( moviemax.in ) സോഷ്യല്‍ മീഡിയയിലൂടെ വൈറലായ താരമാണ് നിമിഷ ബിജോ. പിന്നീട് ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു. എന്നാല്‍ ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലുമൊക്കെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നിമിഷയിപ്പോള്‍.
ഇതിനിടെ തന്റെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവായ ബിജോ തന്റെ ജീവിതത്തിലേക്ക് വന്നതിനെ പറ്റിയാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ നിമിഷ പറയുന്നത്.
'ഇത് ഞാനിവിടെ എഴുതുന്നത് എന്റെ ലൈഫില്‍ ഉണ്ടായ കുറച്ചു കാര്യങ്ങള്‍ ആണ്. ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് നെഗറ്റീവ് ആയിട്ടോ പോസ്സറ്റീവ് ആയിട്ടോ എടുക്കാം. നല്ലൊരു ഡ്രസ്സൊക്കെ ഇടണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു.
അന്നൊന്നും ഡ്രസ്സൊന്നും പുതിയത് എടുക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലായിരുന്നു. അച്ഛന്‍ ജോലി ചെയ്യുന്ന വീട്ടിലെ അവര് കുറച്ചു പഴയ ഡ്രസ്സൊക്കെ തരും. അതൊക്കെ നമ്മള്‍ കൊണ്ട് വന്നു തയ്ച്ചിട്ട് അങ്ങട് ഇടും.
അന്നൊക്കെ പട്ടു പാവാടയും ചെറിയ ഉടുപ്പും ഒക്കെ ആയിരുന്നു വേഷം. തനി നാടന്‍ പെണ്‍കുട്ടി. മുണ്ടക്കയത്ത് നിന്നും പെട്ടെന്ന് ആളൂരിലേക്ക് ഫാമിലി ആയിട്ട് താമസം മാറിയപ്പോള്‍ പെട്ടെന്ന് നാടും നാട്ടുകാരും ഒരുപാട് മിസ്സായി.
മുണ്ടക്കയത്ത് നിന്നും ബിജോ ചേട്ടനെ അച്ഛന്‍ പണി സ്ഥലത്തു നിന്നും പരിചയപ്പെട്ടു. ഫാമിലിയൊക്കെ എവിടെ മോനെ എന്ന് ചോദിച്ചപ്പോള്‍ ആരുമില്ല എന്നാണ് പറഞ്ഞത്.. അങ്ങനെ കുറെ ദിവസം ഇവരൊരുമിച്ച് കപ്പ നടിയിലും റബ്ബര്‍ കുഴി കുത്താനും ഒക്കെ ഒരുമിച്ചായിരുന്നു.
ഒരു ദിവസം ജോലിയ്ക്ക് പോയപ്പോള്‍ ബിജോ ചേട്ടനെ കാണാനില്ല. അന്വേഷിച്ചു പോയപ്പോള്‍ ഒരു ചെറിയ ഷെഡ്ഡില്‍ പനിച്ച് വിറച്ച് പുതച്ചു മൂടി കിടക്കുവായിരുന്നു. അച്ഛന്‍ ചേട്ടനെ വീട്ടിലേക്ക് കൊണ്ടുവന്നു.
കട്ടന്‍ കാപ്പി തിളപ്പിച്ചു കൊടുത്തു. അന്നെപ്പോഴും ബിജു ചേട്ടന്‍ തോളില്‍ ഒരു തോര്‍ത്ത് ഉണ്ടായിരുന്നു. ജലദോഷം, ശ്വാസംമുട്ടല്‍, അലര്‍ജി, മൈഗ്രേയിനും... ഇതൊക്കെ ഉണ്ടെന്നാണ് പറഞ്ഞത്. മൂക്കില്‍ നിന്ന് എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നത് കൊണ്ട് തോര്‍ത്ത് എപ്പോഴും തോളില്‍ ഉണ്ട്.
അങ്ങനെ ഞങ്ങള്‍ സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ ബിജോ ചേട്ടനെ കണ്ടു. ആരാണ് എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു ഞങ്ങളുടെ ചേട്ടനാണെന്ന്. അങ്ങനെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു. ബിജോ ചേട്ടന് വിവാഹം കഴിപ്പിക്കാന്‍ ഞാനും അച്ഛനും ബിജോ ചേട്ടനും കൂടി പെണ്ണ് കാണാന്‍ പോയി.
