(moviemax.in) ഫീൽഡ് ഔട്ട് ആയിപ്പോയിയെന്ന് കരുതിയ ഇടത്ത് നിന്ന് വൻ തിരിച്ച് വരവ് നടത്തിയ നടനാണ് ജഗദീഷ്. ഇന്ന് അദ്ദേഹത്തെ മനസിൽ കണ്ടാണ് സംവിധായകർ പല കഥാപാത്രങ്ങളും എഴുതുന്നത്. തൊണ്ണൂറുകളിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം പിടിച്ച് നിന്ന് നായകനായി നിരവധി സിനിമകൾ വിജയിപ്പിച്ച ചരിത്രവും ജഗദീഷിനുണ്ട്. നായകനായി അഭിനയിച്ചിരുന്ന കാലത്ത് പലപ്പോഴും നടന് ഹീറോയിനായി എത്തിയിട്ടുള്ളത് നടി ഉർവ്വശിയായിരുന്നു.
അന്ന് വലിയ താരമൂല്യമുള്ള നായക നടനല്ലായിരുന്നിട്ട് കൂടിയും, തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുമ്പോഴും മടി കൂടാതെ തന്റെ ഹീറോയിൻ വേഷങ്ങൾ ചെയ്യാൻ ഉർവ്വശി തയ്യാറായിരുന്നുവെന്ന് ജഗദീഷ് തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഇന്റസ്ട്രിയിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള അഭിനേത്രി ഉർവ്വശിയാണെന്നും ജഗദീഷ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഉർവശിയുമായുള്ള സൗഹൃദത്തെ കുറിച്ച് ജഗദീഷ് വാചാലനായത്. എനിക്കേറ്റവും അടുപ്പമുള്ള നടി ഉർവശിയാണ്. ഞാനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങൾക്ക് ഒരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് പറഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നിട്ടുള്ളതും ഉർവശിയാണ്.
കാരണം ഉർവശി വളരെ സീനിയറായ ഒരു ഹീറോയിനാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കമൽ ഹാസന്റെയും ടോപ് ഹീറോയിൻ. അവരോടാെപ്പം അഭിനയിച്ച് ജഗദീഷിന്റെ ഹീറോയിനായിട്ട് വരുമ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു. ഉർവശി താഴോട്ട് പോയി... ജഗദീഷിന്റെ ഹീറോയിനായി എന്ന് പറഞ്ഞു.
ആ സമയത്ത് അത് മെെൻഡ് ചെയ്യാതെ എന്റെ ഹീറോയിനായി ആറേഴ് സിനിമകളിൽ അഭിനയിച്ച ഉർവശിയോട് എനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട്. എന്റെയും ശ്രീനിവാസന്റെയും നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പേർ പരിഹസിച്ചു എന്നുമാണ് ജഗദീഷ് പറഞ്ഞത്. ഒരിക്കൽ ഏറ്റവും സുന്ദരനായ നടനായി തോന്നി മലയാളത്തിലെ ടോപ്പ് ആക്ടേഴ്സിൽ കുറച്ച് ആളുകളുടെ പേര് നൽകി ഇതിൽ നിന്നും ഏറ്റവും സുന്ദരനായ ഒരാളെ തെരഞ്ഞെടുത്ത് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഉടനടി ഉർവശി ചോദിച്ചത് എന്തുകൊണ്ട് ശ്രീനിവാസനെ ഉൾപ്പെടുത്തിയില്ലെന്നാണ്. കൂടാതെ ഏറ്റവും സുന്ദരനായിട്ടുള്ള നടൻ ശ്രീനിവാസനണെന്ന് ആവർത്തിച്ച് നടി പറയുകയും ചെയ്തു. അന്ന് ഉർവശി പറഞ്ഞത് വൈറലായിരുന്നു.
ഉർവശിയും ജഗദീഷുമെല്ലാം ഇപ്പോൾ നല്ല കഥാപാത്രങ്ങൾക്കും സിനിമകൾക്കും പിന്നാലെയുള്ള യാത്രയിലാണ്. രണ്ടുപേരും ഡയറക്ടേഴ്സ് ആക്ടേഴ്സായതുകൊണ്ട് തന്നെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ഇരുവരേയും തേടി എത്തുന്നുമുണ്ട്.
#had #Urvashi #Jagdish #openedup #about #happened #that #day