(moviemax.in ) ഷെയ്ക്ക് ഹാന്‍ഡിനായി കൈ നീട്ടി താരങ്ങള്‍ക്ക് അബദ്ധം പറ്റുന്നത് സാമൂഹികമാധ്യമങ്ങളിലെ വലിയ ട്രോള്‍ മെറ്റീരിയലാണ്.
നടനും സംവിധായകനുമായ ബേസില്‍ ജോസഫില്‍നിന്ന് തുടങ്ങിയ ട്രെന്‍ഡ് മന്ത്രി ശിവന്‍കുട്ടിയിലേക്കുവരെ നീണ്ടു. ആ താരങ്ങള്‍ക്ക് ഇനിയൊരു വിശ്രമമാവാമെന്ന് പറയുകയാണ് സോഷ്യല്‍മീഡിയ. പുതിയ 'ഇര'യെ കിട്ടിയെന്നാണ് അവര്‍ പറയുന്നത്.
ഇത്തവണ ധ്യാന്‍ ശ്രീനിവാസനാണ് താരം. ഷെയ്ക്ക് ഹാന്‍ഡിന് പകരം മറ്റൊരു സംഭവമാണ് ചര്‍ച്ചാകേന്ദ്രം. ഒരു ഉദ്ഘാടനത്തിന് എത്തിയ താരത്തിന്റെ ദൃശ്യങ്ങളാണ് വൈറല്‍.
നാടമുറിച്ചായിരുന്നു ഉദ്ഘാടനം. ധ്യാന്‍ നാടമുറിക്കാനെത്തുമ്പോള്‍ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ നാടയുടെ അടിയിലൂടെ അകത്തേക്ക് കയറി. ഇവരുടെ പിന്നാലെ എത്തിയ ധ്യാനും താന്‍ മുറിച്ച് ഉദ്ഘാടനം ചെയ്യേണ്ട അതേ നാടയുടെ അടിയിലൂടെ തന്നെ ഉള്ളിലേയ്ക്ക് കടക്കാനൊരുങ്ങി.
ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ ധ്യാനിനെ പിടിച്ചുനിര്‍ത്തുകയായിരുന്നു. ധ്യാന്‍ മുറിക്കേണ്ട നാടയാണിതെന്ന് ഓര്‍മിപ്പിച്ചപ്പോള്‍ അപ്പോള്‍ അവരോ എന്നായിരുന്നു കടന്നുപോയ ഫോട്ടോഗ്രാഫര്‍മാരെ ചൂണ്ടി ധ്യാനിന്റെ ചോദ്യം. ബേസില്‍ ഇതുവല്ലതും അറിയുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
റീലിന് താഴെ കമന്റുമായി ഒരുപാടുപേരെത്തി. അപ്പോ പിന്നെ ഇതാര് മുറിക്കും എന്നായിരുന്നു ഒരു ചോദ്യം. ഇത് പറ്റിയ പണിയല്ലെന്നും നമുക്ക് വല്ല ഇന്റര്‍വ്യൂവും മതി എന്നും ഒരാൾ കമന്റ് ചെയ്തു.
എങ്ങോട്ടാ മുട്ടിലിഴഞ്ഞ്.. നിങ്ങളാണ് ഗസ്റ്റ്, ഇനി പുതിയ യൂണിവേഴ്‌സ് ഉണ്ടാക്കേണ്ടി വരും, ഇതിവന്‍ മനഃപൂര്‍വം ആണോ എന്നാണ് അറിയേണ്ടത്, ഇടയ്ക്ക് ഞാന്‍ ഗസ്റ്റ് ആണെന്നുള്ളത് അങ്ങ് മറന്നുപോവും, എന്തിനാ കുനിഞ്ഞത്- നിവരാന്‍വേണ്ടി കുനിഞ്ഞതാണ്, ഇതിവന്റെ ആക്ടിങ് ആണേല്‍ ഓസ്‌കാര്‍ കൊടുക്കണം, ഇത് ശ്രീനിച്ചേട്ടന്‍ തന്നെ, ക്യാമറ ചാടുമ്പോ കൂടെ ചാടണമെന്ന് അച്ഛന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് എന്നിങ്ങനെയായിരുന്നു മറ്റ് കമന്റുകള്‍.
#dhyansreenivasan #viral #inauguration #gaffe