തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ ബാല. മുന്‍ പങ്കാളി ബാലയ്‌ക്കെതിരെ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ബാലയുടെ പ്രതികരണം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബാലയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് സംഘം ചേര്‍ന്നുള്ള ആക്രമണമാണെന്നാണ് ബാല പറയുന്നത്.
''ഈ പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ വീഡിയോയില്‍ വരെേണ്ടന്ന് കരുതിയതാണ്. പക്ഷെ ചിലപ്പോള്‍ നമ്മള്‍ക്ക് ശബ്ദമില്ലാതാകുമ്പോള്‍ കള്ളത്തരങ്ങള്‍ കൂടിക്കൊണ്ടിരിക്കും. എനിക്ക് തെളിയിക്കേണ്ടത് കോടതിയിലാണ്.
ചെറിയൊരു കാര്യം പറയാം. നിങ്ങളുടെ ബാലയായ എന്നെ ഇത്രയും വര്‍ഷമായി അറിയാം. എന്നെ റേപ്പിസ്റ്റ് ആക്കി, ഗാര്‍ഹിക പീഡനം, ചാരിറ്റിയിലൂടെ തട്ടിപ്പ്, എന്നൊക്കെ പറയുന്നു'' എന്നാണ് ബാല പറയുന്നത്.
ഇത് പ്ലാന്‍ ചെയ്തുള്ള ആക്രമണമാണ്. അത് പറയാന്‍ കാരണം ഇതെല്ലാം ചെയ്യുന്നത് ഒരാളല്ല. നാലഞ്ച് പേര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. ഈ ഗ്രൂപ്പിന്റെ തലപ്പത്ത് ആരാണെന്ന് നിങ്ങള്‍ക്കെല്ലാം മനസിലാക്കാന്‍ പറ്റും.
എല്ലാവരും ചേര്‍ന്നാണ് ആക്രമിക്കുന്നത്. ആദ്യം നിയമപരമായി എന്റെ വായ് അടച്ചു. അതിന് ശേഷം എന്തും പറയാം എന്നായി. പക്ഷെ എനിക്ക് കോടതി ഉത്തരവ് കാരണം ഒന്നും സംസാരിക്കാന്‍ പറ്റില്ല. ഒരാഴ്ചയായി, ഇത്രയും കാലം നിങ്ങളെ സ്‌നേഹിച്ച, പരിചയമുള്ള എന്നെ പ്രതിയാക്കിയെന്നാണ് താരം പറയുന്നത്.
'' ഇനി ഞാന്‍ വീഡിയോ ചെയ്യുന്നില്ല. അത്തരമൊരു സാഹചര്യത്തിലേക്ക് എന്നെ കൊണ്ടു വരരുത്. നിങ്ങള്‍ അറിയാത്ത സത്യങ്ങള്‍ ഉണ്ട്. അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകുന്നവ. എന്റെ നല്ല മനസു കൊണ്ട് പുറത്ത് പറയാത്തതാണ്.
ഞാന്‍ ഒരു കേസും പ്രശ്‌നവും വേണ്ടാ എന്ന് കരുതി മനസാമാധാനമായി കോകിലയുടെ കൂടെ ജീവിക്കുകയാണ്. സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. പക്ഷെ മറ്റുള്ളവര്‍ ഞാന്‍ വഴക്കിന് വരാനാണ് പ്ലാന്‍ ചെയ്യുന്നത്. പിന്നെ എന്തിനാണ് ഞാന്‍ കോകിലയെ കല്യാണം കഴിച്ചത്. ദിവസവും കോടതി കയറി ഇറങ്ങാനോ?'' എന്നും ബാല ചോദിക്കുന്നു.
''എനിക്കും കുട്ടി വേണം. ഞാന്‍ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചു. എന്റെ യുവത്വം എന്നെ വിട്ടു പോയി. 42 വയസായി. ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്. എനിക്കും കുടുംബം വേണം. എനിക്കെതിരെ നടക്കുന്നത് പ്ലാന്‍ ചെയ്തുള്ള ആക്രമണമാണ്. തെളിവുകള്‍ പുറത്ത് വരും'' എന്നും ബാല പറയുന്നു.
''എന്നെ സ്‌നേഹിക്കുന്നവര്‍ എല്ലാവരും ചോദിക്കുന്നുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും നിങ്ങള്‍ എന്തുകൊണ്ട് മിണ്ടുന്നില്ല എന്ന്. ഞാന്‍ ഒന്ന് ചോദിക്കട്ടെ. നിങ്ങള്‍ എന്തുകൊണ്ട് മിണ്ടുന്നില്ല? കുറച്ച് ബോധമുണ്ടെങ്കില്‍ ഒരു ചോദ്യം ചോദിക്കാമല്ലോ.
ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നവര്‍ ഒപ്പിടാനാണോ ലിവര്‍ കൊടുക്കാനാണോ വരേണ്ടത്? ജേക്കബ് എന്തിനാണ് ലിവര്‍ കൊടുത്തത്? അപ്പോള്‍ അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. ജേക്കബ് എന്തിന് എനിക്ക് ലിവര്‍ തരണം?'' എന്നും അദ്ദേഹം പ്രതികരിക്കുന്നുണ്ട്.
ഒരു കാര്യം കൂടി പറഞ്ഞാല്‍ എല്ലാം തലതിരിഞ്ഞു പോകും. പക്ഷെ എന്റെ നല്ല മനസു കൊണ്ട് ഞാന്‍ പറയാതിരിക്കുകയാണ്. ഒരുപാട് ചോദ്യങ്ങള്‍ക്ക് എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. സത്യം വേറെയാണ്. ആത്മാര്‍ത്ഥമായി പറയുകയാണ്.
എനിക്ക് നഷ്ടപ്പെടാന്‍ നിങ്ങളുടെ സ്‌നേഹം മാത്രമേയുള്ളൂ. അതാണ് മനസിന് വിഷമം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഓക്കെ. ചുമ്മാ പറയുന്നത് ശരിയല്ല. ഞങ്ങള്‍ നന്നായി ജീവിക്കരുത് എന്നാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും താരം പറയുന്നു. ജേക്കബ് കാരണം ആണ് ഞാന്‍ ഇന്ന് ജീവനോടെയിരിക്കുന്നത്. അന്ന് നടന്നതൊന്നും ആര്‍ക്കും അറിയില്ല.
അന്ന് അവര്‍ എവിടെയായിരുന്നു? വേറെ ഒരാളുണ്ട്. അവര്‍ ചെയ്ത ദ്രോഹവും പുറത്ത് വരും. എന്തായാലും പുറത്തു വരും. ഞാന്‍ മിണ്ടാതിരിക്കുകയാണ്. എല്ലാവരും അവരവരുടെ ജീവിതം നോക്കി സന്തോഷമായി ജീവിക്കട്ടെ.
ഒരുകാര്യം കൂടെ പറയാം, കടവുള്‍ സത്യം കസ്തൂരി ആരെന്ന് എനിക്കറിയില്ല. എന്നാലും ഈ ഫൈറ്റില്‍ ഞങ്ങളില്ലെന്നും ബാല പറയുന്നുണ്ട്.
#actor #bala #react #video #claims#doesnt #know #kasthuri