---
title: "'അന്ന് പരിഹസിച്ചവർക്ക് മുന്നിൽ അഭിമാനത്തോടെ'; അവാർഡ് വേദിയിൽ രശ്മിക, കണ്ണ് നിറഞ്ഞ് വിജയ് ദേവരകൊണ്ടയുടെ അമ്മ"
english_title: "Rashmika, Vijay Deverakonda's mother teary-eyed at the awards ceremony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348786/rashmika-vijay-deverakondas-mother-teary-eyed-at-the-awards-ceremony"
published_at: "2026-03-20T15:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd14fa7503e_14.jpg"
keywords: []
---

# 'അന്ന് പരിഹസിച്ചവർക്ക് മുന്നിൽ അഭിമാനത്തോടെ'; അവാർഡ് വേദിയിൽ രശ്മിക, കണ്ണ് നിറഞ്ഞ് വിജയ് ദേവരകൊണ്ടയുടെ അമ്മ

> **Lead Summary:** **തെ**ലങ്കാന സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി നടി രശ്മിക മന്ദാന നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച 'ഗദ്ദർ പുരസ്‌കാര'ത്തിൽ 'ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് രശ്മികയെ തേടി അംഗീകാരമെത്തിയത്.

## Article Content

**തെ**ലങ്കാന സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി നടി രശ്മിക മന്ദാന നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച 'ഗദ്ദർ പുരസ്‌കാര'ത്തിൽ 'ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് രശ്മികയെ തേടി അംഗീകാരമെത്തിയത്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടൻ രാംചരൺ എന്നിവരിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ച താരം, തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് ഓർത്തെടുത്തു. തന്നെ ട്രോളിയവർക്ക് മുന്നിൽ ഒരു സംസ്ഥാന പുരസ്‌കാരവുമായി നിൽക്കാൻ സാധിച്ചത് വലിയ ദൂരങ്ങൾ താണ്ടിയതിന്റെ അടയാളമാണെന്ന് രശ്മിക പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടൻ വിജയ് ദേവരകൊണ്ടയുമായി വിവാഹിതയായ രശ്മിക, തെലങ്കാനയുടെ മരുമകളായി ഈ വേദിയിൽ നിൽക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞത് സദസ്സിൽ വലിയ കൈയടി നേടി. മരുമകളുടെ വാക്കുകൾ കേട്ട് സദസ്സിലുണ്ടായിരുന്ന വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ട വികാരാധീനയാകുകയും നിറഞ്ഞ ചിരിയോടെ താരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/348786/rashmika-vijay-deverakondas-mother-teary-eyed-at-the-awards-ceremony)