(moviemax.in) ബുള്ളറ്റിന്‍റെ പെട്രോൾ ടാങ്കിന് മുകളില്‍ കാമുകിയെ ഇരുത്തി തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ പോകുന്ന ഒരു ടെക്കിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇരുവരും ഹെല്‍മറ്റ് ധരിക്കാതെയാണ് യാത്ര ചെയ്തിരുന്നത്.
ബൈക്ക് ഓടിച്ചിരുന്ന കാമുകന് അഭിമുഖമായാണ് കാമുകി ബുള്ളറ്റിന്‍റെ പെട്രോൾ ടാങ്കിന് മുകളില്‍ ഇരുന്നിരുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നടപടി ആവശ്യം ശക്തമായി.
ഇതോടെ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. യാതൊരു സുരക്ഷയും ഇല്ലാതെ ഇത്തരം സ്റ്റണ്ടുകൾ അനുവദിക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു.
ബെംഗളൂരു സർജാപൂര്‍ മെയിന്‍ റോഡിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യുവാവിന്‍റെയും യുവതിയുടെയും നിരുത്തരവാദപരമായ പ്രവര്‍ത്തിക്കെതിരെ സമൂഹ മാധ്യമ ഉപയോക്താക്കൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
ബെംഗളൂരു ജില്ലാ എസ്പി ഓഫീസാണ് യുവാവിനെതിരെ നടപടിയെടുത്ത്. സംഭവത്തിന്‍റെ വീഡിയോ എക്സ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് കൊണ്ട് യുവാവ് ഒരു ടെക്കിയാണെന്ന് പോലീസ് അറിയിച്ചു.
"അശ്രദ്ധമായ ബൈക്ക് സ്റ്റണ്ട് സ്നേഹ പ്രകടനമല്ല. അത് നിയമ ലംഘനവും പൊതു സുരക്ഷയ്ക്ക് ഭീഷണിയുമാണ്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ടെക്കിക്കും പങ്കാളിക്കുമെതിരെ സർജാപൂർ പോലീസ് കേസെടുത്തു.
കർശന നടപടി സ്വീകരിക്കും.' എന്ന് കുറിച്ച് കൊണ്ടാണ് പോലീസ് വീഡിയോ പങ്കുവച്ചത്. ഇരുവര്‍ക്കുമെതിരെ കേസെടുത്തായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
യുവാവിനെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു. അതേസമയം ഒരു കാഴ്ചക്കാരന്‍ എഴുതിയത്, 'മഹത്തായ ജോലി, റോഡിലെ വലിയ കുഴികളുടെയും പൊളിഞ്ഞ ഫുഡ്പാത്തുകളുടെയും റോഡില്‍ ആറ് ഇഞ്ച് കനത്തില്‍ കിടക്കുന്ന പൊടിയുടെയും കാരണക്കാരായ റോഡ് കോണ്‍ട്രാക്റ്റര്‍മാരെയും നിങ്ങൾ അറസ്റ്റ് ചെയ്യുമോ? എന്നായിരുന്നു.
#Techie #stunt #making #girlfriend #sit #top #Bullet #petrol #tank