മകളാണെന്ന് പറഞ്ഞയാള്‍ക്ക് പ്രണയമായി, കരണത്തടിച്ചു, കരിയര്‍ തകര്‍ത്തത് മഹേഷ് ഭട്ട് -മീര

മകളാണെന്ന് പറഞ്ഞയാള്‍ക്ക് പ്രണയമായി, കരണത്തടിച്ചു, കരിയര്‍ തകര്‍ത്തത് മഹേഷ് ഭട്ട് -മീര
Feb 28, 2025 04:01 PM | By Jain Rosviya

തന്റെ പ്രതിഭ കൊണ്ട് ബോളിവുഡില്‍ ഒരിടം നേടിയ സംവിധായകനാണ് മഹേഷ് ഭട്ട്. ബോളിവുഡിന്റെ നടപ്പുരീതികളെ വെല്ലുവിളിച്ച, കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമകളായിരുന്നു മഹേഷ് ഭട്ടിന്റേത്.

എപ്പോഴും വേറിട്ടതും, ശക്തവുമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് മഹേഷ് ഭട്ട്.

സിനിമയിലൂടെ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും മഹേഷ ഭട്ട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടി മീരയുടെ കരിയർ നശിപ്പിച്ചെന്ന ആരോപണവും അദ്ദേഹം നേരിട്ടിട്ടുണ്ട്.

മഹേഷ് ഭട്ടിന്റെ പ്രണയങ്ങളും വിവാഹങ്ങളും മക്കളുമായുള്ള അടുപ്പവുമെല്ലാം ചര്‍ച്ചകളാവുകയും പല തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ നിന്നും സിനിമയൊരുക്കിയും മഹേഷ് ഭട്ട് അമ്പരപ്പിച്ചിട്ടുണ്ട്.

പല താരങ്ങളുടേയും കരിയറില്‍ വഴിത്തിരിവായി മാറിയിട്ടുണ്ട് മഹേഷ് ഭട്ട് സിനിമകള്‍. പുതിയ താരങ്ങളെ കണ്ടെത്തുന്നതിലും അദ്ദേഹം മിടുക്കനാണ്. അങ്ങനെ 2005 ല്‍ മഹേഷിന്റെ സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടിയാണ് മീര.

പാക്കിസ്ഥാന്‍ താരമായിരുന്നു മീര. വളരെ പ്രതീക്ഷയോടെയാണ് മീര ഇന്ത്യയിലെത്തുന്നതും മഹേഷ് ഭട്ടിനെപ്പോലൊരു വലിയ സംവിധായകന്റെ സിനിമയിലൂടെ കരിയര്‍ ആരംഭിക്കുന്നതും. എന്നാല്‍ പിന്നീട് മഹേഷ് ഭട്ട് തന്നോട് പൊസസീവ്നെസ് കാണിക്കാന്‍ തുടങ്ങിയെന്നും തന്നെ മര്‍ദ്ദിച്ചതായും മീര ആരോപിക്കുകയായിരുന്നു.

 മഹേഷ് ഭട്ട് കാരണമാണ് താന്‍ ബോളിവുഡ് ഉപേക്ഷിച്ചതെന്ന് മീര പറയുന്നുണ്ട്. താന്‍ തിരികെ വരാന്‍ ശ്രമിച്ചപ്പോള്‍ മഹേഷ് ഭട്ട് അനുവദിച്ചില്ലെന്നും മീര പറഞ്ഞിരുന്നു.

''ആളുകള്‍ ഇതേക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്. പക്ഷെ ഞാന്‍ ഇനി നിശബ്ദയായിരിക്കില്ല. ഇന്ന് ഞാന്‍ സത്യം പറയാന്‍ ആഗ്രഹിക്കുന്നു. സിനിമ ചെയ്യണ്ട എന്നത് എന്റെ തീരുമാനമായിരുന്നില്ല. പക്ഷെ എന്നോട് മഹേഷ് ജിയാണ് ഇന്ത്യയില്‍ നിന്നും പോകാന്‍ പറഞ്ഞത്.

ഞാന്‍ പ്രശസ്തയാകുന്നതും മറ്റ് സംവിധായകരുമായി അടുക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ വഴക്കിട്ടു. പിന്നീട് അദ്ദേഹം എന്നോട് മാപ്പ് ചോദിക്കുകയും ചെയ്തു'' എന്നായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍.

''തുടര്‍ന്ന് എനിക്ക് നിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാകില്ലെന്നും നീ പാക്കിസ്ഥാനിലേക്ക് തന്നെ തിരികെ പോകുന്നതാണ് നല്ലതെന്ന് മഹേഷ് പറഞ്ഞു. ഞാന്‍ പോയി.

തിരിച്ചുവരാന്‍ നോക്കിയപ്പോള്‍ അദ്ദേഹം അനുവദിച്ചില്ല. ഇപ്പോള്‍ എനിക്ക് ബോളിവുഡിലേക്ക് വരാനൊരു വഴിയുമില്ല. എന്റെ വഴികളൊക്കെ അദ്ദേഹം അടച്ചു'' എന്നും തന്റെ തിരോധാനത്തെക്കുറിച്ച് സംസാരിക്കവെ മീര പറയുന്നുണ്ട്.

താന്‍ പ്രശസ്തയാകുന്നതിന്റെ അസൂയയായിരുന്നു മഹേഷിന് എന്നാണ് താന്‍ കരുതുന്നത്. താന്‍ മറ്റേതെങ്കിലും സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മീര പറയുന്നു.

തനിക്ക് രാം ഗോപാല്‍ വര്‍മ, മണി രത്നം, സുഭാഷ് ഗായ്, തുടങ്ങിയവരില്‍ നിന്നൊക്കെ ഓഫറുകള്‍ വന്നിരുന്നുവെന്നും പക്ഷെ അതൊന്നും ചെയ്യാന്‍ മഹേഷ് ഭട്ട് തന്നെ അനുവദിച്ചില്ലെന്നുമാണ് മീര പറയുന്നത്. ഒരിക്കല്‍ പ്രമുഖ സംവിധായകന്‍ സുഭാഷ് ഗായ് തന്നെ കാണണമെന്ന് പറഞ്ഞു.

അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ദേഷ്യം പിടിച്ച മഹേഷ് തന്നെ തല്ലി. മൂന്ന് തവണയാണ് കരണത്തടിച്ചതെന്നാണ് മീര പറയുന്നത്. ഒരിക്കല്‍ മഹേഷ് തന്നോട് താല്‍പര്യമുള്ളതായി അറിയിച്ചെന്നും തന്നെ സ്പെഷ്യല്‍ എന്ന് വിളിച്ചതായും മീര ആരോപിക്കുന്നുണ്ട്. ആദ്യം താനും മകള്‍ പൂജയും തനിക്ക് ഒരുപോലെയാണെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് അത് മാറി. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്, നീ സ്പെഷ്യല്‍ ആണെന്ന് പറഞ്ഞുവെന്നാണ് അവര്‍ പറയുന്നത്. അദ്ദേഹം എന്നില്‍ നിന്നും എന്തായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും മീര കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


#MaheshBhatt #Meera #fell #love #one #claimed #daughter #hit broke #career

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories