'മ്മടെ കോഴിക്കോട് അങ്ങാടില് കല്യാണം കഴിച്ചു, മകൻ കൈനീട്ടി അടിച്ചാൽ വീഴും'; തുറന്ന് പറച്ചിലുമായി ഷാഫി കൊല്ലം

'മ്മടെ കോഴിക്കോട് അങ്ങാടില് കല്യാണം കഴിച്ചു, മകൻ കൈനീട്ടി അടിച്ചാൽ വീഴും'; തുറന്ന് പറച്ചിലുമായി ഷാഫി കൊല്ലം
Feb 27, 2025 05:39 PM | By Athira V

(moviemax.in ) ല്‍ബം സോംഗിലൂടെ തരംഗം സൃഷ്ടിച്ച താരമാണ് ഷാഫി കൊല്ലം. ഹിറ്റ് പാട്ടുകള്‍ പാടി യുവതലമുറയെ കൈയ്യിലെടുത്ത ഷാഫി ഇപ്പോള്‍ അഭിനേതാവുമാണ്. ഇടയ്ക്ക് സിനിമകളിലും ടെലിവിഷന്‍ പരിപാടിയിലുമൊക്കെ സജീവമായിരുന്നു. മാത്രമല്ല ഷാഫിയുടെ ഭാര്യ റെജിലയെ കുറിച്ചും അവരെ കുറിച്ചെഴുതിയ ഹിറ്റ് പാട്ടിനെ പറ്റിയും താരം തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഞങ്ങള്‍ സന്തുഷ്ട ദമ്പതിമാരായി ജീവിക്കുകയാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും ഷാഫി മറ്റൊരു വിവാഹം കഴിച്ചെന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍ വന്നത്. ഒരു പെണ്‍കുട്ടിയുടെ കൂടെ തുളസിമാലയൊക്കെ ഇട്ട് വിവാഹം കഴിച്ചത് പോലെ നില്‍ക്കുന്ന ഷാഫിയുടെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇവര്‍ വിവാഹിതരായെന്ന തരത്തില്‍ ഫോട്ടോ പ്രചരച്ചതോടെ ഷാഫിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ ശരിക്കും വിവാഹിതനായോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ചില ശത്രുക്കള്‍ തനിക്കുണ്ടാക്കിയ പണിയെ കുറിച്ച് ഷാഫി പറഞ്ഞത്. 'ഇത് പറയുമ്പോള്‍ തന്നെ എനിക്ക് ചിരി വരുന്നുണ്ടെന്ന് പറഞ്ഞാണ് ഷാഫി കൊല്ലം സംസാരിച്ച് തുടങ്ങുന്നത്.

എഐ പോലുള്ള സാങ്കേതികവിദ്യ സജീവമായ ഈ കാലത്ത് എന്തെങ്കിലും കണ്ടാല്‍ അതിലെ തെറ്റും ശരിയുമൊക്കെ മനസിലാക്കിയിട്ട് വേണം സംസാരിക്കാന്‍ പോലും. എല്ലാവരെയും കുറിച്ചല്ല, വളരെ അപൂര്‍വ്വം ആളുകള്‍ വളരെ പിന്നോട്ടാണ് ചിന്തിക്കുന്നത്. പിന്നെ ചിലര്‍ സത്യങ്ങള്‍ അറിഞ്ഞിട്ടും അതറിയാത്തത് പോലെ പെരുമാറും.

ഇപ്പോള്‍ ഇത് പറയാനൊരു കാരണമുണ്ടായി. കൈരളി ചാനലില്‍ വരാനിരിക്കുന്ന കോമഡി സീരിസാണ് 'കോഴിക്കോട് അങ്ങാടി'. നിര്‍മല്‍ പാലാഴി അടക്കമുള്ള കോഴിക്കോട്ടെ താരങ്ങളാണ് ഇതില്‍ അഭിനയിക്കുന്നത്.

കൂട്ടത്തില്‍ ഞാനുമുണ്ട്. പ്രധാനൊരു കഥാപാത്രം തന്നെയാണ് എനിക്ക്. മാര്‍ച്ച് മൂന്ന് മുതല്‍ സംപ്രേക്ഷണം ചെയ്യുകയാണ്. ഇതിനോട് അനുബന്ധിച്ച് പരസ്യം ചെയ്തപ്പോള്‍ 'ഷാഫി കൊല്ലം മ്മടെ കോഴിക്കോട് അങ്ങാടില് കല്യാണം കഴിച്ചു'. എന്നുള്ള ക്യാപ്ഷനാണ് കൊടുത്തത്. പരസ്യത്തിന് വേണ്ടി ചെയ്തതാണ് അത്.

നായികയും നായകനും തുളസിമാലയൊക്കെ ഇട്ട് നില്‍ക്കുന്നതാണ് പുറത്ത് വിട്ട ചിത്രം. പക്ഷേ മുകളില്‍ പറഞ്ഞത് പോലെയല്ലാതെ ശത്രുക്കളായ ചിലര്‍ ക്യാപ്ഷനൊക്കെ കട്ട് ചെയ്ത് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കൊടുത്തിട്ട് ഇതിങ്ങനെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

എന്റെ മക്കളോടും ഭാര്യയോടും നാട്ടുകാരോടുമൊക്കെ ചോദ്യം വരികയാണ്. എല്ലാവരും തിരുത്തി പറഞ്ഞ് മടുത്തു. ഇതോടെയാണ് വീഡിയോ ചെയ്യാമെന്ന് വിചാരിച്ചത്. ഇതിലൂടെ വലിയ തെറ്റിദ്ധാരണ ഉണ്ടായെന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും ചുരുങ്ങിയ ആളുകളെങ്കിലും നേര്‍ രീതിയില്‍ അല്ലാതെ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

21 വര്‍ഷം പൂര്‍ത്തിയാക്കിയ ദാമ്പത്യ ജീവിതമാണ് എന്റേത്. ഇപ്പോഴും സന്തോഷത്തോടെ പോകുന്നുണ്ട്. പറയുന്നവര്‍ ഇച്ചിരി മയത്തിലാക്കണമെന്നുണ്ട്. കൈ നീട്ടിയൊന്ന് തന്നാല്‍ ഞാന്‍ വീഴുന്ന പാകത്തിന് മകന്‍ വളര്‍ന്നു. അതിനൊന്നും എനിക്ക് പറ്റില്ല, അതുകൊണ്ടാണ് പറയുന്നതാണ്. ഈ കരിയര്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ ഒളിച്ചോടിയെന്നും അവിടെ കെട്ടി ഇവിടെ കെട്ടിയെന്നൊക്കെ കേള്‍ക്കുന്നതാണ്. അതൊക്കെ എനിക്ക് ശീലമായെന്നും,' ഷാഫി കൂട്ടിച്ചേര്‍ത്തു.

#shafikollam #clarification #about #news #behind #his #second #marriage

Next TV

Related Stories
Top Stories










News Roundup