സിനിമയില്‍ ചെറിയ വേഷങ്ങളില്‍ സജീവമായി അഭിനയിച്ചിരുന്നെങ്കിലും നടി നിഷ സാരംഗ് ശ്രദ്ധിക്കപ്പെടുന്നത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആണ്. നീലു എന്ന വീട്ടമ്മയായി ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചത്. കേരളത്തിലേ ഒരു സാധാരണ വീട്ടമ്മ എങ്ങനെയാണോ അത് നിഷ കാണിച്ചു.
ഉപ്പും മുളകിലൂടെ ലഭിച്ച പ്രശസ്തിയിലൂടെ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നിഷയ്ക്ക് സാധിച്ചിരുന്നു. ഇതിനൊപ്പം സിംഗിള്‍ മദറായി രണ്ട് പെണ്മക്കളെ വളര്‍ത്തി വലുതാക്കി അവര്‍ക്ക് ജീവിതം നേടി കൊടുക്കുകയും ചെയ്തു.
എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയായ സ്ഥിതിയ്ക്ക് താന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോള്‍ ഒരു കൂട്ട് തനിക്ക് വേണമെന്ന് തോന്നിയെന്നുമാണ് നിഷ പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെയായി ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവയ്ക്കുന്ന ചില സ്റ്റോറികള്‍ ആരാധകര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമര്‍ശനാത്മകമായ ചില എഴുത്തുകള്‍ ആണ് നിഷ പങ്കുവെക്കുന്നത്.
'ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്. കാരണം ആത്മാര്‍ഥമായ സ്‌നേഹത്തിന് അര്‍ഹതയില്ലാത്തവന്‍ എവിടെ പോയാലും ആരുടെ കൂടെ ആയാലും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടും' എന്നാണ് നടി പങ്കുവെച്ച പുതിയ സ്റ്റോറിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്റുമായി നടി എത്തിയിരുന്നു.
വിവാഹിതയായ സ്ത്രീയോട് പ്രണയവുമായി വരുന്നവര്‍ തീര്‍ച്ചയായിട്ടും പണമോ കാമമോ പ്രതീക്ഷിച്ചായിരിക്കും എന്ന റീലും നിഷ പങ്കുവെച്ചിരുന്നു. ഇതൊക്കെ നടി ആരെയെങ്കിലും ഉദ്ദേശിച്ച് പറയുന്നതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല കഴിഞ്ഞ കുറച്ച് നാളുകളായി അനാവശ്യമായ വാര്‍ത്തകളില്‍ നടിയുടെ പേരും വന്നിരുന്നു.
ഉപ്പും മുളകിലും നിഷയ്‌ക്കൊപ്പം അഭിനയിക്കുന്ന നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പരാതിയുമായി ഒരു നടി രംഗത്ത് വന്നിരുന്നു. ഇരുനടന്മാരും ലൈംഗികാതിക്രമം നടത്തി എന്നാണ് ഒരു നടിയുടെ പരാതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ലാത്തതിനെ തുടര്‍ന്ന് നിഷയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ നടി ഇനിയും തയ്യാറായിട്ടില്ല.
പത്താം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ വിവാഹിതയായ ആളാണ് നിഷ സാരംഗ്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും ജനിച്ചു. എന്നാല്‍ അധികം വൈകും മുന്‍പ് ഭര്‍ത്താവ് നടിയെ ഉപേക്ഷിച്ച് പോയി. അന്ന് മുതല്‍ മക്കള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു നിഷ. ജോലിയ്ക്ക് പോയും കഷ്ടപ്പെട്ടുമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നിഷ വളര്‍ന്നത്. ഇനി തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുമെന്ന് മക്കളോട് പറഞ്ഞിട്ടുണ്ടെന്നാണ് നടി പറയുന്നത്.
#uppummulakum #actress #nishasarang #cryptic #post #about #love