സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാർ കുടുംബം. സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. താര കുടുംബത്തിലിപ്പോൾ വിശേഷങ്ങൾ ഏറെയാണ്.
ദിയ കൃഷ്ണ ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയ. ദിയയുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കൊടുത്ത് വീട്ടുകാരും ഒപ്പമുണ്ട്. കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ ഏറ്റവും ഇളയ മകൾ ഹൻസികയാണ്. കോളേജ് വിദ്യാർത്ഥിനിയായ ഹൻസികയ്ക്ക് നിരവധി ആരാധകരുണ്ട്.
ഭാവിയിലെ നായിക നടിയാണ് ഹൻസികയെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഹൻസികയുടെ റീലുകളും ഫോട്ടോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ കോളേജ് ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹൻസിക. ഈ വർഷം തുടക്കത്തിൽ തന്നെ തനിക്കത്ര സന്തോഷം തോന്നുന്നില്ലെന്ന് ഹൻസിക പറയുന്നു.
ഈ വർഷത്തിന്റെ തുടക്കം വളരെ മോശമായിരുന്നു. ഒന്നും ചെയ്യാൻ തോന്നാത്തത് പോലെ. ചൂട് കാരണം ഉറങ്ങാൻ മാത്രം തോന്നും. ഫെബ്രുവരി ഭേദമാണെന്ന് തോന്നുന്നു. ഇനിയങ്ങോട്ട് ഇങ്ങനെ നെഗറ്റീവ് എനർജി തോന്നില്ലെന്ന് കരുതുന്നു. എനിക്കെപ്പോഴും മോട്ടിവേറ്റഡായിരിക്കണം. ഈ വർഷത്തെ ഒരു സെക്കന്റ് പോലും എനിക്ക് മോട്ടിവേറ്റഡായി ഫീൽ ചെയ്തില്ല. കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ ഡാൻസ് പ്രാക്ടീസിന് ജോയിൻ ചെയ്തപ്പോൾ കുറച്ച് സുഹൃത്തുക്കളുണ്ടായി.
അല്ലാതെ കോളേജ് ലൈഫിൽ ഞാൻ ഹാപ്പിയായിരുന്നില്ല. ഇപ്പോൾ അത് തന്നെ തോന്നുന്നു. ഞാനത് കെയർ ചെയ്യേണ്ട കാര്യമില്ല. കോളേജ് ലൈഫ് ഇങ്ങനെ പോകുന്നു.
കോളേജിൽ ആദ്യ വർഷം നടന്ന സംഭവങ്ങളല്ല രണ്ടാം വർഷം നടക്കുക. ആദ്യത്തെ വർഷം നിങ്ങളുടെ കൂടെ കുറേ പേർ കാണും. രണ്ടാമത്തെ വർഷം അവരാരും കാണില്ല. എല്ലാവർക്കും അങ്ങനെ ആയിരിക്കും എന്നല്ല. കുറച്ചാളുകൾക്ക് അങ്ങനെയായിരിക്കും. എനിക്കിതിൽ ആശ്ചര്യമില്ല. കാരണം സ്കൂളിലും അങ്ങനെയായിരുന്നു.
പക്ഷെ നമ്മുടെ ജീവിതത്തിൽ നിലനിൽക്കുന്ന യഥാർത്ഥ സുഹൃത്തുക്കളുണ്ട്. ബെസ്റ്റിയായ നയന. മീറ്റ് ചെയ്തിട്ട് കുറേ നാളായി. പക്ഷെ ആ ബന്ധത്തിന് മാറ്റമൊന്നും വന്നിട്ടില്ല.
അല്ലാതെയും സുഹൃത്തുക്കളുണ്ട്. പക്ഷെ നിങ്ങൾ സ്കൂളിലും കോളേജിലുമാണെങ്കിൽ ചില ആളുകളെ കരുതിയിരിക്കുക. അവർ യഥാർത്ഥ സുഹൃത്തുക്കളായിരിക്കില്ലെന്നും ഹൻസിക പറയുന്നുണ്ട്. നിരവധി പേരാണ് ഹൻസികയുടെ അഭിപ്രായത്തോട് യോജിച്ചത്. കോളേജിലെ സമാന അനുഭവം പലരും പങ്കുവെച്ചു.
ഹൻസികയുടെ പെരുമാറ്റത്തിൽ ഈയിടെ എന്തോ മാറ്റം തോന്നിയിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആരാധകരെ പോലെ വിമർശകരും കൃഷ്ണ കുമാർ കുടുംബത്തിനുണ്ട്.
കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ, ദിയയുടെ ചില പരാമർശങ്ങൾ തുടങ്ങിയവ കടുത്ത വിമർശനത്തിന് കാരണമായി. പലപ്പോഴും സൈബർ ആക്രമണവും ഇവർക്കെതിരെ വന്നിട്ടുണ്ട്. അടുത്തിടെ പല ഇൻഫ്ലുവൻസേർസും ദിയ കൃഷ്ണയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നു. പിന്നീട് ഈ വിവാദം കെട്ടടങ്ങി. ഹൻസികയുടെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് താര കുടുംബത്തിന്റെ ആരാധകർ.
#viral #influencer #hansikakrishna #shares #changes #she #felt #her #college #life