( moviemax.in ) മലയാള പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച മരണങ്ങളിലൊന്നായിരുന്നു നടി ശരണ്യ ശശിയുടേത്. സിനിമയിലും സീരിയലിലുമൊക്കെ ഒരുപോലെ നിറഞ്ഞ് നിന്ന താരസുന്ദരിയായിരുന്നു ശരണ്യ. അങ്ങനെ കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് നടി കാന്‍സര്‍ ബാധിതയാവുന്നത്. ശേഷമുള്ള നടിയുടെ ജീവിതം വളരെ ദുരിതമാവുകയായിരുന്നു.
ഈ വിവരം അറിഞ്ഞ് സഹായിക്കാനെത്തിയത് നടിയും സാമൂഹികപ്രവര്‍ത്തകയുമായ സീമ ജി നായരായിരുന്നു. ശരണ്യയുടെ അവസ്ഥ പുറംലോകത്തിന് കാണിച്ച് നല്‍കി കൊണ്ട് സീമ വിവരങ്ങള്‍ പറയുകയും അവരെ സഹായിക്കുകയും ചെയ്തു.
മരിക്കുന്നതിന് മുന്‍പ് നടിയ്ക്ക് സ്വന്തമായി വീടും നിര്‍മ്മിച്ച് നല്‍കി. മരണപ്പെട്ടെങ്കിലും ശരണ്യയുടെ ഓര്‍മ്മകളിലാണ് നടിയിപ്പോഴും. ഇപ്പോഴിതാ ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് പേജിലൂടെ എഴുത്തുമായിട്ടാണ് സീമ ജി നായര്‍ എത്തിയിരിക്കുന്നത്.
'എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാള്‍ ആണിന്ന്. അവള്‍ സ്വര്‍ഗത്തില്‍ ആഘോഷത്തിരക്കില്‍ ആയിരിക്കും. ഭൂമിയില്‍ അവളുടെ അവസാന പിറന്നാള്‍ ഞാനും, അവളുടെ അമ്മയും മത്സരിച്ചാഘോഷിച്ചു.
ശാരുവിന്റെ വിടപറയല്‍ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. ദേവുവിനെ കൊണ്ട് സ്‌പെഷ്യല്‍ കേക്കുണ്ടാക്കി അതും കൊണ്ട് ഞങ്ങള്‍ എല്ലാരും കൂടി തിരുവനന്തപുരത്തിനു പോയി, ഒരു രാജകുമാരിയെ പോലുള്ള കേക്ക്.
ദേവു അന്ന് ശാരുവിന് വേണ്ടി ഉണ്ടാക്കിയ കേക്ക് ആണ് രണ്ടാമത്തെ ഫോട്ടോയില്‍... അതിമനോഹരം ആയിരുന്നു ആ കേക്ക്. അവളെ രാജകുമാരിയെ പോലെ ഒരുക്കി ആയിരുന്നു ആ കേക്ക് കട്ടിങ്. എന്റെ ജീവിതത്തില്‍ 24 മണിക്കൂറും നീയും നിന്റെ ഓര്‍മകളും ആണ്. എങ്ങനെ കറങ്ങി ചുറ്റി വന്നാലും നിന്നിലെ അതവസാനിക്കൂ...
മാര്‍ച്ച് 13 ന് ആറ്റുകാല്‍ പൊങ്കാല ആയിരുന്നു. പണ്ട് നമ്മള്‍ പൊങ്കാല ഇട്ട അതെ സ്ഥലത്താണ് ഈ തവണയും പൊങ്കാല ഇട്ടത്. പൊങ്കാലയും നിന്റെ പിറന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ ആണ് വന്നത്. ആരെവിടെ കണ്ടാലും ആദ്യം എന്നോട് ചോദിക്കുന്നത് നിന്നെയാണ്, സുഖമായി ഇരിക്കുന്നുവെന്നു ഞാന്‍ പറയട്ടെ... അങ്ങനെ പറയാം അല്ലെ മുത്തേ... അപ്പോള്‍ പിറന്നാള്‍ ആശംസകള്‍', എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സീമയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ശരണ്യയ്‌ക്കൊപ്പം കാന്‍സറിനെ അതിജീവിച്ചിരുന്ന നന്ദു മഹാദേവയുടെ അമ്മയും ശരണ്യയെ കുറിച്ച് സംസാരിച്ചിരുന്നു. 'ഇന്ന് ഞങ്ങളുടെ രാജകുമാരിയുടെ പിറന്നാള്‍ ആണ്. അവള്‍ അവളുടെ ലോകത്തില്‍ സന്തോഷത്തോടെ അടിച്ചു പൊളിക്കുന്നു എന്ന് ഞങ്ങള്‍ക്ക് അറിയാം. എവിടെ ആയിരുന്നാലും അവള്‍ സന്തോഷം നിറഞ്ഞു തന്നെ നില്‍ക്കും. കാരണം അത്രയും പാവം ആണ്, അത്രയും കഴിവ് ഉള്ള കലാകാരി ആണ്.
അവളും അവളുടെ അനുജനും ആയി സുഖം ആയി ഇരിക്കുന്നുണ്ട്. നന്ദുട്ടന്‍ എന്നാണ് അവള്‍ വിളിച്ചിരുന്നത്. ഫോണ്‍ ചെയ്യുമ്പോള്‍ സംസാരത്തേക്കാളും അവളുടെ പൊട്ടി ചിരി ആണ് കാതുകളില്‍ നിറയുന്നത്. മോളെ നിനക്ക് നേരുന്നു ഒരായിരം പിറന്നാള്‍ ആശംസകള്‍ ഞങ്ങളുടെ രാജകുമാരി...' എന്നുമാണ് നന്ദുവിന്റെ അമ്മ ലേഖയുടെ കമന്റ്.
വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ ശരണ്യ 2005 ലാണ് ആദ്യമായി അഭിനയിക്കുന്നത്. സിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിന് പുറമേ തമിഴിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലും സജീവമായി. അങ്ങനെയിരിക്കുമ്പോഴാണ് അസുഖബാധിതയാവുന്നത്.
കടുത്ത തലവേദനയും ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെ വന്ന് നടി ഷൂട്ടിങ്ങ് സ്ഥലങ്ങളില്‍ തലകറങ്ങി വീഴാന്‍ തുടങ്ങി. പിന്നീടാണ് കാന്‍സറാണെന്ന് കണ്ടെത്തുന്നത്. ഗുരുതമായ അവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ശരണ്യയ്ക്ക് സാധിച്ചു. ഏറെ കാലം ചികിത്സയിലായിരുന്നെങ്കിലും 2021 ഓഗസ്റ്റില്‍ നടി മരണപ്പെടുകയായിരുന്നു.
#seemagnair #wishes #to #late #actress #saranayasasi #her #birthday