(moviemax.in) സെലക്ടീവാകാതെ മലയാളത്തിൽ തുടർച്ചയായി സിനിമകൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. തനിക്ക് മുന്നിൽ വരുന്ന സിനിമകളെല്ലാം നടൻ ചെയ്യാറുമുണ്ട്. എന്നാൽ ഭൂരിഭാഗവും തിയേറ്ററിൽ അധിക ദിവസം തികയ്ക്കാറുമില്ല. എന്നാൽ ഇപ്പോഴിതാ പുതിയ സിനിമയായ ആപ് കൈ സേ ഹോയുടെ പ്രമോഷനെത്തിയ ധ്യാനിനോട് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണ് ധ്യാൻ സിനിമകൾ ചെയ്യുന്നതെന്ന ഒരു വിഭാഗം പ്രേക്ഷകരുടെ കമന്റിനെ കുറിച്ച് ചോദിച്ച റിപ്പോർട്ടറോടുള്ള നടന്റെ പ്രതികരണമാണ് വൈറലാകുന്നത്.
ചോദ്യം ഇങ്ങനെ ;
ധ്യാനിൻ്റെ കമന്റ് ബോക്സിൽ വരുന്നത് കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ എന്ന വിശേഷണമാണെന്ന് റിപ്പോർട്ടർ പറഞ്ഞതോടെയാണ് ധ്യാനിന്റെ മറുപടിയുടെ മട്ട് മാറിയത്. കമന്റുകൾ കണ്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന് നീ എങ്ങനെ പറയും? എന്ന് ചോദിച്ചുകൊണ്ടാണ് റിപ്പോർട്ടർക്ക് ധ്യാൻ മറുപടി നൽകി തുടങ്ങിയത്. ഞാൻ സിനിമകൾ ചെയ്യുന്നതുകൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടാകുന്നുണ്ടെങ്കിൽ ആയിക്കോട്ടെ..
https://www.instagram.com/reel/DGmXjBkSPmk/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഞാൻ അല്ലല്ലോ വെളുപ്പിക്കുന്നത്. പിന്നെ പൈസയെല്ലാം വന്നില്ലേ... പിന്നെ എന്താണ് പ്രശ്നം?. സിനിമയുടെ റിലീസിന് മുമ്പ് അത് പടക്കമായിരിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. നിർമാതാക്കൾക്കും ഇവിടെയിരിക്കുന്ന മറ്റുള്ളവർക്കും ഇല്ലാത്ത എന്ത് വേദനയാണ് നിനക്ക്. എനിക്ക് ഇഷ്ടമുള്ളത് പോലെയല്ലെ ഞാൻ ജീവിക്കുക. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എനിക്ക് ചെയ്തൂടെ?.
അതുപോലെ ഞാൻ എങ്ങനെ ജീവിതത്തെ കാണണമെന്ന് നീയാണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്?. ഞാൻ ജീവിതത്തെയും സിനിമയേയും എങ്ങനെ കാണണമെന്ന് നീ എനിക്ക് പഠിപ്പിച്ച് തരണോ?. നീ നിന്റെ ജോലിയെ സീരിയസായി കാണുന്നതുപോലെ അതേ സീരിയസ്നെസ്സിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഞാൻ സീരിയസാവണോ എന്താവണമെന്ന് നീ എനിക്ക് പറഞ്ഞ് തരേണ്ടതില്ലല്ലോ.
നീ ചോദിച്ച കാര്യം വളരെ പേഴ്സണലാണ്. യുട്യൂബ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ് വായിച്ചിട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന് നീ എങ്ങനെ പറയും?. എന്ത് അടിസ്ഥാനത്തിലാണ് നീ അത് പറഞ്ഞത്. അതിന് പ്രൂഫുണ്ടോ?. നിനക്ക് സിനിമയെ കുറിച്ച് എന്തെങ്കിലും അറിയാമോ?. അറിയില്ലെങ്കിൽ മിണ്ടരുത്.
ഒഫൻസീവായിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുക. ആൾക്കാരെ വെറുപ്പിക്കാത്തതുകൊണ്ടാണ് എനിക്ക് ഇത്രത്തോളം സിനിമ. ആരെയും വെറുപ്പിക്കാതെ ഇരിക്കുക. അത്തരം ചോദ്യങ്ങൾ ചോദിക്കാതെ ഇരിക്കുക എന്ന് പറഞ്ഞാണ് ധ്യാൻ മറുപടി അവസാനിപ്പിച്ചത്. വീഡിയോ ഇതിനോടകം ചർച്ചയായി മാറി കഴിഞ്ഞു.
#proof #money #laundered #DhyanSrinivasan #bursts #promotion