---
title: "'44 വയസ്സിൽ വിവാഹം എന്ന തലക്കെട്ടുകൾ അധിക്ഷേപത്തിന് തുല്യം'; വിവാഹ വാർത്തകളിൽ ആഞ്ഞടിച്ച് അനുഷ്ക ഷെട്ടിയുടെ ടീം"
english_title: "Anushka Shetty's team slams marriage news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348739/anushka-shettys-team-slams-marriage-news"
published_at: "2026-03-20T11:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bce739ab68a_Anushka_Shettys_team_slams_marriage_news.jpg"
keywords: []
---

# '44 വയസ്സിൽ വിവാഹം എന്ന തലക്കെട്ടുകൾ അധിക്ഷേപത്തിന് തുല്യം'; വിവാഹ വാർത്തകളിൽ ആഞ്ഞടിച്ച് അനുഷ്ക ഷെട്ടിയുടെ ടീം

> **Lead Summary:** തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നടിയുടെ ഔദ്യോഗിക ടീം വ്യക്തമാക്കി. 44-ാം വയസ്സിൽ അനുഷ്ക വിവാഹിതയാകുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഇത്തരം വാർത്തകളെ ടീം തള്ളിക്കളഞ്ഞത്.

## Article Content

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നടിയുടെ ഔദ്യോഗിക ടീം വ്യക്തമാക്കി. 44-ാം വയസ്സിൽ അനുഷ്ക വിവാഹിതയാകുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഇത്തരം വാർത്തകളെ ടീം തള്ളിക്കളഞ്ഞത്.

സ്ഥിരീകരിക്കാത്ത കാര്യങ്ങൾ വാർത്തയാക്കി പ്രചരിപ്പിക്കുന്നത് ശരിയായ പത്രപ്രവർത്തനമല്ലെന്ന് അനുഷ്കയുടെ ടീം ഓർമ്മിപ്പിച്ചു. ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നതിൽ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.അനുഷ്കയുടെ വിവാഹം സംബന്ധിച്ച് മുൻപും പല അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, അപ്പോഴെല്ലാം താരം അത് നിഷേധിച്ചിരുന്നു.

'ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം തലക്കെട്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയെങ്കിലും കാത്തിരിക്കണം. സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും അല്ല പത്രപ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് അനുഷ്‌കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ്. എന്തുകൊണ്ട് 44 വയസ്സ് എന്ന് ഏകദേശം എല്ലാ തലക്കെട്ടുകളും ഹൈലൈറ്റ് ചെയ്ത് പറയുന്നു, അത് എന്തെങ്കിലും തരത്തിലുള്ള വിശദീകരണമോ വിവാദമോ ആണോ. ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ പ്രായം ഒരു വലിയ പ്രശ്‌നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഈ എനര്‍ജി കാണിക്കുന്നില്ല. എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നു.

വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതൊരു ബ്രേക്കിങ് ന്യൂസും ട്രെന്റുമല്ല, പ്രത്യേകിച്ചും ഒരു സെന്‍സേഷണല്‍ എന്‍ഗേജുമെന്റുമല്ല. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ നല്‍കന്നത് അതത് പ്ലാറ്റ്‌ഫോമുകളുടെയും ക്രെഡിബിളിറ്റി കളയുന്ന ഒന്നാണ്. പ്രധാനമായും, നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കു,' എന്നാണ് അനുഷ്‍കയുടെ ടീമിന്റെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/348739/anushka-shettys-team-slams-marriage-news)