( https://moviemax.in/) രണ്ട് ഭാര്യമാരും മക്കളുമായി സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് ബഷീർ ബഷിയുടേത്. സുഹാനയും മഷൂറയും സഹോദരിമാരെപ്പോലെ കഴിയുന്ന ഈ കുടുംബത്തെക്കുറിച്ച് പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഹാനയെയും മകളെയും സോഷ്യൽ മീഡിയയിൽ കാണാതായതോടെ വലിയ രീതിയിലുള്ള ഗോസിപ്പുകളാണ് പ്രചരിച്ചത്. സുഹാനയും ബഷീറും തമ്മിൽ പിണക്കത്തിലാണെന്നും സുഹാന കുടുംബം വിട്ടെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾക്ക് ഇപ്പോൾ ബഷീർ തന്നെ മറുപടി നൽകിയിരിക്കുകയാണ്.
യഥാർത്ഥത്തിൽ ചില സാങ്കേതിക കാരണങ്ങളാണ് സുഹാന അക്കൗണ്ടുകളിൽ നിന്നും അപ്രത്യക്ഷമാകാൻ കാരണം. ബഷീറിന്റെയും സുഹാനയുടെയും മക്കളുടെയും ഉൾപ്പെടെ ആറ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാം ഒരേസമയം ഡിസേബിൾ ചെയ്യുകയായിരുന്നു. മെറ്റയുടെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻ ലംഘിച്ചു എന്ന കാരണത്താലാണ് നടപടി.
എല്ലാ അക്കൗണ്ടുകളും ബഷീറിന്റെ ഫോണുമായി ലിങ്ക് ചെയ്തിരുന്നതിനാലാണ് ഒന്നിച്ച് പണി കിട്ടിയത്. ബഷീറിന്റെ അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും സുഹാനയുടെയും മക്കളുടെയും അക്കൗണ്ടുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇവ തിരികെ കിട്ടിയില്ലെങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.
ബഷീർ രണ്ടാം വിവാഹം ചെയ്തത് മുതൽ സുഹാനയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും ആരാധകരുമുണ്ട്. തന്റെ ജീവിതത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് സുഹാന പലതവണ വ്യക്തമാക്കിയപ്പോഴും പലരും അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല.
അടുത്തിടെ ബഷീറും മഷൂറയും മാത്രം ബാങ്കോക്കിലേക്ക് യാത്ര പോയപ്പോഴും സുഹാനയെ അവഗണിച്ചു എന്ന രീതിയിൽ വിമർശനമുയർന്നിരുന്നു. എന്നാൽ അത് ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രയായിരുന്നുവെന്ന് പിന്നീട് കുടുംബം വ്യക്തമാക്കി.
Instagram account disabled, Suhana Basheer, Basheer Basheer, Family Vlog


































