ഷൂട്ടിം​ഗ് ഇതുവരെ തുടങ്ങിയിട്ടില്ല, ലാഭ വിഹിതം നയൻതാരയുടെ കയ്യിലെത്തും; ഷൂട്ടിം​ഗിന് തടസം?

ഷൂട്ടിം​ഗ് ഇതുവരെ തുടങ്ങിയിട്ടില്ല, ലാഭ വിഹിതം നയൻതാരയുടെ കയ്യിലെത്തും; ഷൂട്ടിം​ഗിന് തടസം?
Jan 30, 2025 01:13 PM | By Jain Rosviya

കരിയറിൽ ഒരു സൂപ്പർഹിറ്റ് സിനിമ അനിവാര്യമായിരിക്കുകയാണ് നയൻതാരയ്ക്ക്. ലേഡി സൂപ്പർസ്റ്റാർ പദവിയിൽ നിന്നും നടിയെ താഴെയിറക്കാൻ ശത്രുക്കൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

അടുത്ത കാലത്ത് പുറത്തിറങ്ങിയ താരത്തിന്റെ മിക്ക സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രതിഛായക്കും ചെറിയ കോട്ടം സംഭവിച്ചിട്ടുണ്ട്. ഒരു സൂപ്പർഹിറ്റ് സിനിമയിലൂടെ മാത്രമേ ഇവയെ ചെറുക്കാൻ നയൻതാരയ്ക്ക് ഇന്ന് കഴിയൂ. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇതിലൊന്നാണ് മൂക്കുത്തി അമ്മൻ 2. മൂക്കുത്തി അമ്മൻ ഒന്നാം ഭാ​ഗം മികച്ച വിജയം നേടിയ ചിത്രമാണ്. ആർജെ ബാലാജി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമയിൽ നയൻതാര നായികയായെത്തി.

രണ്ടാം ഭാ​ഗത്തിലും നയൻതാര നായികയാകുമ്പോൾ ആർജെ ബാലാജിക്ക് പകരം സുന്ദർ സിയാണ് സംവിധായകൻ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്.

ഇപ്പോഴിതാ മൂക്കുത്തി അമ്മൻ 2 വിനെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ് തമിഴകത്ത് ചർച്ചയാകുന്നത്. പ്രതിഫലത്തിന് പകരം സിനിമയുടെ ലാഭത്തിന്റെ നിശ്ചിത വിഹിതം നയൻതാരയ്ക്ക് ലഭിക്കും.

നയൻതാരയുടെ റൗഡി പിക്ചേർസും നിർമാണത്തിൽ പങ്കാളിയാണ്. 2020 ൽ പുറത്തിറങ്ങിയ മൂക്കുത്തി അമ്മൻ 2 ഒടിടിയിലൂടെയാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാ​ഗം തിയറ്റർ റിലീസാണ്.

അതേസമയം ഷൂട്ടിം​ഗ് ഇതുവരെ തുടങ്ങിയിട്ടില്ല. നയൻതാര കോൾഷീറ്റ് നൽകാത്തതാണ് ഇതിന് കാരണമെന്നാണ് അഭ്യൂഹങ്ങൾ. ഷൂട്ടിം​ഗ് തുടങ്ങാൻ സുന്ദർ സി നയൻതാരയോട് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

നയൻതാരയുടെ എട്ടോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ സൂചന വന്നിരുന്നു. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സും മഹേഷ് നാരായണന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയും ഒരുങ്ങുന്നുണ്ട്. രക്കയി ആണ് തമിഴിൽ പുറത്തിറങ്ങാനുള്ള സിനിമ.

കരിയറിൽ പല വിവാദങ്ങളിലാണ് നയൻതാരയിന്ന്. ധനുഷിനെതിരെ പരസ്യമായി രം​ഗത്തെത്തിയതോടെ നടി കടുത്ത സൈബറാക്രമണം നേരിടുന്നുണ്ട്. ഇതിന് പുറമെ താരത്തിന്റെ കർശനമായ ചില നിബന്ധനകളും വിമർശിക്കപ്പെടുന്നു.

അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് വരാൻ നയൻതാര തയ്യാറല്ല. അപൂർവമായി ഒരു അഭിമുഖം പ്രാെമോഷന്റെ ഭാ​ഗമായി എല്ലാ മീഡിയകൾക്കും നൽകും.

അതേസമയം സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച സിനിമകൾക്കും സ്വന്തം ബിസിനസ് പ്രൊഡക്ടുകളുടെ പ്രൊമോഷനും വേണ്ടി മാധ്യമങ്ങൾക്ക മുന്നിലെത്താൻ നയൻതാര തയ്യാറാകുന്നെന്നും കുറ്റപ്പെടുത്തലുകളുണ്ട്.

ലേഡി സൂപ്പർതാരമാണെങ്കിലും മാധ്യമങ്ങളോട് അടുത്തിടപഴകാൻ നയൻതാര തയ്യാറല്ല. ​മാധ്യമങ്ങളിലെ ​ഗോസിപ്പുകൾ വേട്ടയാടിയ ഒരു കാലഘട്ടം നയൻതാരയ്ക്കുണ്ട്. കരിയറിൽ സൂപ്പർഹിറ്റുകളുമായി നയൻതാര വീണ്ടും മുന്നേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മറുവശത്ത് വിഘ്നേശ് ശിവനും ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ്. അജിത്ത് ചിത്രത്തിലെ സംവിധാന സ്ഥാനത്ത് നിന്ന് പിന്മാറേണ്ടി വന്നത് വിഘ്നേശിന്റെ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്.

ലൗ ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ. സംവിധായകന്റെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം കാത്ത്വാക്ക്ല രണ്ട് കാതൽ പരാജയമായിരുന്നു.



#shooting #not #started #yet #profit #share #Nayanthara

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories