ഓസ്കാർ ജേതാവായ ബോളിവുഡ് നടൻ ജീൻ ഹാക്ക്മാനും ഭാര്യ ബെറ്റ്സി അരകാവയേയും ന്യൂ മെക്സിക്കോയിലെ ഇരുവരുടേയും വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
നടന്‍ 95 വയസായിരുന്നു. ഭാര്യ ബെറ്റ്സി അരകാവയ്ക്ക് അറുപത്തി മൂന്ന് വയസാണ് പ്രായം. ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയിലെ വീട്ടിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒപ്പം ഇരുവരുടേയും വളർത്തുനായയുടെ ജഡവും കണ്ടെത്തി. താരദമ്പതികളുടെ മരണ കാരണം പുറന്ന് വന്നിട്ടില്ലെങ്കിലും വളർത്തുനായയേയും ചത്ത നിലയിൽ കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുപത് വർഷത്തിലേറെയായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ജീൻ ഹാക്ക്മാൻ പിയാനിസ്റ്റായ ഭാര്യയ്ക്കൊപ്പം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നൂറിലേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജീന്‍ ഹാക്ക്മാന്റെ ആദ്യ സിനിമ 1961ല്‍ പുറത്തിറങ്ങിയ മാഡ് ഡോഗ് കോളായിരുന്നു. സിനിമകൾക്ക് പുറമെ നിരവധി ടിവി സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചു.
ദി ഫ്രഞ്ച് കണക്ഷൻ, ഹൂസിയേഴ്സ്, അൺഫോർഗിവൻ, ദി ഫേം തുടങ്ങിയ ചിത്രങ്ങളിലെ ഹാക്ക്മാന്റെ പ്രകടനങ്ങളാണ് ആഗോളതലത്തിൽ നടനെന്ന രീതിയിൽ ജീൻ ഹാക്ക്മാനെ മുൻനിരയിലേക്ക് എത്തിച്ചത്.
സൂപ്പര്‍മാന്‍ ചിത്രങ്ങളിൽ താരം അവതരിപ്പിച്ച ലെക്‌സ് ലൂതര്‍ എന്ന വില്ലൻ വേഷം ഇന്നും ആരാധകരുള്ള കഥാപാത്രമാണ്. 1971ലാണ് ജീൻ ഹാക്ക്മാനെ തേടി ആദ്യ ഓസ്കാർ എത്തിയത്. ദി ഫ്രഞ്ച് കണക്ഷന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരമാണ് ലഭിച്ചത്.
പിന്നീട് ഇരുപത് വർഷങ്ങൾക്കുശേഷം 1992ല്‍ മികച്ച സഹ നടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ജീന്‍ ഹാക്ക്മാനെ തേടിയെത്തി.
ഓസ്കാറിന് പുറമെ നാല് ഗോള്‍ഡന്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് പുരസ്‌കാരം എന്നിവയും ജീന്‍ ഹാക്ക്മാന് ലഭിച്ചിട്ടുണ്ട്. വെല്‍കം ടൂ മൂസ്‌പോര്‍ട്ടാണ് അവസാനം ജീൻ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. 2004ൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
കാലിഫോർണിയയിൽ ജനിച്ച ജീന്‍ ഹാക്ക്മാൻ നാലര വർഷത്തോളം സൈന്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പതിനാറ് വയസിലായിരുന്നു നടൻ സൈന്യത്തിൽ ചേർന്നത്.
പിന്നീട് തിരിച്ചെത്തിയശേഷം അഭിനയത്തിലുള്ള താൽപര്യം മൂലം കാലിഫോര്‍ണിയയിലെ പസദേന പ്ലേഹൗസില്‍ ചേർന്ന് അഭിനയം പഠിച്ചു. ശേഷമാണ് സിനിമയും നാടകങ്ങളുമെല്ലാം ചെയ്ത് തുടങ്ങിയത്. ആദ്യ ഭാര്യയിൽ ജീന്‍ ഹാക്ക്മാന് മൂന്ന് മക്കളുണ്ട്.
#Bollywood #actor #GeneHackman #wife #found #dead #home #pet #dog #dead