പെണ്‍കുട്ടി നല്ലതായിരുന്നു. ഇഷ്ട്ടപെട്ടു. ക്രിസ്ത്യന്‍ പെണ്‍കുട്ടിയായിരുന്നു. പക്ഷേ ഫാമിലി ആരൊക്കെ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ ആരുമില്ല എന്ന് പറഞ്ഞതോടെ വിവാഹം കഴിപ്പിക്കാന്‍ അവര്‍ക്ക് ഒരു മടി. അങ്ങനെ ഞങ്ങള്‍ തിരികെ മടങ്ങി.
പിന്നീട് ഞങ്ങള്‍ വീണ്ടും വേറൊരു പെണ്‍കുട്ടിയെ കാണാന്‍ പോയി. അവിടെയും സെയിം കാരണത്താല്‍ തിരിച്ചു പോരേണ്ടി വന്നു. അപ്പോഴേക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി ബിജോ ചേട്ടന്‍ മാറിയിരുന്നു.
ഞങ്ങളെ ട്യൂഷന്‍ പഠിപ്പിക്കാനും വഴക്കുണ്ടാക്കാനും വെള്ളം കൊണ്ടുവരാനും ഏറ്റവും വലിയ ജോലി അതാണുട്ടോ. വെള്ളം ചുമട്. അഞ്ചാറു കിലോമീറ്റര്‍ പോണം വെള്ളത്തിന്. അങ്ങനെ കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ അമ്മയുടെ കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു.
ബിജോ ചേട്ടന് ഇഷ്ടപ്പെട്ടെങ്കിലും അവിടെ ജാതിയായി പ്രശ്‌നം. അച്ഛനും അമ്മയും ഞങ്ങളും കുടുംബക്കാരായിട്ടുണ്ടെന്ന് പറഞ്ഞു. എങ്കിലും ജാതി വല്ലാത്തൊരു പ്രശ്‌നമായി.
അങ്ങനെ ഇരുന്നപ്പോള്‍ ആണ് എന്റെ അച്ഛമ്മ എന്റെ പേര് പറഞ്ഞത്. കുട്ടിക്ക് പ്രായമായിട്ടില്ല ആയെങ്കില്‍ നിനക്ക് തന്നേനെ മോനേ എന്ന്. അപ്പോള്‍ ബിജോ ചേട്ടന്‍ പറഞ്ഞു അവള്‍ക്ക് പ്രായമാകുന്നത് വരെ ഞാന്‍ നിങ്ങളുടെ കൂടെ കാണും, പ്രായമായി കഴിഞ്ഞാല്‍ എനിക്ക് അവളെ തരുമോ എന്ന്.
അങ്ങനെ അച്ഛനും ഒക്കെ പറഞ്ഞു. ഞാന്‍ സ്‌കൂളില്‍ പോയിട്ട് വന്നപ്പോള്‍ ബിജു ചേട്ടന്‍ എന്നെ നോക്കി ഡയലോഗ്. ഡി പെണ്ണെ... നിന്നെ ഞാന്‍ കെട്ടാന്‍ പോവാണ് എന്ന്.
ഞാന്‍ പോടാ കുരങ്ങാ എന്നും പറഞ്ഞു കളിയാക്കി. ഇനി മുതല്‍ നിങ്ങളുടെ കാര്യങ്ങള്‍ എല്ലാം ഞാന്‍ നോക്കിക്കോളാമെന്ന് അച്ഛനോട് പറഞ്ഞു. അന്നുമുതല്‍ ഞങ്ങടെ ഫുള്‍ ഭാരവും തലയില്‍ കയറ്റി. കൃഷിപ്പണി മാത്രം അറിയാവുന്ന എന്റെ അച്ഛനെ റബര്‍ വെട്ടാന്‍ കൊണ്ടുപോയി. വെട്ടു പഠിപ്പിച്ചു.
ഞങ്ങള്‍ നിന്നത് തറവാട് ആയതുകൊണ്ട് അത് വിറ്റു വീതം വെച്ചു. അധികം പൈസ ഒന്നും ഉണ്ടായിരുന്നില്ല. ആ പൈസയും ബിജോ ചേട്ടന്റെ സ്ഥലം വിറ്റ പൈസയും ഒക്കെ കൊണ്ടാണ് ഞങ്ങള്‍ ആളൂര് വന്നതെന്നും' തന്റെ കഥ ഇനിയും തുടരുമെന്നും നിമിഷ പറയുന്നു.
#socialmedia #star #nimishabijo #spoke #about #her #marriage #with #bijo