ഭർത്താവിനെ കളഞ്ഞ് വാ... ജീവിതം വഴിമുട്ടിയപ്പോഴാണ് ഇതിലേക്ക് വന്നത്, ഈ പണിക്ക് പോയാൽ ചത്ത് പോകുമെന്ന് പറഞ്ഞു...! നിമിഷ ബിജോ പറയുന്നു

ഭർത്താവിനെ കളഞ്ഞ് വാ... ജീവിതം വഴിമുട്ടിയപ്പോഴാണ് ഇതിലേക്ക് വന്നത്, ഈ പണിക്ക് പോയാൽ ചത്ത് പോകുമെന്ന് പറഞ്ഞു...! നിമിഷ ബിജോ പറയുന്നു
2025-02-18T20:35:00 | By Athira V

( moviemax.in ) സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് നിമിഷ ബിജോ. നിമിഷയുടെ ചില വീഡിയോകൾ വിവാദമായിട്ടുമുണ്ട്. കടുത്ത സൈബർ ആക്രമണം നിമിഷയ്ക്ക് നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണം ശരിയല്ലെന്നാണ് പ്രധാനമായും വരാറുള്ള കുറ്റപ്പെടുത്തൽ.

പലപ്പോഴും മോശം കമന്റുകളെ നിമിഷ അവ​ഗണിക്കാറാണ് പതിവ്. ഇപ്പോഴിതാ താൻ സോഷ്യൽ മീഡിയയിലേക്ക് വന്നതിന് പിന്നിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് നിമിഷ ബിജോ. ജീവിതം വഴിമുട്ടിയപ്പോഴാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തനിക്ക് തുണയായതെന്ന് നിമിഷ പറയുന്നു.

സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. വീട്ടമ്മയായി ഒതുങ്ങിക്കൂടേണ്ട ആളായിരുന്നു ഞാൻ. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി ജീവിക്കുന്നയാൾ. കൊച്ചിന്റെ സ്കൂളിൽ രണ്ട് വർഷം ഡാൻസ് ടീച്ചറായി വർ‌ക്ക് ചെയ്തിട്ടുണ്ട്. അത്യാവശ്യം അമ്മായിയമ്മ പോരൊക്കെയായി കഴിഞ്ഞയാൾ.

രണ്ട് കാസ്റ്റ് ആയിരുന്നു. അതുകൊണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളും മറ്റുമുണ്ടായിട്ടുണ്ടെന്ന് നിമിഷ പറയുന്നു. എന്റെ കുടുംബം തന്നെയാണ് എപ്പോഴും എനിക്കൊപ്പം നിൽക്കാറുള്ളത്. ചേട്ടന്റെ കുടുംബവുമായി ഹായ് ബെ ബന്ധമേയുള്ളൂ. ഞങ്ങൾക്ക് റബ്ബറിന്റെ വർക്കായിരുന്നു. അതിൽ നഷ്ടം സംഭവിച്ചു.

കൊറോണ സമയത്ത് ചേട്ടന് വയ്യാതായി. റബ്ബർ വെട്ടിനൊന്നും പോകാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യം ആയിരുന്നു. മുന്നോട്ട് പോകണോ ജീവിതം തീർക്കണോ എന്നറിയാത്ത സാഹചര്യം. അന്ന് എനിക്ക് സോഷ്യൽ മീഡിയയിൽ പേയ്മെന്റ് വന്നിട്ടുണ്ടായിരുന്നു. പക്ഷെ നോക്കാൻ അറിയില്ല. ഒരുലക്ഷം രൂപയോളമുണ്ടായിരുന്നു.

ചേട്ടൻ ഇതേക്കുറിച്ച് കുത്തിയിരുന്ന് പഠിച്ചു. ചാനൽ തുടങ്ങിയെങ്കിലും ക്ലിക്കായില്ല. പള്ളിയോടത്തിൽ കയറിയത് വിവാ​ദത്തിലായതോടെയാണ് ശ്രദ്ധിക്കപ്പെട്ടതെന്നും നിമിഷ ഓർത്തു. കടുത്ത സൈബർ ആക്രമണവും അധിക്ഷേപങ്ങളും നേരിടുമ്പോഴും തനിക്ക് ആശ്വാസമായത് ഭർത്താവിന്റെ പിന്തുണയാണെന്ന് നിമിഷ പറയുന്നുണ്ട്.

നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ നേടണം. ബിജോ ചേട്ടൻ ഒപ്പമില്ലായിരുന്നെങ്കിൽ ഞാൻ തളർന്ന് പോയെനെ. എനിക്കറിയാം നീ ആരാണെന്ന് നീ എന്തിനാണ് പേടിക്കുന്നതെന്നാണ് അ​ദ്ദേഹം ചോദിച്ചത്. ചേട്ടന് വയ്യാതായപ്പോഴാണ് ഇതിലേക്ക് മാറേണ്ടി വന്നത്. നീ ഈ പണിക്ക് പോയാൽ ചത്ത് പോകുമെന്ന് ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞതാണ്. എന്നിട്ടും വെളുപ്പിന് പോകുമായിരുന്നു.

ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ചെറിയ പ്രശ്നത്തിന് പോലും ഭർത്താവിനെ വിട്ട് പോകും. എന്നാൽ താനതിന് തയ്യാറായില്ലെന്ന് നിമിഷ ചൂണ്ടിക്കാട്ടുന്നു. നീ കളഞ്ഞിട്ട് വാ, ഞാൻ ജീവിതം തരാമെന്ന് പറഞ്ഞ് ഇഷ്ടം പോലെയാളുകൾ ഇൻബോക്സിൽ മെസേജ് ചെയ്യും. മനസറിഞ്ഞ് ഒരാളയേ സ്നേഹിക്കാൻ പറ്റൂയെന്നും നിമിഷ വ്യക്തമാക്കി.

ഞങ്ങൾ പ്രണയിച്ച് വിവാഹം ചെയ്തതല്ല. എന്റെ അച്ഛൻ ബിജോ ചേട്ടനെ കണ്ട് പരിചയപ്പെട്ട് ഫാമിലിയിലേക്ക് കൊണ്ട് വന്നതാണ്. ചെറിയ പ്രായത്തിലായിരുന്നു. അന്നെനിക്ക് ചേട്ടനായിരുന്നു. ബിജോ ചേട്ടന് ക്രിസ്ത്യാനിയായ പെൺകുട്ടിയെ കല്യാണം ആലോചിച്ചു. എന്നാൽ കുടുംബമില്ലെന്ന് പറഞ്ഞ് കൊടുത്തില്ല. എന്റെ കൊച്ചിന് പ്രായമായാൽ നിനക്ക് കെട്ടിച്ച് തരാമെന്ന് അച്ഛമ്മ പറഞ്ഞു. അങ്ങനെയാണ് വിവാഹം നടന്നതെന്നും നിമിഷ ബിജോ വ്യക്തമാക്കി.


Content Highlight: #nimishabijo #opens #up #about #her #life #journey #mentions #bad #message #people

Next TV

Related Stories
'കുടുംബവഴക്ക് റോഡിലായത് അമ്മയെ അനാവശ്യമായി വലിച്ചിഴച്ചു;കസിൻ തൻവിയുടെ ആരോപണങ്ങൾ തള്ളി അഹാന കൃഷ്ണ

Jul 24, 2026 05:08 PM

'കുടുംബവഴക്ക് റോഡിലായത് അമ്മയെ അനാവശ്യമായി വലിച്ചിഴച്ചു;കസിൻ തൻവിയുടെ ആരോപണങ്ങൾ തള്ളി അഹാന കൃഷ്ണ

അമ്മൂമ്മയുമായുള്ള കുടുംബവഴക്കിൽ കസിൻ തൻവിയുടെ ആരോപണങ്ങൾ തള്ളി അഹാന കൃഷ്ണ. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പ്രതികരിച്ചു. നാല് ചുവരുകൾക്കുള്ളിൽ...

Read More >>
'ഞാൻ പേളി മാണി, അതെ എന്‍റെ ഇഷ്ടനിറം കാവിയാണ്';  വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പോസ്റ്റിന് പിന്നാലെ പേളി മാണിക്കെതിരെ സൈബർ ആക്രമണം

Jul 24, 2026 01:00 PM

'ഞാൻ പേളി മാണി, അതെ എന്‍റെ ഇഷ്ടനിറം കാവിയാണ്'; വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പോസ്റ്റിന് പിന്നാലെ പേളി മാണിക്കെതിരെ സൈബർ ആക്രമണം

ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിൽ പേളി മാണിയുടെ സോഷ്യൽ മീഡിയ കുറിപ്പ് വിവാദം. പ്രധാനമന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ച് നൽകിയ പ്രതികരണം ബാലൻസിംഗ്...

Read More >>
'ഇത്രയും ദിവസം എവിടെയായിരുന്നു?' പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ ലൈവിൽ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

Jul 24, 2026 12:17 PM

'ഇത്രയും ദിവസം എവിടെയായിരുന്നു?' പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ ലൈവിൽ ചോദ്യവുമായി രഞ്ജിനി ഹരിദാസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയുടെ ലൈവിന് താഴെ രഞ്ജിനി ഹരിദാസിന്റെ ശക്തമായ പ്രതികരണം. പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുള്ള...

Read More >>
'5,000 രൂപയ്ക്ക് ഇത്രയും നാണം കെടുത്തേണ്ട കാര്യമുണ്ടായിരുന്നോ..? എനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിനീഷ് ബാസ്റ്റിൻ'; അനസ് പാണാവള്ളി

Jul 24, 2026 11:32 AM

'5,000 രൂപയ്ക്ക് ഇത്രയും നാണം കെടുത്തേണ്ട കാര്യമുണ്ടായിരുന്നോ..? എനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിനീഷ് ബാസ്റ്റിൻ'; അനസ് പാണാവള്ളി

ബിനീഷ് ബാസ്റ്റിന്റെ പിറന്നാൾ ആശംസ മറുപടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി അനസ് പാണാവള്ളി. 30000 രൂപയിൽ 25000 തിരികെ നൽകിയെന്ന് അവകാശപ്പെട്ട്...

Read More >>
'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

Jul 23, 2026 04:20 PM

'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

നീറ്റ് ക്രമക്കേടുകൾക്കെതിരായ ഡൽഹി സമരത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടി രഞ്ജിനി ഹരിദാസ്. ജെൻസി വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധത്തെ...

Read More >>
Top Stories










News Roundup