''ഞങ്ങളുടെ ജീവിതത്തിലെ മികച്ച സമ്മാനം'; ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കിയാരയും സിദ്ധാര്‍ത്ഥും

''ഞങ്ങളുടെ ജീവിതത്തിലെ മികച്ച സമ്മാനം'; ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കിയാരയും സിദ്ധാര്‍ത്ഥും
Feb 28, 2025 04:34 PM | By Jain Rosviya

(moviemax.in) ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും. 2023 ലായിരുന്നു സിദ്ധാര്‍ത്ഥും കിയാരയും വിവാഹിതരായത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥും കിയാരയും.

തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചതായാണ് താരദമ്പതിമാര്‍ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് കിയാര ഗര്‍ഭിണിയായ വാര്‍ത്ത താരങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

''ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം. ഉടനെ തന്നെ വരും'' എന്നാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ സിദ്ധാര്‍ത്ഥിനും കിയാരയ്ക്കും ആശംസകളുമായി എത്തുകയാണ് ആരാധകരും താരങ്ങളും. 

കിയാരയ്ക്കും സിദ്ധാര്‍ത്ഥിനും ആശംസയുമായി താരങ്ങളായ സൊനാക്ഷി സിന്‍ഹ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ശര്‍വരി വാഖ്, മല്ലിക ദുവ, രകുല്‍ പ്രീത് സിംഗ്, വിക്രാന്ത് മാസി, നേഹ ധൂപിയ, ശില്‍പ ഷെട്ടി, സമാന്ത, കരീന കപൂര്‍, നീന ഗുപ്ത, വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ എത്തിയിട്ടുണ്ട്.

ഷേര്‍ഷ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സിദ്ധാര്‍ത്ഥും കിയാരയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2023 ഫെബ്രുവരി ഏഴിന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി മാറിയതായിരുന്നു സിദ്ധാര്‍ത്ഥിന്റേയും കിയാരയുടേയും വിവാഹം. വിവാഹ മണ്ഡപത്തിലേക്ക് ഡാന്‍സ് ചെയ്ത് വരുന്ന കിയാരയുടെ വീഡിയോ വലിയ ഹിറ്റായിരുന്നു. രാജസ്ഥാനിലെ ജൈസാല്‍മേറില്‍ വച്ചായിരുന്നു വിവാഹം.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ വന്ന ഹസി തോ ഫസി, ഏക് വില്ലന്‍, കപൂര്‍ ആന്റ് സണ്‍സ് തുടങ്ങിയ സിനിമകളിലൂടെ അഭിനേതാവായും താരമായും തന്നെ അടയാളപ്പെടുത്താന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചു.

സിദ്ധാര്‍ത്ഥിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഷേര്‍ഷ. കരിയറിലേത് പോലെ തന്നെ ഈ സിനിമ സിദ്ധാര്‍ത്ഥിന്റേയും കിയാരയുടേയും ജീവിതത്തിലും വഴിത്തിരിവായി മാറുകയായിരുന്നു.

ഫഗ്ലിയിലൂടെയാണ് കിയാര സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ നായികയായി കയ്യടി നേടാന്‍ കിയാരയ്ക്ക സാധിച്ചു. ബോളിവുഡിന് പുറമെ തെലുങ്കിലും കിയാര സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമകളില്‍ മാത്രമല്ല ഒടിടി ലോകത്തും കിയാര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ഗെയിം ചേഞ്ചര്‍ ആണ് കിയാരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യാഷ് നായകനാകുന്ന ടോക്‌സിക് ആണ് കിയാരയുടെ പുതിയ സിനിമ. പിന്നാലെ വാര്‍ ടുവും അണിയറയിലൊരുങ്ങുന്നുണ്ട്.



#Kiaraadvani #Siddharthmalhotra #ready #welcome #their #first #baby

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories