പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ടു; കങ്കുവയുടെ ക്ഷീണം മാറ്റാൻ പുതിയ ചിത്രവുമായി സൂര്യ

  പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ടു; കങ്കുവയുടെ ക്ഷീണം മാറ്റാൻ പുതിയ ചിത്രവുമായി സൂര്യ
Feb 8, 2025 09:20 AM | By akhilap

(moviemax.in) ഈ അടുത്ത് വൻ ഹൈപ്പിലെത്തി ബോക്സ് ഓഫീസിൽ കോടികളുടെ നഷ്ടം വരുത്തി വച്ച തമിഴ് സിനിമയാണ് സൂര്യയുടെ കങ്കുവ. റിപ്പോർട്ടുകൾ പ്രകാരം 250 കോടിയോളം രൂപയാണ് കങ്കുവയുടെ നഷ്ടം. ഇതിനെ മറി കടക്കാൻ പുതിയ സിനിമയുമായി സൂര്യ എത്തിയിരിക്കുകയാണ്.

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട റെട്രോയാണ് ആണ് ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇതിനകം വന്ന അപ്ഡേറ്റുകൾ എല്ലാം വൻ പ്രതീക്ഷയേകുന്നതാണ്. കാർത്തിക് സംവിധായകനായത് കൊണ്ടുതന്നെ മിനിമം ​ഗ്യാരന്റിയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രം ഈ വർഷം റിലീസ് ചെയ്യും.

അതേസമയം, റെക്കോർഡ് തുകയ്ക്കാണ് റെട്രോയുടെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിം​ഗ് അവകാശം. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്. എല്ലാം ഒത്തുവന്നാൽ സൂര്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയാകും റെട്രോ എന്നും പറയപ്പെടുന്നു. പൂജ ഹെഗ്‍ഡെയാണ് നായികയാവുന്നത്. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

2024 നവംബറിൽ റിലീസ് ചെയ്ത ചിത്രമാണ് കങ്കുവ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന്റെ ബജറ്റ് 350 കോടി ആണെന്നാണ് കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. നേടിയത് 107 കോടിയും. ഈ റിപ്പോർട്ട് പ്രകാരം 250 കോടിയോളം രൂപയുടെ നഷ്ടമാണ് കങ്കുവയിലൂടെ സൂര്യ വരുത്തിവച്ചത്.















#Noted #since #announcement #Suriya #new #film #relieve #fatigue #Kankuva

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
Top Stories










News Roundup






News from Regional Network