മകനരികെ കത്തിയുമായി അക്രമി; നിങ്ങള്‍ മരിക്കാന്‍ പോവുകയാണോ? എന്ന് ചോദിച്ചു; ആ രാത്രി നടന്നത് പറഞ്ഞ് സെയ്ഫ്‌

മകനരികെ കത്തിയുമായി അക്രമി; നിങ്ങള്‍ മരിക്കാന്‍ പോവുകയാണോ? എന്ന് ചോദിച്ചു; ആ രാത്രി നടന്നത് പറഞ്ഞ് സെയ്ഫ്‌
Feb 10, 2025 01:16 PM | By Jain Rosviya

ഈയ്യടുത്താണ് നടന്‍ സെയ്ഫ് അലി ഖാനെതിരെ ആക്രമണമുണ്ടാകുന്നത്. തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ വ്യക്തിയെ ചെറുക്കുന്നതിനിടെയാണ് സെയ്ഫിന് കുത്തേല്‍ക്കുന്നത്.

ജനുവരി 16 ന് പുലര്‍ച്ചെയായിരുന്നു സംഭവം. പിന്നാലെ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അക്രമിയെ പിന്നാലെ പിടികൂടുകയും ചെയ്തിരുന്നു.

അന്ന് നടന്ന സംഭവങ്ങള്‍ ബോളിവുഡിനെ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. സെയ്ഫിനെ പോലൊരു വലിയ താരത്തിന്റെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ച് കയറി ഇതുപോലൊരു അക്രമം നടത്തിയതെന്ന് അവിശ്വസനീയമായിരുന്നു.   

പിന്നാലെ അന്ന് നടന്നത് എന്തെന്ന് വ്യക്തമാക്കി കരീനയും താരങ്ങളുടെ വീട്ടിലെ ജോലിക്കാരിയും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ഇപ്പോഴിതാ ആ രാത്രി നടന്നത് തുറന്ന് പറയുകയാണ് സെയ്ഫ് അലി ഖാന്‍. ആക്രമണമുണ്ടായി ഒരു മൂന്ന് ആഴ്ച പിന്നിടുമ്പോഴാണ് സെയ്ഫ് അലി ഖാന്റെ പ്രതികരണം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫിന്റെ പ്രതികരണം.

''കരീന ഡിന്നറിന് പുറത്ത് പോയിരുന്നു. എനിക്ക് രാവിലെ ചില ജോലികളുള്ളതിനാല്‍ ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. അവള്‍ തിരികെ വന്ന ശേഷം ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു, പിന്നെ ഉറങ്ങാന്‍ കിടുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ വീട്ടിലെ ജോലിക്കാരി ഓടി വരികയും ഒരാള്‍ അതിക്രമിച്ചു കയറിയെന്നും അയാള്‍ ജേയുടെ മുറിയില്‍ ഉണ്ടെന്നും കയ്യില്‍ കത്തിയുണ്ടെന്നും പണം ചോദിക്കുകയാണെന്നും പറഞ്ഞു. അപ്പോള്‍ സമയം രണ്ട് മണിയായിട്ടുണ്ടാകും. സമയം ചിലപ്പോള്‍ കൃത്യമാകണമെന്നില്ല. പക്ഷെ ഏറെ വൈകിയിരുന്നു'' സെയ്ഫ് പറയുന്നു.

''ഞാന്‍ ഭയന്നു പോയി, ഓടി അവിടെ ചെന്നു. അവിടെ ഒരാള്‍ ജേയുടെ കട്ടിലിന്റെ അടുത്തായി നില്‍ക്കുന്നുണ്ട്. അയാളുടെ കയ്യില്‍ എന്തോ ഉണ്ട്. ഞാന്‍ കരുതിയത് വടിയാണെന്നാണ്. പക്ഷെ അതൊരു കത്തിയായിരുന്നു'' എന്നും സെയ്ഫ് അലി ഖാന്‍ പറയുന്നുണ്ട്. അക്രമി മുഖംമൂടി ധരിച്ചിരുന്നുവെന്നും സെയ്ഫ് ഓര്‍ക്കുന്നുണ്ട്.

തുടര്‍ന്ന് താന്‍ അയാളെ കടന്നു പിടിക്കുകയും ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമാവുകയും ചെയ്തുവെന്നാണ് സെയ്ഫ് പറയുന്നത്. മല്‍പ്പിടുത്തതിനിടെ അക്രമി തന്റെ പുറത്ത് കുത്തിയെന്നാണ് സെയ്ഫ് പറയുന്നത്.

''പക്ഷെ കാര്യമായി വേദനിച്ചില്ല. ഞെട്ടലും അഡ്രിനാലും റഷും ഉണ്ടായിരുന്നു. പിന്നെ അവന്‍ എന്ഞറെ കഴുത്തില്‍ കുത്തി. ഞാന്‍ കൈ കൊണ്ട് തടഞ്ഞു. എന്റെ കയ്യിലും കൈപ്പത്തിയിലും റിസ്റ്റിലുമെല്ലാം മുറിവേറ്റു. രണ്ട് കൈ ഉപയോഗിച്ചും അയാള്‍ കുത്താന്‍ ശ്രമിച്ചു.

കൂടുതലും ഞാന്‍ ബ്ലോക്ക് ചെയ്തു. കുറേ നേരം ഞാന്‍ ഫൈറ്റ് ചെയ്തു. പക്ഷെ പിന്നെ എനിക്ക് നേരിടാന്‍ പറ്റാതായി. അയാളുടെ രണ്ട് കത്തി ഉണ്ടായിരുന്നു. എന്റെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അപ്പോഴേക്കും എന്റെ ജോലിക്കാരി അവനെ എന്നില്‍ നിന്നും പിടിച്ചു മാറ്റി. അവനെ മുറിയില്‍ നിന്നും പുറത്ത് തള്ളി വാതില്‍ അടച്ചു'' സെയ്ഫ് പറയുന്നു. ''അപ്പോഴേക്കും ഞാന്‍ രക്തത്തില്‍ കുളിച്ചിരുന്നു. എന്റെ വലത് കാലിലെ ഫീലിംഗ്‌സ് നഷ്ടമായിരുന്നു.

നട്ടെല്ലിന് കുത്തേറ്റതിനാലായിരുന്നു അത്. പക്ഷെ അപ്പോഴത് മനസിലായില്ല. കാലിന് കുത്തേറ്റുവെന്നാണ് കരുതിയത്'' താരം പറയുന്നു. ഈ സമയത്തിനുള്ളില്‍ കരീന ജേയെ അവിടെ നിന്നും എടുത്ത് തൈമുറിന്റെ മുറിയിലേക്ക് മാറ്റിയെന്നാണ് സെയ്ഫ് പറയുന്നത്. അക്രമി പുറത്ത് പോയത് എങ്ങനെയാണെന്നും സെയ്ഫ് പറയുന്നുണ്ട്.

''അപ്പോഴേക്കും ഞാന്‍ രക്തത്തില്‍ കുളിച്ചിരുന്നു. എന്റെ വലത് കാലിലെ ഫീലിംഗ്‌സ് നഷ്ടമായിരുന്നു. നട്ടെല്ലിന് കുത്തേറ്റതിനാലായിരുന്നു അത്. പക്ഷെ അപ്പോഴത് മനസിലായില്ല.

കാലിന് കുത്തേറ്റുവെന്നാണ് കരുതിയത്'' താരം പറയുന്നു. ഈ സമയത്തിനുള്ളില്‍ കരീന ജേയെ അവിടെ നിന്നും എടുത്ത് തൈമുറിന്റെ മുറിയിലേക്ക് മാറ്റിയെന്നാണ് സെയ്ഫ് പറയുന്നത്. അക്രമി പുറത്ത് പോയത് എങ്ങനെയാണെന്നും സെയ്ഫ് പറയുന്നുണ്ട്.

''ഗീത പുറത്തു നിന്നും വാതില്‍ അടച്ചുപിടിച്ചിരുന്നു. അതിനാല്‍ അയാള്‍ അകത്ത് കുടങ്ങിയെന്ന് ഞങ്ങള്‍ കരുതി.പക്ഷെ അവന്‍ രക്ഷപ്പെട്ടു. അകത്തേക്ക് വന്ന വഴി തന്നെ. കുട്ടികളുടെ മുറിയിലേക്ക് എത്തുന്നൊരു ഡ്രെയ്‌നിന്‍ പൈപ്പ് വഴിയാണ് അവന്‍ വന്നതും പോയതും.

ഞങ്ങള്‍ വീട് മുഴുവന്‍ പരിശോധിച്ചു. രകത്തില്‍ കുളിച്ചിരുന്ന ഞാന്‍ ചുമരില്‍ അലങ്കാരത്തിനായി വച്ചിരുന്ന രണ്ട് വാളും കയ്യിലെടുത്ത് സിനിമാസ്‌റ്റൈലിലായിരുന്നു ഓടി നടന്നത്'' സെയ്ഫ് പറയുന്നു.\

''തൈമുര്‍ കാണുന്നത് അതാണ്. ഞാന്‍ രക്തത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. രണ്ട് കയ്യിലും വാളുമുണ്ട്. അവനെ പിടിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആദ്യം പുറത്ത് കടക്കാം എന്ന് കരീന പറഞ്ഞു.

