സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് നടന്‍ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് നടന്‍ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍
Feb 27, 2025 02:46 PM | By Jain Rosviya

ഹൈദരാബാദ്: തെലുങ്ക് നടനും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ബുധനാഴ്ച രാത്രി 8.45-ഓടെയാണ് ആന്ധ്രപ്രദേശ് പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

ഒരു സമുദായത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയെത്തുടര്‍ന്നാണ് പോസാനി കൃഷ്ണ മുരളിയെ അറസ്റ്റുചെയ്തത്. ഒബുലവാരിപള്ളി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. നടന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പോസാനിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും താരം ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍, അന്വേഷണത്തോട് സഹകരിക്കാന്‍ പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.




#Defamatory #remarks #against #community #Telugu #actor #PosaniKrishnaMurali #arrested

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup