( https://moviemax.in /) സിനിമകളേക്കാൾ അപ്പുറം തന്റെ അഭിമുഖങ്ങളിലൂടെ ആരാധകരെ സൃഷ്‌ടിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ ചെറുപ്പ കാലം മുതലുള്ള എല്ലാ സംഭവവികാസങ്ങളും ധ്യാൻ ഇന്റർവ്യൂവിലൂടെ തുറന്ന് പറയാറുണ്ട്.
ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചുള്ളൊരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമൃത ടിവി അവാര്‍ഡ്‌സിനിടയിലായിരുന്നു രസകരമായ സംഭവം. മിഥുന്‍ രമേഷായിരുന്നു പരിപാടിയുടെ അവതാരകന്‍.
ജിപിയുടെ ഫോളോവറാണ് എന്റെ ഭാര്യ. കൊവിഡ് കാലത്ത് ജിപിയുടെ ഒരു ഡേ ഇന്‍ മൈ ലൈഫ് വീഡിയോ കണ്ടിരുന്നു. രാവിലെ ജിമ്മില്‍ പോവുന്നു, ഷൂട്ടിന് പോവുന്നു, അതിന് ശേഷം പട്ടാമ്പി വീട്ടില്‍ പോയി. എന്തൊരു ഓര്‍മ്മയാണെന്ന് ജിപി പറഞ്ഞപ്പോള്‍ എന്റെ ലൈഫ് മാറ്റിയത് ആ വീഡിയോ ആണെന്നായിരുന്നു ധ്യാനിന്റെ മറുപടി.
അങ്ങനെ അതുകഴിഞ്ഞ് കണ്ണൂര്‍ ജ്വല്ലറിയുടെ പരസ്യ ഷൂട്ടിന് പോവുന്നു. രാത്രി ലേറ്റ് നൈറ്റ് വരെ ഷൂട്ട്. അതുകഴിഞ്ഞ് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നു. ഹോളിഡേ ഇന്നില്‍ ചെക്ക് ഇന്‍ ചെയ്തിട്ട് രാത്രി കഥ കേള്‍ക്കുന്നു. കണ്ടില്ലേ ബി ലൈക്ക് ജിപി എന്നായിരുന്നു വീഡിയോ കണ്ട അര്‍പിത എന്നോട് പറഞ്ഞത്.
നിങ്ങളിങ്ങനെയാണോ ജീവിക്കുന്നത് മനുഷ്യാ. രാവിലെ എഴുന്നേല്‍ക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു. ജിപിയെ കണ്ട് പഠിക്കൂയെന്നായിരുന്നു അവള്‍ പറഞ്ഞത്. ഞാന്‍ മലയാള സിനിമയില്‍ സജീവമാവാനും, ഇത്രയും സിനിമകള്‍ ചെയ്ത്, ജനങ്ങള്‍ എന്നെ വെറുക്കാനും കാരണം ഈയൊരു ജിപിയാണ്. ഈ ജിപി ഒറ്റൊരുത്തന്‍ കാരണമാണ് ഞാന്‍ ഇങ്ങനെ ആയിപ്പോയത് എന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്.
വഴിതെറ്റി പോവുന്ന സ്ഥലങ്ങളൊക്കെ എനിക്ക് വളരെ സുന്ദരമായി മാറാറുണ്ട്. വീണിടം വിഷ്ണുലോകം എന്ന് പറയുന്നത് എനിക്ക് അപ്ലിക്കബിളാണ്. അങ്ങനെയാണ് ഞാനൊരു ആങ്കറായി മാറുന്നത്. ഒരു സിനിമ പ്രമോട്ട് ചെയ്യാന്‍ പോവുന്നതിനിടയിലാണ് എനിക്ക് അവതാരകനാവാനുള്ള അവസരം ലഭിക്കുന്നത്.
ആ ഷോ ഗംഭീര വിജയമായി മാറുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമകളാണ് ചെയ്യുന്നത്. ഒരു സിനിമ ചെയ്തതിന് ശേഷമായി മൂന്ന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ലഭിച്ചത്.
മലയാളവുമായിട്ടുള്ള കണക്ഷന്‍ സോഷ്യല്‍മീഡിയയിലൂടെയാണ് നിലനിര്‍ത്തുന്നത്. അളിയനിപ്പോഴും മലയാളം മറന്നില്ലല്ലോ എന്ന കാര്യത്തില്‍ സന്തോഷം എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.
Dhyan Sreenivasan-Govind Padmasoorya, GP Video, Amrita TV Awards, Funny Troll

































