Feb 27, 2025 01:39 PM

(moviemax.in ) ഗായകന്‍ കെജെ യേശുദാസ് ആശുപത്രിയിലെന്ന വാര്‍ത്ത നിഷേധിച്ച് മകന്‍ വിജയ് യേശുദാസ്. ഗാന ഗന്ധര്‍വ്വനെ കഴിഞ്ഞ ദിവസം ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചു കൊണ്ട് വിജയ് യേശുദാസ് രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യ ടുഡെ ഡിജിറ്റലിനോടായിരുന്നു വിജയ് യേശുദാസിന്റെ പ്രതികരണം. അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകളില്‍ യാതൊരു വസ്തുതയും ഇല്ലെന്നാണ് വിജയ് പറയുന്നത്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ഇപ്പോള്‍ അമേരിക്കയിലാണുള്ളതെന്നുമാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. യേശുദാസിന്റെ ആരാധകരുടെ ആശങ്ക നീക്കിയിരിക്കുകയാണ് മകന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യേശുദാസ് അമേരിക്കയില്‍ മകനൊപ്പമാണ് താമസിക്കുന്നത്. പിന്നണി ഗാനരംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ് അദ്ദേഹം. 2022 ല്‍ ഒരു തമിഴ് സിനിമയിലാണ് അവാസനമായി പാടിയത്.

തുടര്‍ന്ന് സ്റ്റേജ് ഷോകള്‍ ചെയ്തുവെങ്കിലും ഇപ്പോള്‍ യുഎസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അതേസമയം നേരത്തേയും യേശുദാസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജനുവരി 10 നാണ് കെജെ യേശുദാസ് തന്റെ 85-ാം ജന്മദിനം ആഘോഷിച്ചത്.

ആറ് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് കെജെ യേശുദാസിന്റെ ശബ്ദം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും മറ്റ് പല ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.

എട്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ യേശുദാസിനെ തേടി കേരളം, തമിഴ്, ആന്ധ്ര പ്രദേശ്, കര്‍ണാടക, വെസ്റ്റ് ബംഗാള്‍ സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. രാജ്യം പദ്മശ്രീയും പദ്മഭൂഷനും പദ്മവിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.


Read more at: https://malayalam.filmibeat.com/news/vijay-yesudas-clarifies-rumours-about-kj-yesudas-being-hospitalised-126511.html

#KJYesudas #hospital? #Son #VijayYesudas #denied #the #news

Next TV

Top Stories










News Roundup