(moviemax.in) ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന നടനാണ് രാജേഷ് ഖന്ന. അദ്ദേഹത്തിനുണ്ടായിരുന്ന ആരാധകബാഹുല്യം സമാനതകളില്ലാത്തതാണ്. അതേസമയം വിവാദങ്ങളും എന്നും രാജേഷ് ഖന്നയുടെ കൂടെ തന്നെയുണ്ടായിരുന്നു.
ഓണ്‍ സ്‌ക്രീനിലെ അതികായന്‍ ഓഫ് സ്‌ക്രീനില്‍ നിരന്തരം വിവാദങ്ങളിലും ചെന്നു പെട്ടിരുന്നു. അത്തരത്തിലൊന്നാണ് നടീ സബീഹയുമായി ബന്ധപ്പെട്ടത്.
രാജേഷ് ഖന്നയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു 15 കാരിയായ നടി തന്നെ രാജേഷ് ഖന്ന ശല്യപ്പെടുത്തിയെന്ന് ആരോപിച്ചത്.
സംഭവം നടക്കുന്നത് 1986 ലാണ്. യുവനടിയായിരുന്ന സബീഹയാണ് താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇരുവരും അനോഖ രിഷ്ത എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സമയത്തായിരുന്നു സംഭവം നടക്കുന്നത്.
തന്റെ കരിയറിലെ മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്നു ആ സമയം രാജേഷ് ഖന്ന. തുടര്‍ പരാജയങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതിനിടെയാണ് താരത്തിനെതിരെ നടി ആരോപണവുമായി രംഗത്തെത്തു്‌നനത്.
രണ്ട് പതിറ്റാണ്ടിന്റെ കരിയറില്‍ ഇത്തരത്തിലൊരു ആരോപണം രാജേഷ് ഖന്നയ്‌ക്കെതിരെ ഉയരുന്നത് അതാദ്യമായിരുന്നു. സബീഹയുടെ അമ്മ അമീതയാണ് താരത്തിനെതിരെ ആരോപണം ഉന്നയിച്ചത്. അമീതയും നടിയായിരുന്നു.
ഹിന്ദിയിലെ അറിയപ്പെടുന്ന സംവിധായകനും നടനുമായിരുന്ന കമ്രാന്റെയും നടി അമീതയുടെയും മകളാണ് സബീഹ. ആ പാത പിന്തുടര്‍ന്നാണ് അവര്‍ സിനിമയിലേക്ക് എത്തുന്നത്.
തുംസ നഹിന്‍ ദേഖ, ഗൂഞ്ച് ഉതി ഷെഹ്നായി, സാവാന്‍ എന്നിങ്ങനെ നിരവധി ജനപ്രിയ ചിത്രങ്ങളില്‍ അമീത അഭിനയിച്ചിട്ടുണ്ട്. 15ാം വയസ്സില്‍ ആയിരുന്നു സബീഹയുടെ അരങ്ങേറ്റം. രാജേഷ് ഖന്നയുടെയും സ്മിതാ പാട്ടീലിന്റെയും കൂടെ അനോഖ റിഷ്ത (1986) എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്.
പിന്നാലെയാണ് സിനിമയുടെ സെറ്റില്‍ തന്റെ മകള്‍ നേരിട്ട അതിക്രമങ്ങള്‍ അമ്മ തുറന്ന് പറയുന്നത്. സിനിമയുടെ സെറ്റില്‍ രാജേഷ് ഖന്ന മകളെ ശല്യം ചെയ്തിരുന്നുവെന്നാണ് അമീത ആരോപിച്ചത്.
ചിത്രത്തിന്റെ സംവിധായകനോട് ' തേങ്ങ ഉടയ്ക്കട്ടെ' എന്ന് ലൈംഗികചുവയോടെ രാജേഷ് ഖന്ന ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവങ്ങള്‍ വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.
അന്നത്തെ സംഭവത്തിന് ശേഷം രാജേഷ് ഖന്നയ്ക്ക് കരിയറില്‍ പക്ഷെ തിരിച്ചടികളൊന്നും നേരിടേണ്ടി വന്നില്ല. മറിച്ച് ആരോപണം ഉന്നയിച്ച സബീഹയെ തേടി അവസരങ്ങള്‍ വരാതായി. ഹിറ്റ് സിനിമയായിരുന്നിട്ടും ബോളിവുഡ് സബീഹയെ പിന്നീട് പരിഗണിക്കാതായി.പക്ഷെ അവര്‍ ശ്രമം തുടര്‍ന്നു.
ശേഷം ഖിലാഡി പോലുള്ള വലിയ ഹിറ്റുകളുടെ ഭാഗമാകാനും സാധിച്ചു. എന്നാല്‍ പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സബീഹയ്ക്ക് സാധിച്ചില്ല. ഇതോടെ സബീഹ തന്റെ സിനിമാ മോഹങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
1995 ല്‍ പുറത്തിറങ്ങിയ സഞ്ജയ് ദത്ത് നായകനായ ജയ് വിക്രാന്ത ആയിരുന്നു സബീഹയുടെ അവസാന ചിത്രം. സിനിമ ഉപേക്ഷിച്ചതിന് ശേഷം സൗദി എയര്‍ലൈന്‍സില്‍ ജോലിയില്‍ പ്രവേശിച്ച സബീഹ, കുറേക്കാലം എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു.
സബീഹയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്തൊരു വസ്തുതയാണ് സംവിധായകരായ ഫറ ഖാന്റേയും സാജിദ് ഖാന്റേയും അര്‍ധ സഹോദരിയാണ് അവര്‍ എന്നത്. അമീതയെ കല്യാണം കഴിക്കും മുമ്പ് കമ്രാന്‍ സാജിദിന്റേയും ഫറയുടേയും അമ്മയെ വിവാഹം കഴിച്ചിരുന്നു.
#RajeshKhanna #sexist #question #actress #lost #career #life #resisting