ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് എമ്പുരാനായി. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എമ്പുരാൻ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് മോഹൻലാല്‍ കൃത്യമായ ഒരു സൂചനയും നല്‍കിയിരിക്കുകയാണ്.
രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഉണ്ടെങ്കില്‍ സിനിമയുടെ അവസാനം അടുത്ത ഭാഗത്തേയ്‍ക്ക് ഒരു ലീഡ് ഉണ്ടാകും. ചിലപ്പോള്‍ അത് എൻഡ് ക്രഡിറ്റ് കഴിഞ്ഞാകും പ്രദര്‍ശിപ്പിക്കുക. അതിനാല്‍ സിനിമ തീര്‍ന്നെന്ന് കരുതി തിയറ്റര്‍ വിട്ടാല്‍ നിരാശയാകും ഫലം.
എന്തായാലും എമ്പുരാൻ കഴിയുമ്പോള്‍ മൂന്നാം ഭാഗത്തേയ്‍ക്കുള്ള ലീഡ് കൂടി കണ്ടെന്ന് ഉറപ്പുവരുത്തിയേ തിയറ്റര്‍ വിടാകൂ എന്നാണ് താരത്തിന്റെ ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ അഭിപ്രായപ്പെടുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ വീഡിയോയാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്.
ലൂസിഫര്‍ ഫ്രാഞ്ചൈസിയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്നും അതിലേക്ക് നയിച്ച് കൊണ്ടാകും എമ്പുരാന്‍ അവസാനിക്കുകയെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. 'ഖുറേഷി അബ്രഹാമിന്റെ ലോകമാണ് രണ്ടാം ഭാഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്.
ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.
ഖുറേഷി അബ്രഹാമിന്റെ അഥവ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും', എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ കാണുന്നതെന്നും ശ്രദ്ധയോടും വലിപ്പത്തിലും ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
അഭിനേതാക്കളും ലൊക്കേഷനുമെല്ലാം അത്രയും പ്രധാന്യത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമയാകും എമ്പുരാൻ എന്നും മോഹൻലാൽ പറഞ്ഞു.
ഖുറേഷി അബ്രഹാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്, ഒന്നാം ഭാഗത്തിൽ സ്റ്റീഫൻ പറഞ്ഞത് പോലെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചുവരുന്നു എന്നുള്ളതാണ് എമ്പുരാൻ എന്നും ആ വരവിനായി കാത്തിരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം മാര്‍ച്ച് 27ന് റിലീസാകും.
#leave #theater #thinking #done #watching #Empuran #disappointed #mohanlal