സിംഗിളാണോ? വരൂ മിംഗിളാകാം; ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തു ചേരൽ നാളെ

സിംഗിളാണോ? വരൂ മിംഗിളാകാം; ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തു ചേരൽ നാളെ
Feb 28, 2025 08:33 PM | By Athira V

(moviemax.in ) ന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരലിന് നാളെ (2025 മാർച്ച് 1) ബെംഗളൂുരു ആതിഥേയത്വം വഹിക്കും. ലെറ്റ്സ് സോഷ്യലൈസിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരല്‍ നടക്കുക.

നാളെ വൈകീട്ട് നാല് മണി മുതല്‍ 8 മണിവരെ ബെംഗളൂരു ജെപി നഗറിലെ ഉരു ബ്രൂപാര്‍ക്കില്‍ വച്ച് നടക്കുന്ന ഒത്തുചേരലില്‍ വിനോദവും സംവാദങ്ങളും ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഒത്തുചേരല്‍ പങ്കെടുക്കാന്‍ ഒരൊറ്റെ കാര്യം മാത്രമേയുള്ളൂ. സിംഗിളായിരിക്കണം. അതെ, അവിവാഹിതർക്ക് വേണ്ടിയാണ് ഈ ഒത്തുചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

25 നും 45 നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്ക് ഈ ഒത്തുചേരലില്‍ പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും 25-35, 36-45 എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി പ്രത്യേക സ്ലോട്ടുകൾ ലഭ്യമാണ്.

രജിസ്ട്രേഷനുകൾ വർദ്ധിക്കുന്നതിനനുസരിച്ച്, ഓരോ സ്ലോട്ടുലെയും ടിക്കറ്റ് വില ഉയരുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. നിലവിൽ, ഒരു ടിക്കറ്റിന് 1,799 മുതൽ 2,299 രൂപ വരെയാണ് ഈടാക്കുന്നത്.

അവിവാഹിതരായ യുവതീ യുവാക്കൾക്ക് പരസ്പരം കണ്ടുമുട്ടാനും ഇടപെടാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഈ ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്.

ഒത്തുചേരലില്‍ ആവേശകരമായ ചില കളികളും അവയ്ക്ക് സമ്മാനങ്ങളും ഉണ്ടായിരിക്കും. ഒപ്പം ട്രെൻഡി പോപ്പ്-അപ്പ് സ്റ്റോറുകളും വൈകീട്ട് ഒരു തത്സമയ സംഗീതമേളയും ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസിനൊപ്പം രണ്ട് ഗ്ലാസ് പ്രീമിയം വൈന്‍ സൌജന്യമായി ലഭിക്കും. ഒപ്പം സ്വന്തം ചെലവില്‍ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള സ്റ്റാളുകളും ഒരുക്കിയിരിക്കും.

നാല് മണിക്കൂർ തുടർച്ചയായി ഇടപെടുന്നതിലൂടെ ബെംഗളൂരുവിലെ അവിവാഹിത സമൂഹത്തിന് സവിശേഷമായ ഒരു അനുഭവമായി ഈ പരിപാടി മാറുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. ജനപ്രീയ എഴുത്തുകാരനായ രവീന്ദർ സിംഗാണ് ലെറ്റ്സ് സോഷ്യലൈസ് എന്ന കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്.












#indias #biggest #singles #get #together #tomorrow #bengaluru

Next TV

Related Stories
ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ചു; അക്രമത്തിന് പിന്നിലെ കാരണം ഇതാണ്...!

Feb 28, 2025 09:00 PM

ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ചു; അക്രമത്തിന് പിന്നിലെ കാരണം ഇതാണ്...!

അതേപോലെ ഒരു യുവതി ദേഷ്യം വന്നപ്പോൾ തന്റെ ഭർത്താവിനോട് ചെയ്ത്...

Read More >>
 'സ്നേഹ പ്രകടനമല്ല', ബുള്ളറ്റിന്‍റെ പെട്രോൾ ടാങ്കിന് മുകളില്‍ കാമുകിയെ ഇരുത്തി ടെക്കിയുടെ സ്റ്റണ്ട്

Feb 28, 2025 08:57 PM

'സ്നേഹ പ്രകടനമല്ല', ബുള്ളറ്റിന്‍റെ പെട്രോൾ ടാങ്കിന് മുകളില്‍ കാമുകിയെ ഇരുത്തി ടെക്കിയുടെ സ്റ്റണ്ട്

ബൈക്ക് ഓടിച്ചിരുന്ന കാമുകന് അഭിമുഖമായാണ് കാമുകി ബുള്ളറ്റിന്‍റെ പെട്രോൾ ടാങ്കിന് മുകളില്‍...

Read More >>
മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍;  രൂക്ഷ വിമർശനം

Feb 27, 2025 12:26 PM

മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍; രൂക്ഷ വിമർശനം

ഒരാൾ ഒരു മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ...

Read More >>
വരനും വധുവും വിവാഹവേഷത്തിൽ നേരെ ആശുപത്രിയിലേക്ക്, കാര്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ആളുകൾ, സംഭവമിങ്ങനെ!

Feb 26, 2025 01:56 PM

വരനും വധുവും വിവാഹവേഷത്തിൽ നേരെ ആശുപത്രിയിലേക്ക്, കാര്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ആളുകൾ, സംഭവമിങ്ങനെ!

വധുവിന്റെ കുടുംബത്തോടും അഭിഷേകിന്റെ കുടുംബം അനുവാദം ചോദിച്ചു. അങ്ങനെ വധുവിന്റെ കുടുംബം കൂടി അം​ഗീകരിച്ചതോടെ ആശുപത്രി വളപ്പിലുള്ള ക്ഷേത്രത്തിൽ...

Read More >>
Top Stories