ജേയെ പുറത്ത് എത്തിക്കണം. നിങ്ങളെ ആശുപത്രിയിലെത്തിക്കണം. ഒരുപക്ഷെ അവന്‍ ഇപ്പോഴും അകത്തു തന്നെ കാണാം, ഒന്നിലധികം ആളുകളുണ്ടാകാനും സാധ്യതയുണ്ടെന്ന് കരീന പറഞ്ഞു. അതോടെ ഞങ്ങള്‍ താഴെ വന്നു. കരീന ഓട്ടോയോ കാറോ എന്തെങ്കിലും കിട്ടുമോ എന്ന് അലറി വിളിക്കുകയായിരുന്നു'' സെയ്ഫ് പറയുന്നു.

ആശുപത്രിയിലേക്ക് സെയ്ഫിനൊപ്പം മകന്‍ തൈമുറും ജോലിക്കാരന്‍ ഹരിയുമായിരുന്നു പോയത്. ആ സമയത്ത് വീട്ടില്‍ ഡ്രൈവര്‍മാര്‍ ആരും ഇല്ലാതിരുന്നതിനാലാണ് ഓട്ടോയില്‍ പോയതെന്നും സെയ്ഫ് പറയുന്നുണ്ട്. ഇത്രയൊക്കെ നടന്നിട്ടും തൈമുര്‍ പേടിച്ചില്ലെന്നും അച്ഛനൊപ്പം താന്‍ ആശുപത്രിയില്‍ പോകുമെന്ന് പറഞ്ഞുവെന്നും സെയ്ഫ് പറയുന്നു.

നിങ്ങള്‍ മരിക്കാന്‍ പോവുകയാണോ? എന്ന് തൈമുര്‍ ചോദിച്ചു. ഇല്ല എന്ന് താന്‍ അവന് മറുപടി നല്‍കിയെന്നും സെയ്ഫ് പറയുന്നു. തങ്ങള്‍ ആശുപത്രിയിലേക്ക് പോയപ്പോള്‍ കരീന ജേയെ സഹോദരി കരിഷ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് സെയ്ഫ് പറയുന്നത്.



#Assailant #knife #next #son #Saif #tells #happened #night

Next TV

Related Stories
ആരാധകരെ ശാന്തരാകുവിൻ... നടൻ പ്രഭാസ് വിവാഹിതനാവാന്‍ ഒരുങ്ങുന്നു? സൂചന നല്‍കി അടുത്ത ബന്ധു

Aug 13, 2025 11:23 AM

ആരാധകരെ ശാന്തരാകുവിൻ... നടൻ പ്രഭാസ് വിവാഹിതനാവാന്‍ ഒരുങ്ങുന്നു? സൂചന നല്‍കി അടുത്ത ബന്ധു

നടൻ പ്രഭാസ് വിവാഹിതനാവാന്‍ ഒരുങ്ങുന്നു? സൂചന നല്‍കി അടുത്ത...

Read More >>
വയലൻസ് അമിതമായാൽ ക്രിഞ്ച് ആവും, 'ബാഗി 4' ടീസറിന് വമ്പൻ ട്രോളുകൾ

Aug 12, 2025 11:26 AM

വയലൻസ് അമിതമായാൽ ക്രിഞ്ച് ആവും, 'ബാഗി 4' ടീസറിന് വമ്പൻ ട്രോളുകൾ

ടൈഗർ ഷ്രോഫ് നായകനാകുന്ന 'ബാഗി 4' ടീസറിന് വമ്പൻ ട്രോളുകൾ...

Read More >>
സഹോദരൻ കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും

Aug 11, 2025 12:15 PM

സഹോദരൻ കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും

സഹോദരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും...

Read More >>
ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി, ആറ് മാസത്തെ ചിത്രീകരണം; 2026 ൽ നോളൻ്റെ 'ഒഡീസി' തിയേറ്ററുകളിലേക്ക്

Aug 9, 2025 01:04 PM

ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി, ആറ് മാസത്തെ ചിത്രീകരണം; 2026 ൽ നോളൻ്റെ 'ഒഡീസി' തിയേറ്ററുകളിലേക്ക്

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളൻ്റെ ഏറ്റവും പുതിയ ചിത്രമാണ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall