അന്ന് പണയം വെച്ച താലിമാലയ്ക്ക് പകരം ഇന്ന് വജ്രത്തിളക്കം; ലക്ഷ്മിയെ ചേർത്തുപിടിച്ച് അഖിൽ മാരാർ

അന്ന് പണയം വെച്ച താലിമാലയ്ക്ക് പകരം ഇന്ന് വജ്രത്തിളക്കം; ലക്ഷ്മിയെ ചേർത്തുപിടിച്ച് അഖിൽ മാരാർ
Dec 31, 2025 09:01 PM | By Kezia Baby

(https://moviemax.in/)മലയാളികൾക്ക് യാതൊരുവിധ മുഖവുരയുടെയും ആവശ്യമില്ലാത്ത സുപരിചിതനാണ് സംവിധായകനും ബി​ഗ് ബോസ് വിന്നറുമായ അഖിൽ മാരാർ. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത അഖിൽ, പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.

ഇവയെല്ലാം ഒരു വശത്ത് നടക്കുമ്പോൾ തന്റെ വീട്ടിൽ നല്ലൊരു അച്ഛനും ഭർത്താവും മകനുമൊക്കെയാണ് അഖിൽ മാരാർ. ഇപ്പോഴിതാ തന്റെ പതിനൊന്നാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് അഖിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

"എല്ലാവരുടെയും പുതു വർഷം ഞങ്ങൾക്ക് പുതിയ ജീവിതം തുടങ്ങിയ ദിവസമാണ്. നാളെ പതിനൊന്നാം വിവാഹ വാർഷികമാണ്.. സ്നേഹത്തോടൊപ്പം ലക്ഷ്മിക്ക് ഞാൻ സമ്മാനിച്ച കുറച്ചു സമ്മാനങ്ങളും. താലിമാല വിറ്റ ഭർത്താവിൽ നിന്നും ഡയമണ്ട് നെക്ലസും, ഡയമണ്ട് മോതിരവും ഗിഫ്റ്റ് ആയി നൽകുമ്പോൾ ഈ മെയിൽ ഷോവനിസ്റ്റിനു ഒരഭിമാനം. എല്ലാവർക്കും പുതു വത്സര ആശംസകൾ", എന്നായിരുന്നു അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഭാര്യ ലക്ഷ്മിക്ക് ‍ഡയമണ്ട് മാലയും മോതിരവും നൽകുന്ന വീഡിയോയും അഖിൽ പങ്കുവച്ചിട്ടുണ്ട്. 108 ഡയമണ്ടുകളുള്ള മാലയാണെന്നാണ് അഖിൽ വീഡിയോയിൽ പറയുന്നത്. ലക്ഷ്മി തിരികെ ഒരു കമ്മലാണ് അഖിലിന് സമ്മാനമായി നൽകിയത്. ത്രിശൂലം മോഡലിലുള്ളതാണ് കമ്മൽ.

"ജനുവരി 1 എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് കല്യാണം കഴിച്ച് ദിവസമാണ്, സിനിമ സംവിധാനം ചെയ്ത ദിവസമാണ് അങ്ങനെ ഒരുപാട് ഓർമകളുള്ളതാണ് പുതുവർഷം"., എന്നും അഖിൽ മാരാർ പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ലക്ഷ്മിക്കും അഖിലിനും ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.

ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് അഖില്‍ മാരാര്‍ സംവിധായകനാകുന്നത്. ശേഷം ബിഗ് ബോസില്‍ എത്തി. ഒരുപാട് നെഗറ്റീവുമായി ഷോയിലെത്തിയ അഖില്‍ തിരിച്ചിറങ്ങിയത് ബിഗ് ബോസ് കപ്പുമായാണ്. ഒപ്പം ഒട്ടേറെ പോരുടെ സ്നേഹവും. മുള്ളന്‍കൊല്ലി എന്ന സിനിമയില്‍ അഖില്‍ അടുത്തിടെ അഭിനയിച്ചിരുന്നു.

Today, instead of the talisman, we will wear a diamond necklace, Akhil Marar

Next TV

Related Stories
അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

Dec 31, 2025 07:27 PM

അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

മോഹൻലാലിൻറെ 'അമ്മ ശാന്തകുമാരിയുടെ മരണം, സംസ്കാരം തിരുവനന്തപുരത്ത്...

Read More >>
യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

Dec 31, 2025 03:38 PM

യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

മലയാള സിനിമ 2025 വിയോഗങ്ങൾ, ശ്രീനിവാസൻ അന്തരിച്ചു. പി. ജയചന്ദ്രൻ ഓർമ്മയായി, കലാഭവൻ നവാസ് വിയോഗം, ഷാജി എൻ കരുൺ അന്തരിച്ചു, മോഹൻലാലിന്റെ അമ്മ...

Read More >>
'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

Dec 31, 2025 11:27 AM

'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

ധ്യാൻ ശ്രീനിവാസൻ-ഗോവിന്ദ് പത്മസൂര്യ, ജിപി വീഡിയോ, അമൃത ടിവി അവാർഡ്‌സ്, ധ്യാൻ ശ്രീനിവാസൻ ഫണ്ണി...

Read More >>
Top Stories










News Roundup