---
title: "തെലുങ്കിലേക്ക് ചുവടുവെച്ച് ഷെയ്ൻ നിഗം; ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വരുന്നു"
english_title: "Shane Nigam steps into Telugu; Big budget pan-Indian film coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348792/shane-nigam-steps-into-telugu-big-budget-pan-indian-film-coming"
published_at: "2026-03-20T15:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd1c90102b9_15.jpg"
keywords: []
---

# തെലുങ്കിലേക്ക് ചുവടുവെച്ച് ഷെയ്ൻ നിഗം; ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വരുന്നു

> **Lead Summary:** **മ**ലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. താരത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് പ്രൊജക്റ്റ് പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമിക്കുന്ന ചിത്രം 'മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1' എന്ന താത്കാലിക പേരിട്ടിരിക്കുന്ന മാസ് ആക്ഷൻ എന്റർടൈനറാണ്.

## Article Content

**മ**ലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. താരത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് പ്രൊജക്റ്റ് പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമിക്കുന്ന ചിത്രം 'മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1' എന്ന താത്കാലിക പേരിട്ടിരിക്കുന്ന മാസ് ആക്ഷൻ എന്റർടൈനറാണ്.

സാഗർ ഉദഗണ്ഡ്‌ലയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ്. ആണ് ഈണം പകരുന്നത്.

'ഗെറ്റ് സെറ്റ് ഗോ' എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഷെയ്‌ന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഇത് മാറും. ദ്വാരകേഷ്-അപൂർവൻ എന്നിവർ ഛായാഗ്രഹണവും രവി മണ്ട്‌ല എഡിറ്റിങ്ങും നിർവഹിക്കുന്നു. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/348792/shane-nigam-steps-into-telugu-big-budget-pan-indian-film-coming)