Feb 28, 2025 05:37 PM

ബോക്സ് ഓഫീസില്‍ സിനിമകളുടെ ജയപരാജയങ്ങള്‍ എക്കാലവും പ്രവചനാതീതമാണ്. ഏറെ പ്രതീക്ഷയോടെയും വലിയ പബ്ലിസിറ്റിയോടെയും തിയറ്ററുകളില്‍ എത്തുന്ന ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മൂക്ക് കുത്തുമ്പോള്‍ അത്രയും ഹൈപ്പോടെ അല്ലാതെ വരുന്ന ചില ചിത്രങ്ങള്‍ വലിയ നേട്ടം കൊയ്യാറുമുണ്ട്.

ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം ഒരു ബോളിവുഡ് സിനിമയാണ്. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ എന്ന ചിത്രമാണ് ബോക്സ് ഓഫീസില്‍ വിസ്മയകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്.

മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഫെബ്രുവരി 14 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.

ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം ഈ വര്‍ഷം ബോളിവുഡിലെ ഏറ്റവും വലിയ ഓപണിംഗോടെയാണ് ബോക്സ് ഓഫീസിലെ ജൈത്രയാത്ര തുടങ്ങിയത്. അത് കേവലം ഒരു തുടക്കം മാത്രമായിരുന്നില്ല, മറിച്ച് 14 ദിനങ്ങള്‍ പിന്നിടുമ്പോഴും ചിത്രം പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ റെക്കോര്‍ഡ് ബുക്കില്‍ നിന്ന് ചില വമ്പന്‍മാരെ മറികടന്നിട്ടുമുണ്ട് ഈ വിക്കി കൗശല്‍ ചിത്രം.

ഇന്ത്യന്‍ സിനിമകളുടെ ഇന്ത്യയില്‍ നിന്ന് മാത്രമുള്ള നെറ്റ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ലിസ്റ്റിലെ 14-ാമത്തെ വലിയ കളക്ഷനാണ് ഛാവ നേടിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടി (നെറ്റ് കളക്ഷന്‍) പിന്നിട്ടിട്ടുണ്ട് ചിത്രം. ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ ദംഗല്‍ (387.38 കോടി), ജയിലര്‍ (348.55 കോടി), ലിയോ (341.04 കോടി) എന്നിവയെയൊക്കെ ചിത്രം മറികടന്നിട്ടുണ്ട്.

ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെ തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് വ്യവസായം.

#Dangal #Jailer #Leo #fell #Chava #amazing #progress #box #office

Next TV

Top Stories