സംവിധായകന്‍ എസ്എസ് രാജമൗലി വിവാദക്കുരുക്കില്‍. സുഹൃത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ രാജൗമലിയുടെ പേര് വന്നതോടെ തെലുങ്ക് സിനിമാ ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്.
രാജമൗലിയുടെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന ശ്രീനിവാസ റാവു എന്ന വ്യക്തിയാണ് തന്റെ ആത്മഹത്യാക്കുറിപ്പില്‍ രാജമൗലിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദി രാജമൗലിയാണെന്നാണ് ഇയാള്‍ കുറിപ്പില്‍ പറയുന്നത്.
രാജമൗലിയും താനും 34 വര്‍ഷമായി സുഹൃത്തുക്കളാണെന്നാണ് ശ്രീനിവാസ റാവു പറയുന്നത്. രാജമൗലി ഒരുക്കിയ യമദൊങ എന്ന ചിത്രത്തിന്റെ എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസറുമായിരുന്നു ശ്രീനിവാസ റാവു.
തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച കത്തിലും വീഡിയോയിലുമാണ് രാജമൗലിയ്ക്കതെിരെ ശ്രീനിവാസ റാവു ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
രാജമൗലിയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളാണ് തന്നെ കടുംകൈ ചെയ്യാന്‍ നിര്‍ബന്ധിതനാക്കിയതെന്നും ശ്രീനിവാസ റാവു പറയുന്നുണ്ട്. അതേസമയം ഇയാള്‍ ആത്മഹത്യ ചെയ്തുവോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
ഇയാളുടെ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കുന്നത്. രാജമൗലിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
താനും രാജമൗലിയും 34 വര്‍ഷമായി സുഹൃത്തുക്കളാണ്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ വന്നതോടെ സൗഹൃദം തകര്‍ന്നു എന്നാണ് ശ്രീനിവാസ റാവു പറയുന്നത്.
''എനിക്ക് ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. 55-ാം വയസിലും ഞാന്‍ സിംഗിളായിരിക്കാന്‍ കാരണം രാജമൗലിയാണ്. ഞങ്ങള്‍ യമദൊങ വരെ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. പക്ഷെ ഒരു പെണ്ണിന് വേണ്ടി അവന്‍ എന്റെ കരിയര്‍ നശിപ്പിച്ചു'' എന്നാണ് ശ്രീനിവാസ തന്റെ കുറിപ്പില്‍ പറയുന്നത്.
രാജമൗലി വലിയ സംവിധായകനായതോടെ തന്നെ ടോര്‍ച്ചര്‍ ചെയ്യാന്‍ തുടങ്ങിയെന്നും തന്റെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടും അത് ഉള്‍ക്കൊള്ളാന്‍ രാജമൗലി തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.
അതേസമയം താന്‍ പറയുന്ന സംഭവങ്ങളുടെ തെളിവ് നല്‍കാന്‍ തനിക്ക് സാധിക്കില്ലെന്നും ശ്രീനിവാസ റാവു പറയുന്നത്. മൂന്ന് പേര്‍ക്ക് മാത്രമേ ഇതെല്ലാം അറിയുകയുള്ളൂവെന്നാണ് റാവു പറയുന്നത്.
സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്നും ശ്രീനിവാസ റാവു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൊലീസ് ഇതുവരേയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങള്‍ പൊലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജമൗലിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വാര്‍ത്തകളോട് രാജമൗലി ഇതുവരേയും പ്രതികരിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ മഹേഷ് ബാബു നായകനാക്കിയുള്ള സിനിമയുടെ തിരക്കിലാണ്.
#Rajamouli #ruined #life #girl #no #option #suicide #Shocked #friend #suicide #note