( https://moviemax.in/ ) മലയാള സിനിമയിൽ ഒരുകാലത്ത് തരംഗമായിരുന്ന നടിമാരിലൊരാളാണ് റോമ അസ്രാണി. സിന്ധു കുടുംബത്തിൽ ജനിച്ച റോമ, തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും താരം ഏറ്റവുമധികം സ്നേഹിക്കപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതും മലയാള സിനിമയിലൂടെയാണ്.
കുറച്ചു കാലം മലയാള സിനിമയിൽ സജീവമായിരുന്ന റോമ പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമായി. ഇടയ്ക്ക് ചില തമിഴ്, തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മലയാളത്തിൽ പഴയതുപോലെ സജീവമാകാൻ താരത്തിന് കഴിഞ്ഞില്ല.
ഒടുവിൽ 'വെള്ളേപ്പം' എന്ന ചിത്രത്തിലൂടെ റോമ വീണ്ടും തിരിച്ചുവരാൻ ഒരുങ്ങുന്ന വാർത്തകൾ വന്നെങ്കിലും പ്രേക്ഷകർ പഴയ റോമയെ ഇന്നും മിസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'വെള്ളേപ്പം' ജനുവരി ഒമ്പതിന് തിയേറ്ററിലെത്തും. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ് ദ്വാരക് ഉദയ ശങ്കർ എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ.
തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തൻ പള്ളിയും പശ്ചാത്തലമാക്കിയ കഥയിൽ പ്രണയവും വിരഹവും ഒപ്പം മനോഹരമായ ഒരു കുഞ്ഞു കഥയും പറയുന്നു. വിഖ്യാതസംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് പശ്ചാത്തല സംഗീതവും മനോഹരമായ ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്.
ജീവൻ ലാൽ രചനയും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും നിർവഹിച്ചിരിക്കുന്നു. ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിക്കും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രമോദ് പപ്പൻ. സംഗീതസംവിധാനം: എറിക് ജോൺസൺ, ലീല എൽ. ഗിരീഷ് കുട്ടൻ, എഡിറ്റിങ്: രഞ്ജിത് ടച്ച്‌റിവർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ.
Roma Asrani, Velleppam movie, Roma's return, Velleppam trailer


































