ചിരിപ്പിക്കാനും പേടിപ്പിക്കാനും 'ഹലോ മമ്മി' ; ആമസോൺ പ്രൈമിൽ കാണാം..

ചിരിപ്പിക്കാനും പേടിപ്പിക്കാനും 'ഹലോ മമ്മി' ; ആമസോൺ പ്രൈമിൽ കാണാം..
Feb 28, 2025 09:33 PM | By VIPIN P V

രുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

നവംബറിൽ തിയറ്റർ റിലീസ് ചെയ്ത ചിത്രം ഏകദേശം 3 മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്. മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി ബോക്സ് ഓഫീസ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഹലോ മമ്മി 18 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

വമ്പൻ റിലീസുകൾക്കിടയിലും 'ഹലോ മമ്മി' തിയറ്റർ ലോങ്ങ് റൺ നേടി അമ്പതാം ദിവസത്തിലധികം പ്രദർശിപ്പിച്ചു.

സാഞ്ചോ ജോസഫാണ് ഹലോ മമ്മിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയത്. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ,

പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

#Hello #Mummy #laugh #scare #Watch #AmazonPrime

Next TV

Related Stories
'ഇങ്ങനെ റിപ്ലേ തരുന്നത് എന്റെ ഒരു മനസുഖത്തിന് വേണ്ടി', മകളുടെ പിറന്നാള്‍ വീഡിയോയ്ക്ക് താഴെ അസഭ്യ കമന്‍റ്; മറുപടിയുമായി ആര്യ

Feb 28, 2025 09:49 PM

'ഇങ്ങനെ റിപ്ലേ തരുന്നത് എന്റെ ഒരു മനസുഖത്തിന് വേണ്ടി', മകളുടെ പിറന്നാള്‍ വീഡിയോയ്ക്ക് താഴെ അസഭ്യ കമന്‍റ്; മറുപടിയുമായി ആര്യ

പ്രൊഫൈലില്‍ ഞാന്‍ കയറി നോക്കിയിരുന്നു. പക്ഷേ അക്കൗണ്ട് പ്രൈവറ്റ് ആണ്....ആവശ്യത്തിനുള്ള മനസുഖം അദ്ദേഹത്തിന് കിട്ടിക്കാണും ....ഒരു പാലം ഇട്ടാല്‍...

Read More >>
'ഉർവ്വശിയോട് എനിക്ക് അത് ഉണ്ടായിരുന്നു', പക്ഷെ അവർ മൈൻ്റ് ചെയ്തില്ല; അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് ജഗദീഷ്

Feb 28, 2025 12:44 PM

'ഉർവ്വശിയോട് എനിക്ക് അത് ഉണ്ടായിരുന്നു', പക്ഷെ അവർ മൈൻ്റ് ചെയ്തില്ല; അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് ജഗദീഷ്

വർ‌ഷങ്ങൾക്ക് മുമ്പ് ജെബി ജം​ഗ്ഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഉർവ്വശിയുമായുള്ള സൗഹൃദത്തെ കുറിച്ച് ജ​ഗദീഷ്...

Read More >>
പ്രൂഫുണ്ടോ? കള്ളപ്പണം വെളുപ്പിച്ചുവെന്ന് നീ എങ്ങനെ പറയും? പ്രൊമോഷനില്‍ പൊട്ടിത്തെറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

Feb 28, 2025 11:28 AM

പ്രൂഫുണ്ടോ? കള്ളപ്പണം വെളുപ്പിച്ചുവെന്ന് നീ എങ്ങനെ പറയും? പ്രൊമോഷനില്‍ പൊട്ടിത്തെറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

നിർമാതാക്കൾക്കും ഇവിടെയിരിക്കുന്ന മറ്റുള്ളവർക്കും ഇല്ലാത്ത എന്ത് വേദനയാണ്...

Read More >>
'ഖുറേഷിക്ക് മുന്‍പ് സ്റ്റീഫൻ എത്തും'; 'ലൂസിഫര്‍' റീ റിലീസ് തീയതി പ്രഖ്യാപിച്ചു

Feb 27, 2025 09:19 PM

'ഖുറേഷിക്ക് മുന്‍പ് സ്റ്റീഫൻ എത്തും'; 'ലൂസിഫര്‍' റീ റിലീസ് തീയതി പ്രഖ്യാപിച്ചു

ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിങ്ങും...

Read More >>
ഇതെന്റെ തൊഴിൽ, ആ മേഖലയിൽ എന്ത് വേഷം കെട്ടാനും ഞാൻ തയാറാണ് - അലൻസിയർ

Feb 27, 2025 08:13 PM

ഇതെന്റെ തൊഴിൽ, ആ മേഖലയിൽ എന്ത് വേഷം കെട്ടാനും ഞാൻ തയാറാണ് - അലൻസിയർ

എന്തിനാണ് നിങ്ങൾ പദ്മരാജന്റെയും, ഭാരതന്റെയും, അടൂർ സാറിന്റെയും ഒക്കെ സിനിമകൾ ആഘോഷിക്കുന്നത്? ആ വിവരമുണ്ടോ? വിവരക്കേടില്ലാത്തവരോട് എനിക്ക്...

Read More >>
Top Stories