‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി
Dec 24, 2025 08:38 AM | By Athira V

കഴിഞ്ഞ ജൂലായിലാണ് ബോളിവുഡ് താരദമ്പതിമാരായ കിയാര അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നത്. സരായ മൽഹോത്ര എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകളിൽവന്ന മാറ്റത്തെക്കുറിച്ച് പറയുകയാണ് നടിയിപ്പോൾ.

ജൂലായിൽ അമ്മയായ കിയാര ഹൃത്വിക് റോഷന്റെ നായികയായെത്തിയ 'വാർ 2' ഓഗസ്റ്റിലായിരുന്നു തിയേറ്ററിലെത്തിയത്. ചിത്രത്തിലെ കിയാരയുടെ ബിക്കിനി രംഗം ചർച്ചയായിരുന്നു.

പുറത്തുവന്ന പാട്ടുസീനിൽ ഉൾപ്പെട്ട രംഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അമ്മയായ ശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ആ രംഗത്തിനായി താൻ അച്ചടക്കത്തോടെയുള്ള വലിയ തയ്യാറെടുപ്പുകളായിരുന്നു നടത്തിയതെന്ന് കിയാര വോഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രസവശേഷം ശരീരത്തിന് വലിയ മാറ്റങ്ങളുണ്ടായി. താൻ ഇത്തരം വേഷങ്ങൾ മുമ്പും ചെയ്തിട്ടുണ്ടെന്നും ഇനിയും ചെയ്യുമെന്ന് ഓർത്തുവെന്നും നടി പറഞ്ഞു.

ശരീരത്തെ ബഹുമാനിക്കാനും വിലമതിക്കാനും മാതൃത്വം തന്നെ പഠിപ്പിച്ചതായും നടി അഭിപ്രായപ്പെട്ടു. ഒരു കുഞ്ഞിന് ജന്മം നൽകുന്നതുമായി താരതമ്യംചെയ്യുമ്പോൾ, ഒരു കിലോ കുറയ്ക്കുന്നതോ കൂട്ടുന്നതോ വലിയ കാര്യമല്ല. ഏതുരൂപത്തിലായാലും എപ്പോഴും ശരീരത്തെ ബഹുമാനിക്കുമെന്നും കിയാര കൂട്ടിച്ചേർത്തു.


Kiara Advani, the bikini scene, her thoughts on her body after becoming a mother

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories