തെറ്റ് ? നിന്റെ ഓഞ്ഞ മോന്ത കണ്ടിട്ട് അവന്‍ ഹായ് അയച്ചല്ലൊ എന്നോര്‍ത്താണ് വിഷമം. ഫീല്‍ഡ് ഔട്ട് ആയ തനിക്ക് ഇതൊക്കെ വലുതാണ്, ഒന്ന് ഫേമസ് ആകണം. ഉയരവും സൗന്ദര്യവും ഇല്ലാത്തത് നന്നായി' എന്നായിരുന്നു ഒരു കമന്റ്. പിന്നാലെ അമൃത ഇയാള്‍ക്ക് മറുപടിയുമായെത്തി.
'നിന്നെ പോലെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തെറ്റ് ചെയ്തവരെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ ആളുകള്‍ ഉണ്ടാകും.. അതുകൊണ്ടാണെല്ലോ ഒരു കൊച്ചു കുഞ്ഞിന് പോലും ഒരു സുരക്ഷയും ഇല്ലാത്തതു. പിന്നെ എനിക്ക് മെസ്സേജ് ചെയ്ത അവനും ഉണ്ട് ഒരു പെണ്‍കുട്ടി. നാളെ ഇവനെ പോലെ ഒരുത്തന്‍ അതിനോട് ഇങ്ങനെ പറഞ്ഞാല്‍ നീ ഇതുപോലെ തന്നെ സംസാരിക്കണം.. പിന്നെ എനിക്ക് ഉയരും ലുക്കും ഇല്ലെങ്കിലും ഞാന്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ട് അല്ലാതെ നിന്നെ പോലെ അല്ല' എന്നായിരുന്നു അമൃത നല്‍കിയ മറുപടി.
ഇതിനിടെ അമൃതയ്ക്ക് മെസേജ് അയച്ച യുവാവും കമന്റുമായെത്തി. 'എന്നെ ആരും കളിയാക്കിയിട്ട് കാര്യം ഇല്ല ഞാന്‍ കൊച്ചിനോട് എന്തെങ്കിലും വൃത്തികേട് പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം നോക്കിയാല്‍ മതി' എന്നായിരുന്നു ഇയാളുടെ കമന്റ്.
ഇതിനും അമൃത മറുപടി നല്‍കുന്നുണ്ട്. 'താങ്കള്‍ പറഞ്ഞ കാര്യം ആണ് ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റ് ചെയ്തിട്ട് ഇല്ല എന്നുണ്ടെങ്കില്‍ താങ്കള്‍ എന്തിനു മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്യണം, പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യണം?' എന്നായിരുന്നു അമൃതയുടെ മറുപടി.
തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അമൃത തന്നെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. നീ തിരിച്ചു ഉമ്മ കൊടുത്തിട്ട് അത് ഡിലീറ്റ് ആക്കി സ്‌ക്രീന്‍ ഷൂട്ട് എടുത്തല്ലേ കൊച്ചു ഗള്ളി എന്നായിരുന്നു ഒരു കമന്റ്. നിന്നെപ്പോലെ ഉള്ളവരോട് പറഞ്ഞിട്ട് കാര്യമല്ല. നിന്റെ ഒരു സഹോദരിയ്ക്ക് അല്ലെങ്കില്‍ ഭാര്യയ്‌ക്കോ സുഹൃത്തിനോ ആയിരുന്നു എങ്കില്‍ നീ ഇതുപോലെ പറയുമോ എന്നാണ് അയാള്‍ക്ക് അമൃത നല്‍കിയ മറുപടി. പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമന്റ് ബോക്‌സില്‍ വന്ന് ഇത്തരക്കാരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും നിയമപരമായി നീങ്ങണമെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഇതിന് മുമ്പും അമൃതയ്ക്ക് ഇത്തരക്കാരെ നേരിടേണ്ടി വന്നിട്ടുണ്ട്. മുമ്പൊരിക്കല്‍ തന്നോട് മോശമായി സംസാരിച്ച ഒരാള്‍ക്ക് അമൃത മറുപടി നല്‍കിയത് വാര്‍ത്തയായിരുന്നു. ഒരിക്കല്‍ താരം പങ്കുവച്ച വീഡിയോയ്ക്ക് ഒരാള്‍ മോശം കമന്റുമായി വരികയായിരുന്നു. സാരിയണിഞ്ഞ് മനോഹരമായൊരു വീഡിയോയാണ് അമൃത പങ്കുവച്ചത്. 'വയര്‍ കാണുന്നില്ല എന്താ ചെയ്യാ. സാരി ഉടുക്കുമ്പോല്‍ വയര്‍ ഒക്കെ കാണിക്ക് എന്നായിരുന്നു കമന്റ്. പിന്നാലെ അമൃത മറുപടിയുമായി എത്തി.
''തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമല്ലോ. ചോദിച്ചു നോക്കൂ ഫ്രീയായിട്ട് കാണിച്ചു തരും എന്നായിരുന്നു അമൃതയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇങ്ങനെയുള്ളവരെ ഇതുപോലെ തന്നെ നേരിടണമെന്നാണ് അന്നും സോഷ്യല്‍ മീഡിയ അമൃതയോട് പറഞ്ഞത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്. താരത്തെ എതിർത്തും ആളുകളെത്തുന്നുണ്ട്. എന്നാല്‍ അവർക്ക് അമൃതയുടെ ആരാധകരും മറുപടി നല്‍കുന്നുണ്ട്.
#amruthanair #shares #story #about #guy #asking #kiss #her #dm