(moviemax) മകളുടെ പിറന്നാൾ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ അസഭ്യ കമന്റ് ഇട്ടയാൾക്കെതിരെ രൂക്ഷവിമർശനവുമായി സിനിമാ-ടെലിവിഷൻ താരം ആര്യ. തന്റെ മകൾ ഖുഷിയുടെ 13-ാം പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. കമന്റും പ്രൊഫൈല്‍ വിവരങ്ങളും ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ആര്യയുടെ പ്രതികരണം.
''രണ്ട് ദിവസം മുന്‍പ് എന്റെ മകളുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ വന്ന അതി മനോഹരമായ ഒരു കമന്റാണിത്. മിഥുനം 2 പോയിന്റ് എന്ന അക്കൗണ്ടിൽ നിന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. ഇത് ഫേക്ക് അക്കൗണ്ടാണോ എന്നറിയില്ല. പ്രൊഫൈലില്‍ ഞാന്‍ കയറി നോക്കിയിരുന്നു. പക്ഷേ അക്കൗണ്ട് പ്രൈവറ്റ് ആണ്. ഒരു ബര്‍ത്ത് ഡേ റീലിന് താഴെ ഇതുപോലൊരു മോശം കമന്റ് ഇട്ടതിന്റെ ഉദ്ദേശം എനിക്കറിയില്ല. ഒരു മനസുഖത്തിന് വേണ്ടിയായിരിക്കും.
ആവശ്യത്തിനുള്ള മനസുഖം അദ്ദേഹത്തിന് കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു റിപ്ലേ തരുന്നത് എന്റെ ഒരു മനസുഖത്തിന് വേണ്ടിയാണ്. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. താങ്കൾക്ക് തൃപ്തിയായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു'', ആര്യ വീഡിയോയിൽ പറഞ്ഞു.
''ഹാപ്പി അല്ലേ?'', എന്നു ചോദിച്ച്, കമന്റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടാണ് ആര്യയുടെ പ്രതികരണം. വീഡിയോക്കു താഴെ ആര്യക്കു പിന്തുണയുമായി സെലിബ്രിറ്റികളടക്കം പലരും രംഗത്തെത്തിയിട്ടുണ്ട്.
ഫെബ്രുവരി 18 നായിരുന്നു ആര്യയുടെ മകൾ ഖുഷിയുടെ 13-ാം പിറന്നാൾ. ''ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍ കിട്ടി'' എന്നും ഖുഷിയുടെ പിറന്നാൾ ദിനത്തിൽ ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ടീനേജ് പെണ്‍കുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്നും ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തില്‍ എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് അതിന് താന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നും ആര്യ പറഞ്ഞിരുന്നു.
#giving #replay #like #comfort #obscene #comment #below #daughter's #birthday #video #Arya #replied #new