(moviemax.in)ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചര്‍ച്ചകളിലാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിൻറെ ഓരോ വിശേഷവും വലിയ വാര്‍ത്തയാകുകയാണ്. എമ്പുരാന്റേതായി അണിയറക്കാർ പുറത്തുവിട്ട പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യത്തെ കുറിച്ച് സൂചനകള്‍ നല്‍കുകയാണ് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്.
വളരെ പ്രധാനപ്പെട്ടതും ടെക്നിക്കല്‍ എഫര്‍ട്ട് ചെയ്തെടുത്ത പോസ്റ്ററാണെന്നും സുജിത് വാസുദേവ് പറയുന്നു ആ പോസ്റ്ററില്‍ വലിയൊരു കഥയുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ ഇനി ആ സിനിമ കണ്ടിട്ട് ഈ പോസ്റ്ററിലേക്ക് നോക്കുമ്പോള്‍ പോസ്റ്ററിന് കൃത്യമായ ഒരു കഥയുണ്ടാകും, അത് മനസ്സിലാകുമെന്നും സുജിത് വാസുദേവ് പറയുന്നു.
എന്തായാലും ആ കഥ എന്താണെന്നറിയാൻ ആകാംഷയോടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 27ന് ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാൻ സിനിമ റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായി ലൂസിഫറിൽ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 150 കോടി രൂപയില്‍ അധികം ബിസിനസ് നേടിയിരുന്നു.
ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഖുറേഷി അബ്രഹാമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ ഒരു സ്റ്റൈലിഷ് ചിത്രമായിരിക്കുമെന്നാണ് പുറത്തുവരുന്ന അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്.
സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുമ്പോൾ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസും സജനചന്ദ്രനായി സുരാജ് വെഞ്ഞാറമ്മൂടും ഉണ്ടെന്നാണ് പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്. എമ്പുരാന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. ഒട്ടനവധി അന്യഭാഷാതാരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ക്യാരക്ടര്‍ ലുക്കുകള്‍ ഇന്നലെ വരെ പുറത്തുവിട്ടതില്‍ നിന്ന് ഉറപ്പായിട്ടുണ്ട്.
#Sujithvasudev #reveals #secret #behind #Empuran #first #look #poster