വെറും നേരം കൊല്ലൽ മാത്രമാണ്', മക്കളെ സ്കൂളിലയക്കാതെ കാടും നാടും മലയും കണ്ട് വളരാൻ പരിശീലിപ്പിച്ച് മാതാപിതാക്കൾ

വെറും നേരം കൊല്ലൽ മാത്രമാണ്',  മക്കളെ സ്കൂളിലയക്കാതെ കാടും നാടും മലയും കണ്ട് വളരാൻ പരിശീലിപ്പിച്ച് മാതാപിതാക്കൾ
Feb 28, 2025 01:53 PM | By Jain Rosviya

കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നൽകേണ്ടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, പല കുട്ടികൾക്കും ഇന്നും സ്കൂളിൽ പോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ട്.

അതേസമയം തന്നെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാതെ ബദൽ സ്കൂൾ രീതികളും ഹോം സ്കൂളിം​ഗ് രീതികളും ഒക്കെ പിന്തുടരുന്നവരും ഇന്നുണ്ട്. അതിൽ പെട്ടവരാണ് കൊൽക്കത്തയിൽ നിന്നുള്ള ഈ ദമ്പതികളും.

'അൺസ്കൂളിം​ഗ്' എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. ആക്ടറും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ ഷെനാസ് ട്രഷറിയാണ് ഈ കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇത് പിന്നീട് വലിയ ചർച്ചയ്ക്ക് കാരണമായി. 'പരമ്പരാ​ഗതമായ വിദ്യാഭ്യാസം വെറും നേരം കൊല്ലൽ മാത്രമാണ്' എന്നാണ് ഈ മാതാപിതാക്കളുടെ അഭിപ്രായം. അതിന് പകരമായി മക്കൾക്ക് പ്രായോ​ഗികമായ കാര്യങ്ങളിൽ അറിവ് നൽകുകയാണത്രെ ഇവർ.

അതിനായി, ഒരുപാട് യാത്രകൾ ചെയ്യുക, ജീവിതത്തിൽ അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളെല്ലാം അവരെ പരിശീലിപ്പിക്കുക, പ്രകൃതിയുമായി അടുത്തിടപഴകുക തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ചെയ്യുന്നത്.

മാത്രമല്ല, സ്കൂളിൽ പോകുന്ന കുട്ടികൾ പലവിധ സമ്മർദ്ദത്താൽ വലയുകയാണ്, അവർക്ക് വേണ്ടുന്ന കാര്യങ്ങളൊന്നും അവിടെ നിന്നും കിട്ടുന്നില്ല എന്നാണ് ഇവർ പറയുന്നത്.

സ്കൂൾ വിദ്യാഭ്യാസം നൽകുന്നില്ലെങ്കിലും വിവിധ കാര്യങ്ങൾ ഇവരെ പഠിപ്പിക്കുന്നുണ്ട്. വിവിധ വർക്ക്ഷോപ്പുകൾ, ആർട്ട് വർക്ക്ഷോപ്പുകൾ, ക്യാമ്പിങ്, സാഹിത്യവുമായി ബന്ധപ്പെട്ട പരിശീലനം ഇതെല്ലാം ഈ മാതാപിതാക്കൾ മക്കൾക്ക് നൽകുന്നുണ്ട്.

എന്തായാലും, ഷെനാസ് വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും ഇതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്നാൽ, അതേസമയം തന്നെ സ്കൂൾ വെറും വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ മാത്രമല്ല എന്ന് കമന്റുകൾ നൽകിയവരും ഉണ്ട്.

#parents #train #children #grow #seeing #forest countryside #mountains #without #sending #school

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

https://moviemax.in/- //Truevisionall